kerala

ആലപ്പുഴയില്‍ കാറിന് തീപിടിച്ചു; ഫയര്‍ഫോഴ്സെത്തി തീയണച്ചപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം

By webdesk11

July 22, 2023

കുട്ടനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. പയ്യാങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചാണ് അപകടം. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചയാണ് കാര്‍ കത്തുന്നത്. ഇത് കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചു തീ അണച്ചു. തീ അണഞ്ഞതിന്റെ പിന്നാലെയാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു.