india

മുംബൈയില്‍ അപകടസ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി; 5 പേര്‍ മരിച്ചു

By Test User

October 05, 2022

മുംബൈയിലെ ബാന്ദ്രവര്‍ളി സീ ലിങ്ക് റോഡിലുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

നിമിഷങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി ആംബുലന്‍സ് എത്തിയതായിരുന്നു. ഇതിനിടയിലേക്ക് കാര്‍ ഇടിച്ച്  കയറിയാണ് അപകടമുണ്ടായത്. അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് ഉള്‍പ്പടെ 5 വാഹനങ്ങളാണ് തകര്‍ന്നത്. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.