Connect with us

india

ഹൈദരാബാദിൽ പള്ളിക്ക് നേരെ അമ്പെയ്ത ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്’

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്.

Published

on

രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്ത ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു.

ഇവർക്കെതിരെ ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ മുസ്‌ലിം സമുദായത്തിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയാണ് മാധവി ലതയെന്ന് എഫ്ഐആറിൽ പറയുന്നു. ‘എപ്രിൽ 17ന് ശ്രീരാമനവമി ശോഭയാത്രയ്ക്കിടെ മാധവി ലത, ഒരു സാങ്കൽപ്പിക അമ്പടയാളം വരച്ച് മസ്ജിദിന് നേരെ എയ്യുന്ന ആംഗ്യം കാണിച്ചു’.

‘ഈ നികൃഷ്ടമായ പെരുമാറ്റത്തിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു’- എഫ്ഐആർ വിശദമാക്കുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്ക്കും ബിജെപിക്കുമെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയടക്കമുള്ളവർ രം​ഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

‘ബിജെപിയും ആർ.എസ്.എസും പ്രകോപന നീക്കങ്ങൾ നടത്തുന്നു. എനിക്ക് പറയാനുള്ളത് ഇവിടുത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകർക്കാൻ ബിജെപിയും ആർ.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. ഇതിനെതിരായി വേണം നിങ്ങൾ വോട്ട് ചെയ്യാൻ. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബിജെപി ശ്രമം’- ഉവൈസി പറഞ്ഞു. ഇതാണോ മോദിയുടെ ‘എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം’ എന്ന നയമെന്ന് ചോദിച്ച ഉവൈസി, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വീഡിയോ വിവാദമായതോടെ, അത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് മാധവി ലത രംഗത്ത് വന്നിരുന്നു. ‘എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അപൂര്‍ണമായ വീഡിയോ ആണ്. അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാവരെയും ബഹുമാനിക്കുന്നു’- എന്നായിരുന്നു മാധവി ലതയുടെ വിശദീകരണം.

india

വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന്‍ ആത്മഹത്യ ചെയ്തു

വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.

Published

on

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

india

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്‌റ്റേഷനിലെത്തി

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.

Published

on

ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്‌റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്‌റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന്‍ ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു

Continue Reading

india

എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം

ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: എസ്ഐആര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ നിര്‍ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്‍ ഉയര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്‍കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.

Continue Reading

Trending