kerala

കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ചു: മലയാളി മരിച്ചു

By webdesk14

June 19, 2023

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പെരുമ്പള്ളി സ്വദേശി സി.പി ജംസിലാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഗുണ്ടല്‍പേട്ട്- ബന്ദിപ്പൂര്‍ പാതയിലാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുണ്ടല്‍പ്പേട്ടിലെ ആശുപത്രിയിലേക്കും പിന്നീട് വിദ്ഗധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.