editorial – Chandrika Daily https://www.chandrikadaily.com Sun, 16 Nov 2025 05:13:46 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg editorial – Chandrika Daily https://www.chandrikadaily.com 32 32 കാലുമാറ്റങ്ങളുടെ രാജാവ് https://www.chandrikadaily.com/the-king-of-transitions.html https://www.chandrikadaily.com/the-king-of-transitions.html#respond Sun, 16 Nov 2025 05:13:46 +0000 https://www.chandrikadaily.com/?p=363793 അധികാരം നിലനിര്‍ത്താനായി എന്ത് അടവും പ്രയോഗിക്കുന്ന രണ്ട് പേരുടെ വിജയമാണ് ബിഹാറില്‍ കണ്ടത്. നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ കെണിയും. ബിഹാറില്‍ ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ബി.ജെ.പി ബി ടീമിന്റെ വിധേയവും ഇതു വഴി നിതീഷ് കുമാറെന്ന ആയാറാം ഗയാറാം കളിക്കുന്ന ജെ.ഡിയുനേതാവിന്റെ വോട്ടിനായുള്ള കൈക്കൂലിയുമായിരുന്നു. എ സ്.ഐ.ആറിനെതിരെ രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

എന്നാല്‍, അത് പ്രചാരണഘട്ടത്തില്‍ ഇന്ത്യ മുന്നണിക്ക് നിലനിര്‍ത്താനായില്ല. സ്വാഭാവികമായും അതൊരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയ വുമായില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ വനിതകള്‍ക്ക് 10,000 രൂപ നല്‍കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷന്‍ കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കാണ് ഈ പണം പോയത് എ ന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണ എന്‍.ഡി.എക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്‍ക്കെതിരെ വാ തോരാതെ സംസാരിച്ചിരുന്ന മോദിയും നിതീഷും ഇത്തരം സൗജന്യങ്ങള്‍ വാരി വിതറി ഭരണവിരുദ്ധ വികാരം മറികടന്നു.

ബി.ജെ.പിക്കും നിതീഷിനും അധികാരം നിലനിര്‍ത്തേണ്ടത് ആവശ്യമായിരുന്നു. നിതീഷിനേക്കാളും ബിഹാറില്‍ എന്‍.ഡി.എ അധികാരം പിടിക്കല്‍ ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ബിഹാറില്‍ എന്‍.ഡി.എ സഖ്യം തോറ്റ് നിതീഷ് പുറത്തായിരുന്നുവെങ്കില്‍ കേന്ദ്രത്തില്‍ ഭരണ മാറ്റം സ്വാഭാവികമായും സംഭവിക്കുമായിരുന്നു. അധികാരമില്ലാതെ നിതീഷ് കുമാറിന് നില്‍ക്കാനാവില്ല. കേന്ദ്ര ഭരണം മാറിയാല്‍ എല്ലാം തകിടം മറിയുമെന്ന് ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പറ്റിയ രൂപത്തിലേക്ക് സംസ്ഥാനത്തെ മാറ്റാന്‍ കമ്മീഷന്‍ എസ്.ഐ.ആര്‍ എന്ന പേരില്‍ ആദ്യ ഏറ് എറിഞ്ഞു. എല്ലാവരും ഇതില്‍ വലഞ്ഞപ്പോള്‍ എസ്.ഐ.ആര്‍ വര്‍ഗീയമായി വിഭജിക്കാനുള്ള ഭംഗിയായ ടൂള്‍ ആക്കി ബി.ജെ.പി മാറ്റുകയും ചെയ്തു.

