Connect with us

Career

career chandrika-അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കുന്ന നിയമ പഠനം

Published

on

പിടി ഫിറോസ്.

നവീനമായ സാധ്യതകളിലേക്ക് വാതായനം തുറക്കുന്നആകര്‍ഷകമായ പഠനമേഖലയാണ് നിയമം. കോടതികേസുകളിലെ വ്യവഹാരങ്ങളില്‍ ഇടപെട്ട് പ്രാവീണ്യം തെളിയിക്കാനുള്ള സാധ്യതകള്‍ ഏറെയുണ്ടെങ്കിലും അതിനുമപ്പുറമുള്ള മേഖലകളിലേക്ക് കൂടി അവസരങ്ങള്‍ വികസിച്ചിട്ടുണ്ട്. വ്യവസായ വാണിജ്യ, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് കമ്പനികള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പബ്‌ളിക് പ്രോസിക്യൂഷന്‍, കോണ്‍ട്രാക്ട്‌സ്, മീഡിയ, സായുധ സേന, നിയമവകുപ്പ്, ജുഡീഷ്യല്‍ സര്‍വീസ്, ടാക്‌സ് കണ്‍സള്‍ട്ടന്‍സി, നോട്ടറി, ആര്‍ബിട്രേഷന്‍, പാരാലീഗല്‍ സര്‍വീസ്, ഹ്യൂമന്‍ റൈറ്റ്‌സ്, ബൗദ്ധിക സ്വത്തവകാശം, നിയമ വിശകലനം, ലീഗല്‍ ജേര്‍ണലിസം തുടങ്ങിയമേഖലകളില്‍ കരിയര്‍ തിരഞ്ഞെടുത്ത് മുന്നേറാനാവും. നിയമ ബിരുദത്തിന് ശേഷം കമ്പനി സെക്രട്ടറി പോലെയുള്ള അധിക യോഗ്യതകള്‍ നേടുന്നവര്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍ സവിശേഷമായ അവസരങ്ങളുണ്ട്. സിവില്‍ സര്‍വീസ് പ്രവേശനത്തിനും ശ്രമിക്കാവുന്നതാണ്. നിയമ രംഗത്ത് തൊഴില്‍ നേടാനും ചീഫ്ജസ്റ്റീസ് വരെയുള്ള ജുഡീഷ്യല്‍ തസ്തികകളില്‍ ജോലി ചെയ്യാനും എല്‍.എല്‍.ബി തന്നെ മതിയെങ്കിലും ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടിഅധ്യാപന, ഗവേഷണ രംഗത്തെ സാധ്യതകളുമുപയോഗപ്പെടുത്താം. പ്ലസ്ടു, ബിരുദ പഠനങ്ങള്‍ക്ക് ശേഷംയഥാക്രമം പഞ്ചവര്‍ഷ, ത്രിവത്സര കോഴ്‌സുകളായിപഠിക്കാനാവസരമുണ്ട്. +2വിന് ഏതു വിഷയമെടുത്തവര്‍ക്കും പ്രവേശനം നേടാവുന്നപ്രൊഫഷണല്‍ കോഴ്‌സ്എന്ന നിലയില്‍ വലിയൊരു സാധ്യത കൂടിയാണിത്.നിയമ പഠനാഭിരുചിയുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞതിന് ശേഷം പരിഗണിക്കാവുന്ന പഠനാവസരങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങള്‍:

പ്രധാന അവസരങ്ങള്‍

കൊച്ചിയിലെ ന്യുവാല്‍സ് അടക്കം 22 നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്ലാറ്റ് എന്നറിയപ്പെടുന്നകോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്. പ്ലസ്ടു കഴിഞ്ഞവര്‍ക്കും 2022ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ്8 നാണ് പ്രവേശന പരീക്ഷ നടക്കുക. ജനുവരി ഒന്നു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ consortiumofnlus. ac.in എന്ന വെബ്‌സെറ്റില്‍ ലഭ്യമാവും.

