Culture

നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

By chandrika

September 23, 2018

കോഴിക്കോട്: നടന്‍ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.

149, 147 വകുപ്പുകള്‍പ്രകാരം അന്യായമായ സംഘം ചേരല്‍, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നിവക്കാണ് കേസെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച മിഠായി തെരുവിലാണ് ജോയ് മാത്യുവും സംഘവും പ്രകടനം നടത്തിയത്. ജോയ് മാത്യു അടക്കം കണ്ടാലറിയുന്ന 250 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മിഠായിതെരുവ് പ്രകടന വിരുദ്ധ മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.