kerala

ആലപ്പുഴയില്‍ കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു

By webdesk17

December 03, 2024

ആലപ്പുഴ കളര്‍കോട് കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. കളര്‍കോട് ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഗുരുതര പരിക്കുമായി രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. കാറില്‍ 11 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന നാലുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍തഥികളാണ് അപകടത്തില്‍ മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ത്ഥികളെ പുറത്തെടുക്കുകയായിരുന്നു. ഒരാള്‍ തല്‍ക്ഷണം മരിച്ചിരുന്നു.