kerala

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

By webdesk17

October 01, 2024

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.

കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് ബോണറ്റിനുള്ളില്‍നിന്നും പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ കാര്‍ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. തുടര്‍ന്ന് കാര്‍ കത്തിനശിക്കുകയായിരുന്നു. സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് യുവാവ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഫയര്‍ഫോഴ്സെത്തി തീയണക്കുകയായിരുന്നു. കാറിന്റെ സീറ്റും മറ്റു ഭാഗങ്ങളും പൂര്‍ണമായി കത്തിനശിച്ചു. സര്‍വീസിന് കൊണ്ടു വന്ന മാരുതി 800 എടുത്ത് ഒരാവശ്യത്തിനു വേണ്ടി ഓടിച്ച് പോകുമ്പോഴായിരുന്നു സംഭവം നടന്നത്.