kerala

കാസര്‍ഗോഡ് പതിനഞ്ചുകാരിയെ കാണാതായ സംഭവം; രണ്ടാഴ്ച പിന്നിട്ടിട്ടും വ്യക്തതയില്ല

By webdesk17

February 27, 2025

കാസര്‍ഗോഡ് പൈവളികയില്‍ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഈ മാസം 12 നാണ് പുലര്‍ച്ചെ മുതല്‍ പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

മണ്ടേക്കാപ്പ് ശിവനഗരം സ്വദേശിയായ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. നൂറോളം ആളുകളെ ചോദ്യം ചെയ്തിട്ടും കുട്ടിയെ കുറിച്ച് വ്യക്തതയില്ല. പ്രദേശത്ത് ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.