kerala

മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസ്; സി.പി.ഐ യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി. ദിവാകരന്‍

By webdesk13

June 11, 2023

മാധ്യമ പ്രവര്‍ത്തകകക്കെതിരായി കേസെടുത്തതില്‍ സി.പി.ഐ യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി. ദിവാകരന്‍. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നല്ല ഭരണാധികാരികള്‍ക്ക് കഴിയണം. പൊലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ല. ആരുടേയോ പ്രീതി പിടിച്ച് പറ്റാന്‍ പൊലീസ് കുത്തിത്തിരിപ്പ് നടത്തുകയാണ്. സര്‍ക്കാര്‍ നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയില്‍ പറയുമെന്നും സി. ദിവാകരന്‍ വ്യക്തമാക്കി. ഇതോടെ പൊലീസ് കേസെടുത്തതില്‍ ഇടതുമുന്നണിയില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമായി.