kerala

വേടനെതിരായ കേസ്; പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് പൊലീസ്

By webdesk14

October 23, 2025

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ റാപ്പര്‍ വേടനെതിരായ പരാതിയില്‍ പരാതിക്കാരിക്ക് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് പൊലീസ്. പരാതിക്കാരി ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതിയെ പൊലീസ് അറിയിച്ചു. ഇതോടെ യുവതി സമര്‍പ്പിച്ച ഹര്‍ജിയും പിന്‍വലിച്ചു. പി എച്ച് ഡി പഠനകാലത്ത് വേടന്‍ ലൈംഗികമായി അപമാനിച്ചെന്നായിരുന്നു യുവ ഗായികയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാന്‍ നല്‍കിയ നോട്ടീസാണ് പിന്‍വലിച്ചത്.

തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രീതിയില്‍ വീണ്ടും മൊഴിയെടുക്കാന്‍ വിളിച്ചതിനെതിരെ യുവതി കോടതി സമീപിച്ചിരുന്നു.വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്തശേഷം വിട്ടയച്ച വേടന്‍, ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതികരിച്ചു.