kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

By Test User

January 05, 2022

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദിലീപിന് പുറമേ സഹോദരി ഭര്‍ത്താവ് സൂര്ജ്,സഹോദരന്‍ അനൂപ്,പള്‍സര്‍ സുനി എന്നിവരെയും ചോദ്യം ചെയ്യും. അടുത്ത ദിവസങ്ങളില്‍ ഇവരെ വിളിച്ചു വരുത്തും എന്നാണ് അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞദിവസം തുടര്‍ അന്വേഷണത്തിന് ഭാഗമായി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. ഇതിനോടനുബന്ധമായി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ദിലീപിനെതിരെ ഗൗരവകരമായ വെളിപ്പെടുത്തലാണ് ബാലചന്ദ്രകുമാര്‍ നടത്തിയിരിക്കുന്നത്.

വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ പോലീസ് കോടതിയില്‍ ആദ്യം അപേക്ഷ നല്‍കും. അതിനു ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. അന്വേഷണത്തിന് പ്രത്യേക സംഘം നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.