ഡല്‍ഹിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെകോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള മത്സരപരീക്ഷയാണ് ആള്‍ ഇന്ത്യാലോ എന്‍ട്രന്‍സ് ടെസ്റ്റ് പ്ലസ്ടു കഴിഞ്ഞവര്‍ക്കും 2022ല്‍ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 1ന് നടക്കും. മറ്റുവിവരങ്ങള്‍ ജനുവരി ആദ്യവാരത്തോടെ www.nlu delhi.ac.in-F- വെബ്‌സൈറ്റിലുണ്ടാവും.
അലീഗഡ് മുസ്‌ലിം സര്‍വ കലാശാല, ബനാറസ് ഹിന്ദുസര്‍വകലാശാല, ജാമിഅ മില്ലിയ്യ, സൗത്ത് ബീഹാര്‍ സെന്‍ട്രല്‍ സര്‍വകലാശാല, സിംബയോസിസ് ലോ സ്‌കൂള്‍, െ്രെകസ്റ്റ് സര്‍വകലാശാല ലവലി പ്രൊഫഷണല്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ അവസരങ്ങളും ഉപയോഗപ്പെടുത്താം. അഡ്മിഷന്‍ നോട്ടിഫിക്കേഷനുകള്‍ ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ പ്രതീക്ഷിക്കാം. ജിന്‍ഡാല്‍ ലോസ്‌കൂള്‍ അടക്കമുള്ള നിരവധിസ്ഥാപങ്ങളില്‍ പ്രവേശനത്തിന് മാനദണ്ഡമായിട്ടുള്ള എല്‍.എസ്.എ.ടിപ്രവേശന പരീക്ഷക്ക് ഇപ്പോള്‍ www. discoverlaw.in-എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. യു.എസ്, ക്യാനഡ അടക്കമുള്ള വിദേശരാജ്യങ്ങളിലെ നിയമ പഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് വിവരങ്ങള്‍ക്കായി www.lsac.org എന്ന വെബ്‌സൈറ്റ് പരിശോധിക്കാം.

കേരളത്തിലും പഠിക്കാം

നാലു സര്‍ക്കാര്‍ ലോ കോളജുകളിലും (തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്) മറ്റു സ്വകാര്യ കോളജുകളിലും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാവുന്ന ഇന്റഗ്രെറ്റഡ് എല്‍ .എല്‍. ബി കോഴ്‌സുകള്‍ ഉണ്ട്. പ്രവേശനം എന്‍ട്രന്‍സ് (KLEE) വഴി ആയിരിക്കും. പ്ലസ്ടു വിജയിച്ചവര്‍ക്കും 2022 ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  ബിരുദം കഴിഞ്ഞവര്‍ക്ക് ത്രിവത്സര കോഴ്‌സുകളുമുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പഞ്ച വര്‍ഷ ബിബിഎ/ ബികോം എല്‍.എല്‍. ബി കോഴ്‌സ് ഉണ്ട്. ദേശീയ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വഴിയാണ് പ്രവേശനം. അറിയിപ്പ് www. admissions .cusat.ac.in  പ്രതീക്ഷിക്കാം. അലിഗഡ് മലപ്പുറം ക്യാമ്പസിലും പഞ്ചവര്‍ഷ ബി.എഎല്‍.എല്‍.ബി പ്രോഗ്രാം ഉണ്ട്. തിരുവന്തപുരത്തുള്ള കേരള ലോ അക്കാദമി, മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, കണ്ണൂര്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്. പ്രവേശനനടപടികളുടെ വിശദവിവരങ്ങള്‍ ബന്ധപ്പെട്ടവെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

പി.ടി. സഫ്‌വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്‌പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്‌വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.

നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്‌വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.

നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്‌സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്‍മെന്റ് ആർട്സ് ആൻ്റ് സയന്‍സ്‌ കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.

Continue Reading

Career

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

Published

on

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.

Continue Reading

Career

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

Published

on

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.

Continue Reading

Trending