kerala

ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങവെ വാഹനാപകടം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

By webdesk11

July 19, 2023

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദാരജ്ഞലി അര്‍പ്പിച്ച് മടങ്ങവെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനപകത്തില്‍ മരിച്ചു. ഇടുക്കി കുമളി സ്വദേശി കെ.വൈ വര്‍ഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് മടങ്ങവെ റാന്നിയില്‍ വെച്ച് ഉണ്ടായ വാഹനപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.

അതേസമയം നാളെ ഉച്ചകഴിഞ്ഞ് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിലാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.