പ്രതിപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കിലാണ് എസ്.ഐ.ആര്‍ വഴി കടക്കല്‍ കത്തിവെച്ചത്. സഖ്യങ്ങളെ എളുപ്പത്തില്‍ മാറ്റുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം പള്‍ട്ടു റാം എന്ന വിളിപ്പേരുള്ള നേതാവാണ് നിതീഷ്. മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994 ല്‍ ജനതാദളില്‍ നിന്ന് രാജിവെച്ച് ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപവത്കരിച്ചു. 1996 ല്‍ ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്‌പേയ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി. 2000 ല്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുകയും 2003ല്‍ ജനതാ ദള്‍(യു)വുമായി നിതീഷ് തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുകയും ചെയ്തു. 2005 ല്‍ ബിജെപിയുമായി കൈകോര്‍ത്ത് ബിഹാര്‍ മുഖ്യമന്ത്രിയായി. 2010 ല്‍ നിതീഷ് തന്നെ മുഖ്യമന്ത്രി. അ ക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകനായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടുകൂടി അദ്ദേഹം ബി.ജെ.പിയുമായി അകന്നു). അതോടെ 17 വര്‍ഷത്തെ ജെഡിയു)-ബിജെപിസഖ്യം അവസാനിപ്പിച്ച് 2013 ല്‍ നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം. എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച് 2009 ലെ 18 സീറ്റുകളുടെ സ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്.

പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരി ക്കല്‍ തന്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവി ന്റെ ആര്‍.ജെ.ഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചത്. 2015 ല്‍ മഹാ സഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലുവിന്റെ ആര്‍.ജെ.ഡിയുമായി കൈകോര്‍ത്തു. നിയമ സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും ഒന്നിച്ചുചേര്‍ത്തുകൊണ്ട് സഖ്യം ബിഹാറില്‍ വെന്നിക്കൊടി പാറിച്ചു മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും നിതീഷ് കുമാര്‍ ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി. സി.ബി.ഐ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തിയതിന് പിന്നാലെ തന്റെ ‘ക്ലീന്‍’ ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017 ല്‍ വീണ്ടും മുഖ്യ മന്ത്രി സ്ഥാനം രാജിവെച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017 ല്‍ വീണ്ടും മുഖ്യ മന്ത്രിയായി.

2020 ല്‍ ബി.ജെ.പിക്കൊപ്പം തന്നെ തുടര്‍ന്നെ ങ്കിലും 2022 ല്‍ സഖ്യം തകര്‍ന്നു. പാര്‍ട്ടിയെ പിളര്‍ത്താനും തന്നെ തളര്‍ത്താനും ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആരോപണം. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. ആര്‍ജെഡിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. സര്‍ക്കാരിന്റെ കാലാവധിതീരാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെ 2024 ല്‍ മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എന്‍.ഡി.എയിലേക്ക് ചേക്കേറി. ചാട്ടവും കരണം മറിച്ചിലും നന്നായി അറിയുന്ന നിതീഷ് അധികാരം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം അതിനാല്‍ തന്നെ ബിഹാറിലെ എന്‍.ഡി.എ സഖ്യം കൊട്ടിഘോഷിച്ച് ആഘോഷിക്കുമ്പോഴും എത്രനാള്‍ നിതീഷ് ഇതില്‍ തുടരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

]]>
https://www.chandrikadaily.com/the-king-of-transitions.html/feed 0
കൊലക്കളമാകുന്ന ആതുരാലയങ്ങള്‍ https://www.chandrikadaily.com/hospitals-that-become-kiilling-fields.html https://www.chandrikadaily.com/hospitals-that-become-kiilling-fields.html#respond Mon, 10 Nov 2025 04:59:32 +0000 https://www.chandrikadaily.com/?p=362848 തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ച സംഭവം, എന്തുപറ്റി നമ്മുടെ ആധുരാലയങ്ങള്‍ക്ക് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവുകളിലൂടെ പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികള്‍ അവരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന കേന്ദ്രങ്ങളായി മാറുകയാണോ എന്ന സന്ദേഹമാണ് ജനങ്ങളില്‍ രൂപപ്പെടുത്തുന്നത്. പിഴവുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യേണ്ട ഭരണകൂടം വീഴ്ച്ചകള്‍ മറച്ചുവെക്കാന്‍ കള്ളക്കഥകള്‍ മെനയുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യാന്‍ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീതി നിഷേധത്തിന്റെയും നിഷേധാത്മകമായ സമീപനത്തിന്റെയും പേരില്‍ ഉറ്റവരുടെ ജീവനറ്റ ശരീരങ്ങളുമായി ആശുപത്രി കവാടത്തിനുമുന്നില്‍ പ്രതിഷേധമിരിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുമ്പോഴും ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന വാചാടോപവുമായി റോന്തുചുറ്റുന്ന ഭരണകൂടം ഒരുനാടിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ കൈക്കുഞ്ഞുമായി എസ്.എ.ടി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ മലയാളികളൊന്നാകെ തലതാഴ്ത്തിപ്പോവുകയാണ്.
ആരോഗ്യവതിയായി എത്തിയ ശിവപ്രിയയുടെ മരണത്തിനു കാരണം ആശുപത്രിയുടെ വീഴ്ചയാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒക്ടോബര്‍ 22 നായിരുന്നു എസ്.എ.ടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ട ഇവര്‍ പനിയെ തുടര്‍ന്ന് 26 ന് വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവാണ് മരണത്തിനു കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതായുമാണ് ഭര്‍ത്താവ് മനു പറയുന്നത്. എന്നാല്‍ പതിവുപോലെ രോഗിയെയും ബന്ധുക്കളെയും കുറ്റപ്പെടുത്തിയും സ്വന്തം വീഴ്ച്ചകള്‍ മറച്ചുപിടിച്ചും ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. അണുബാധയാണ് മരണകാരണമെന്ന് സ്ഥിരിക്കീരിക്കുന്ന അവര്‍ വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമായി പറയുന്നത്.
കൊല്ലത്തെ ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്ന വേണു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്കെതിരെ വലിയ ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പ്രസ്തുത സംഭവത്തിലും ഡോക്ടര്‍മാര്‍ ന്യായീകരണവുമായി രംഗത്തെത്തുകയായിരുന്നു. ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്നും അതുകൊണ്ടാണ് തുടര്‍ ചികിത്സയിലേക്ക് കടക്കാതിരുന്നതുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വാദം. എന്നാല്‍ ഡോക്ടര്‍മാരുടെ വാദം തെറ്റാണെന്നും രോഗിയുടെ ക്രിയാറ്റിന്‍ലെവല്‍ സാധാരണ ഗതിയിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് മരണത്തിന് മണിക്കൂറുകള്‍ മുമ്പ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല, കൈക്കൂലിയുടെ കേന്ദ്രമാണിത്, അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല, കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്നിങ്ങനെ നീളുന്നതായിരുന്ന ആ ശബ്ദസന്ദേശം.
സര്‍ക്കാര്‍ തങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചികിത്സാപ്പിഴവില്‍ കൈ മുറിച്ചുമാറ്റേണ്ടി വന്ന കുട്ടിയുടെ അമ്മ ആരോപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 24 നാണ് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെന്ന ഒമ്പതുകാരിയ്ക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ കൈ മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ പരിശോധനയ്‌ക്കെത്തിയ കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷ(49) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടത് ഒക്‌ടോബര്‍ 29 നായിരുന്നു. അമിതമായി മരുന്ന് കൊടുത്തതാണ് ശാലിനിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വെച്ച് കണ്ണില്‍പൊടിയിടാനുള്ള ശ്രമങ്ങള്‍ക്കുപകരം ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക കര്‍ത്തവ്യമെങ്കിലും നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം ഇത്തരം സംഭവങ്ങളും അഭംഗുരം തുടരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

]]>
https://www.chandrikadaily.com/hospitals-that-become-kiilling-fields.html/feed 0
വിട്ടൊഴിയാതെ വെര്‍ച്വല്‍ അറസ്റ്റ് https://www.chandrikadaily.com/virtual-arrest-without-exception.html https://www.chandrikadaily.com/virtual-arrest-without-exception.html#respond Sat, 08 Nov 2025 05:45:24 +0000 https://www.chandrikadaily.com/?p=362524 വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വീട്ടമ്മയുടെയും 1.30 കോടി രൂപ നഷ്ടപ്പെട്ട ഡോക്ടറുടെയും അനുഭവങ്ങള്‍ നിയമത്തിനും നിയന്ത്രണങ്ങള്‍ക്കുമൊന്നും പിടികൊടുക്കാതെ വ്യാപകമായിത്തീര്‍ന്ന ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകളായി മാറിയിരിക്കുകയാണ്. ദീര്‍ഘ കാലത്തെ വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വീട്ടമ്മയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്റ്റിലകപ്പെട്ടത്.

ഈ മാസം രണ്ടിന് ഉച്ചക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോള്‍വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും കനറാബാങ്ക് അക്കൗണ്ടിലെ ആധാര്‍ കാര്‍ഡില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി അറിയാനാണ് കോള്‍ ചെയ്തതെന്നുമായിരുന്നു വിശദീകരണം. എന്നാല്‍ തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ടുള്ളൂ എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കൂ എന്നാവശ്യപ്പെടുകയും മറ്റാരോടും പറയരുതെന്നും നിര്‍ദ്ദേശിച്ച് തുടര്‍ന്ന സംസാരം രാത്രി 11.30 വരെ തുടരുകയും ചെയ്യുകയായിരുന്നു.

അന്ന് പുലര്‍ച്ചേ വീണ്ടും വീണ്ടും വിളിച്ച് അക്കൗണ്ടിലെ മുഴുവന്‍ തുകയും നല്‍കിയാലേ കേസില്‍ നിന്നൊഴിവാക്കുകയുള്ളൂ എന്ന ഭീഷണി മുഴക്കുകയുണ്ടായി. ഭയപ്പെട്ടുപോയ ഇവര്‍ പിറ്റേദിവസം ബാങ്കിലെത്തി തന്റെ പേരിലുള്ള മൂന്ന് സ്ഥിര നിക്ഷേപങ്ങളും പിന്‍വലിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മക്കള്‍ക്ക് അയക്കാനാണെന്ന് പറഞ്ഞ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ട്രാന്‍സ്ഫര്‍ ചെയ്യാനായി നല്‍കിയ അക്കൗണ്ട് നമ്പറില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഫോണ്‍വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ട കഥയാണ് വീട്ടമ്മയുടേതെങ്കില്‍ സമാനമായ സാഹചര്യത്തില്‍ എറണാകുളത്ത് മുതിര്‍ന്ന ഡോക്ടര്‍ക്ക് നഷ്ടമായത് 1.30 കോടിരൂപയാണ്.

ഈ മാസം ഒന്നുമുതല്‍ ആറുവരെയുള്ള ദിനങ്ങളിലാണ് ഡോക്ടര്‍ തട്ടിപ്പില്‍ അകപ്പെട്ടത്. ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു ഡോക്ടര്‍ക്ക് കോള്‍ വന്നത്. തന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്നും സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡോക്ടറെ ധരിപ്പിച്ച തട്ടിപ്പുകാര്‍ പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വീഡിയോകോള്‍ ചെയ്ത് 48 മണിക്കൂറോളമാണ് കയറില്ലാതെ കെട്ടിയിട്ടത്. കൈയ്യിലുള്ള പണത്തിന്റെ ഉറവിടം ലഭ്യമാവണമെന്നും ഇതിനായി അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി മാറ്റണമെന്നും പരിശോധന കഴിഞ്ഞ് തിരികെ നല്‍കുമെന്നുമായിരുന്നു അറിയിപ്പ്. നിര്‍ദേശപ്രകാരം കൈമാറിയ പണം തിരികെ കിട്ടാതായപ്പോയാണ് തട്ടിപ്പിനിരയായ വിവരം ഡോക്ടര്‍ തിരിച്ചറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പണത്തിന്റെ തുടര്‍ കൈമാറ്റം പൊലീസ് ഫ്രീസ് ചെയ്യുകയും മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വെര്‍ച്വല്‍ അറസ്റ്റിന്റെയും ഡിജിറ്റല്‍ തട്ടിപ്പിന്റെയുമൊക്കെ വാര്‍ത്തകള്‍ നിരന്തരം പുറത്തുവരികയും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പലതവണ ഉണ്ടാവുകയും ചെയ്തിട്ടും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ വീണ്ടും വീണ്ടും പറ്റിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നുള്‍പ്പെടെ രാജ്യവ്യാപകമായി 3000 കോടിയിലധികം രൂപ തട്ടിയെടുത്ത ഡിജിറ്റല്‍ അറസ്റ്റിന്റെ വ്യാപ്തിയില്‍ പരമോന്നത നീതി പീഠംതന്നെ ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കര്‍ശനവും കഠിനവുമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നുമായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

ഹരിയാനയിലെ അംബാല സ്വദേശിനിയായ വയോധിക ചീഫ്ജസ്റ്റിസിന് എഴുതിയ കത്ത് സ്വമേധയാ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍.
കുറ്റകൃത്യങ്ങളുടെ ഈ കാലത്ത് എല്ലാ തട്ടിപ്പുകളെക്കുറിച്ചും എപ്പോഴും ബോധവനായിരിക്കുക എന്നതാണ് ഈ കെണിയില്‍ അകപ്പെടാതിരിക്കാനുള്ള പ്രധാന പോംവഴി. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങള്‍ ഇത്തരത്തില്‍ പണമോ ബാങ്കിംഗ് വിശദാംശങ്ങളോ ഫോണ്‍വഴി ആവശ്യപ്പെടില്ലെന്ന പ്രാഥമിക അറിവ് എപ്പോഴും ഓര്‍മയിലുണ്ടായിരിക്കുകയും വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുകയും വേണം.

എന്തെങ്കിലും കാരണവശാല്‍ ഈ കെണിയില്‍ വീണുപോയാല്‍ ബാങ്കില്‍ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായി ചെയ്യേണ്ട കാര്യം. രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും തട്ടിപ്പുകാര്‍ പിന്‍വാങ്ങുന്നില്ല എന്നതും വസ്തുതയാണ്. കാരണം ഇപ്പോഴും ഇവരുടെ കെണിയില്‍ കുടുങ്ങാന്‍ ആളുകളുണ്ടെന്ന് സംഘത്തിന് നന്നായി അറിയാം. എന്തായാലും രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് രീതികളില്‍ ഒന്നുമാത്രമാണ് ഡിജിറ്റല്‍ അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടായേ മതിയാവൂ.

]]>
https://www.chandrikadaily.com/virtual-arrest-without-exception.html/feed 0
എസ്‌ഐആര്‍ നടത്തിപ്പിലെ ശരി തെറ്റുകള്‍ https://www.chandrikadaily.com/errors-and-omissions-in-sir-implementation.html https://www.chandrikadaily.com/errors-and-omissions-in-sir-implementation.html#respond Fri, 07 Nov 2025 01:30:03 +0000 https://www.chandrikadaily.com/?p=362333 അടിസ്ഥാനപരമായി ഇന്ത്യന്‍ പൗരനായിരിക്കുകയെന്നതും 18 വയസ്സ് പൂര്‍ത്തികരിക്കുക എന്നതുമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാനദണ്ഡം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി പ്രവര്‍ത്തികളോ മറ്റു കുറ്റകൃത്യങ്ങള്‍ കാരണമായോ അയോഗ്യനാക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അയോ ഗ്യനാക്കപ്പെടാം. 19-ാം വകുപ്പ് അനുസരിച്ച് 18 വയസ്സ് പൂര്‍ത്തീകരിക്കുന്ന പൗരന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടേണ്ട മണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണ് എന്ന് തെളിയിക്കപ്പെടുകയും വേണം. ഒരു വ്യക്തി ഒരു നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണോ എന്ന് പരിശോധിക്കപ്പെടേണ്ടത് 1950 ജനപ്രതിനിധി നിയമത്തിലെ സെക്ഷന്‍ 20 പ്രകാരവും കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടങ്ങള്‍ പ്രകാരവുമാണ്. അതായത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ആ വ്യക്തി മൂന്ന് കാര്യങ്ങള്‍ തെളിയിക്കണം; 1. ഇന്ത്യന്‍ പൗരനാണ്. 2. 18 വയസ്സ് തികഞ്ഞിട്ടുണ്ട്. 3. ഒരു നിയോജകമണ്ഡലത്തില്‍ സ്ഥിരതാമസക്കാരനാണ്. 10-ാം ക്ലാസ് പൂര്‍ത്തികരിച്ച വ്യക്തികളെ സംബന്ധിച്ച് മെട്രിക്യൂലേഷന്‍ സര്‍ട്ടിഫിക്കറ്റിലൂടെ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്‍ത്തീകരിക്കാത്ത ആള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതിലൂടെ പ്രായവും പൗരത്വവും തെളിയിക്കാം. പാസ്‌പോര്‍ട്ട് ഇല്ലാത്ത 10-ാം ക്ലാസ് വിദ്യാഭ്യാ സം ഇല്ലാത്ത ഒരാള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പൗരത്വവും പ്രായവും തെളിയിക്കാനാകും. 10-ാം ക്ലാസ് പൂര്‍ത്തീകരിക്കാത്ത പാസ്‌പോര്‍ട്ട് ഇല്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ലക്ഷകണക്കിന് ജനങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അവര്‍ ഇന്ത്യയില്‍ ജനിച്ചതാണ്. അവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ചതാണ്. അവര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. എന്നാല്‍ രേഖകള്‍ ചോദിച്ചാല്‍ അതുണ്ടാവണമെന്നില്ല. രേഖകളില്ല എന്ന ഒറ്റ കാരണത്താല്‍ അവര്‍ക്ക് പൗരത്വവും വോട്ടവകാശവും നഷ്ടപെട്ടേക്കാം. അതാണ് അടിസ്ഥാനപരമായ ഒരു പ്രശ്നമായി കാണുന്നത്.

