കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് കാര്‍ തടഞ്ഞ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. മഞ്ചേശ്വരം സ്വദേശി തല്‍വാര്‍ ലത്തീഫ് ആണ് പിടിയിലായത്. വോര്‍ക്കാടി അരിബയല്‍ സ്വദേശി സ്വാനിത് എന്‍. സീതാരാം ഷെട്ടിയുടെ മാലയാണ് ഇയാള്‍ തട്ടിയെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മോര്‍ത്തണയിലായിരുന്നു ആക്രമണം. കടയില്‍നിന്ന് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന സ്വാനിതിനു നേരെ ആക്രമണമുണ്ടായത്. രണ്ടംഗ സംഘം തടഞ്ഞു നിര്‍ത്തി കഴുത്തിന് കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം, മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു.