Connect with us

kerala

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടായത്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ മദ്യപിച്ച് വാഹനമോടിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെ് കേസെടുത്ത് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ശിവദാസന്‍ ഓടിച്ച കാര്‍ കലുങ്കില്‍ ഇടിച്ചു അപകടമുണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ശിവദാസ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിലെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഓട്ടര്‍ഷ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫ്രഞ്ച് വിപ്ലവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

kerala

‘വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണം’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോര്‍ ഗദ്ദി ഛോഡോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോര്‍ത്തുന്നവര്‍ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്‍ അവരെ അധികാരത്തില്‍ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.

മനുസ്മൃതിയുടെയും ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭഗവത്, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെയും ആശയങ്ങള്‍ രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തിയാണ് താന്‍ ഈ റാലിയില്‍ പങ്കെടുത്തതെന്ന് വികാരാധീനനായി ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുല്‍ ഗാന്ധി നടത്തിയ യാത്രകളും പ്രയത്‌നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി

പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

Published

on

കാസർകോട്: കാസർകോട്ടിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പയ്യന്നൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

വിനോദയാത്രയ്ക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സംഭവത്തിന് പിന്നാലെ ‘സംസാരിച്ച് തീർക്കാം’ എന്ന പേരിൽ വിദ്യാർഥികളെ ലിജോ ജോണിന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മർദിച്ചതായാണ് പരാതി. ലിജോ ജോണും സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ചതായി വിദ്യാർഥികൾ ആരോപിക്കുന്നു.

തൃക്കരിപ്പൂർ തങ്കയം സ്വദേശികളായ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റവർ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

അലന്ദ് വോട്ട് കൊള്ള കേസ്; ബിജെപി മുന്‍ എംഎല്‍എയെയും മകനെയും പ്രതികളാക്കി എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചു

22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Published

on

കര്‍ണാടക: രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന കര്‍ണാടകയിലെ ‘അലന്ദ് വോട്ട് കൊള്ള’ കേസില്‍ ബിജെപി മുന്‍ എംഎല്‍എ സുഭാഷ് ഗൂട്ടേദാര്‍, മകന്‍ ഹര്‍ഷാനന്ദ് ഗൂട്ടേദാര്‍ എന്നിവരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമര്‍പ്പിച്ചു. 22,000-ത്തോളം പേജുള്ള കുറ്റപത്രമാണ് ബംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നിലവിലെ എംഎല്‍എയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ബി.ആര്‍ പാട്ടീലിന്റെ പരാതിയിലാണ് നടപടി. കേസില്‍ സുഭാഷ് ഗൂട്ടേദാര്‍ ഒന്നാം പ്രതിയും മകന്‍ രണ്ടാം പ്രതിയുമാണ്. 2023-ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി, തനിക്ക് വോട്ട് ചെയ്യില്ലെന്ന് കരുതുന്ന 5,994 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനാണ് സുഭാഷ് ഗൂട്ടേദാര്‍ ഗൂഢാലോചന നടത്തിയത്.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഓരോ പേര് നീക്കം ചെയ്യുന്നതിനും 80 രൂപ വീതമാണ് ഡാറ്റാ സെന്റര്‍ നടത്തിപ്പുകാര്‍ക്ക് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നത്. കുറ്റപത്രത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന 22,000 പേജുകളില്‍ 15,000 പേജുകളും സാങ്കേതിക തെളിവുകളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അനധികൃതമായി ലോഗിന്‍ ചെയ്തതിന്റെ ഐ.പി അഡ്രസ് ലോഗുകളും അനുബന്ധ രേഖകളും ഇതില്‍ ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറിയായിരുന്നു തട്ടിപ്പ്.  വഞ്ചന, ആള്‍മാറാട്ടം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ നടത്തിയ ഈ നീക്കം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

 

Continue Reading

Trending