kerala

കോളജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍’ റിമാന്‍ഡില്‍

By webdesk18

January 21, 2025

തൃശൂര്‍: കേരള വര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ‘യൂട്യൂബര്‍ മണവാളന്‍’ എന്ന് വിളിക്കുന്ന മുഹമ്മദ് ഷഹീന്‍ ഷാ റിമാന്‍ഡില്‍. തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയായ ഇയാളെ ഇന്നലെ കുടകില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ ക്കെതിരെ തൃശൂര്‍ വെസ്റ്റ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരളവര്‍മ കോളജിന് സമീപത്തുണ്ടായ മദ്യപാന തര്‍ക്കത്തിലാണ് വിദ്യാര്‍ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്.