01.01.2002 യോഗ്യത തീയതിയായി കണക്കാക്കി രേഖകള്‍ ഉള്ളവരും ഇല്ലാത്തവരും പൗരത്വവും പ്രായവുമൊക്കെ തെളിയിച്ചു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാ നായുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ആന്‍ഡമാന്‍, ഛത്തിസ്ഗഡ്, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 01.01.2026 യോഗ്യത തീയതിയായി കണക്കാക്കി വോട്ടര്‍ പട്ടികയുടെ പ്രത്യേക സമഗ്ര പുനപരിശോധന നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. 24.06.2025ലെ ഉത്തരവിലൂടെ ബിഹാറില്‍ നടത്തിയ പ്രക്രിയ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുക എന്നതാണ് നിര്‍ദേശം. ബൂത്ത്തല ഉദ്യോഗസ്ഥന്മാരെ എന്യുമെറേഷന്‍ ഫോം കൊടുത്ത് വീടുകളില്‍ അയച്ച് ഫോം പൂരിപ്പിച്ചു വാങ്ങുക എന്നതാണ് ആദ്യത്തെ പ്രക്രിയ, വീട്ടില്‍ ചെല്ലുമ്പോള്‍ വീട് പൂട്ടിയിരിക്കുകയാണെന്ന് കണ്ടാല്‍ വീടിന്റെ ഏതെങ്കിലും ഭാഗത്തു എന്യൂമെറേഷന്‍ ഫോം വെച്ച് മൂന്നു തവണയെങ്കിലും വീടുകള്‍ കയറി പൂരിപ്പിച്ച ഫോമുകള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലുള്ള വോട്ടര്‍മാര്‍ക്ക് എന്യൂമെറേഷന്‍ ഫോമുകള്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയുകയും പൂരിപ്പിച്ച ഫോമുകളും രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യാവുന്നതുമാണ്. ഏതെങ്കിലും ഒരു വോട്ടര്‍, ഫോമും രേഖകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആ വോട്ടറുടെ വീട്ടിലെത്തുമ്പോള്‍ ബൂത്ത് തല ഉദ്യോഗസ്ഥന്‍ പരിശോധിക്കേണ്ടതാണ്. ലഭിച്ച എന്യൂമെറേഷന്‍ ഫോമുകളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കണം, കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തിയതിന് ശേഷം പട്ടി കയിലുള്ള വോട്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തി യോഗ്യരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍നിന്നും പുറത്താക്കാവുന്നതാണ്. യോഗ്യത എന്ന് വെച്ചാല്‍ പൗരത്വം, 18 വയസ്സ്, സ്ഥിരതാമസം എന്നിവയാണ്. പൗരത്വത്തില്‍ സംശയമുള്ള ആളുകളുടെ വിവരങ്ങള്‍ 1955ലെ പൗരത്വ നിയമ പ്രകാരമുള്ള കൊമ്പിറ്റെന്റ് അതോറിറ്റിക്ക് നല്‍കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ബാധ്യസ്ഥനാണ്. ഇവിടെയും ഒരു പ്രശ്‌നമുണ്ട്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ആളെ വിദേശി എന്ന് വിളിക്കാം. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ രേഖയില്ലാത്ത ഒരാളെയും ബൂത്ത് തല ഉദ്യോഗസ്ഥന് വിദേശി എന്ന് വിളിക്കാം. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവിന്മേല്‍ ജില്ലാ മജിസ്‌ട്രേറ്റിനു ഒന്നാം അപ്പീലും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് രണ്ടാം അപ്പിലും ഉണ്ടായിരിക്കുന്നതാണ്.
പ്രത്യേക സമഗ്ര പുനപരിശോധനയുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു അവരുടെ ബൂത്ത് തല ഏജന്റുമാരുടെ പട്ടിക ആവശ്യപ്പെടാവുന്നതാണ്. വീടുകള്‍ തോറും എന്യൂമെറേഷന്‍ നടത്തുന്നതിന് മുമ്പായി ബൂത്ത് തല ഓഫിസര്‍മാര്‍ ബുത്ത് തല ഏജന്റുമാരുടെ യോഗം വിളിച്ചു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതാണ്. കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളുമെല്ലാം നടത്തിയതിനുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.

എന്യുമെറേഷന്‍ ഫോമിന്റെ പ്രത്യേകതകള്‍

. 01.07.1987ന് മുമ്പ് ജനിച്ചവര്‍ ജനനത്തി യതിയും ജനിച്ച സ്ഥലവും തെളിയിക്കാനു ള്ള രേഖകള്‍ നല്‍കണം.
. 01.07,1987നും 02.12.2004നും ഇടയില്‍ ജനിച്ചവര്‍ അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലത്തോടൊപ്പം മാതാവിന്റെയോ പിതാവിന്റെയോ ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്.
. 02.12.2004-ന് ശേഷം ജനിച്ചവര്‍ അപേക്ഷകന്റെ ജനനത്തീയതിയും ജനന സ്ഥലവും തെളിയിക്കുന്നതോടൊപ്പം മാതാവിന്റെയും പിതാവിന്റെയും ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതാണ്. മാതാവോ പിതാവോ ആരെങ്കിലും ഇന്ത്യന്‍ പൗരനല്ലെങ്കില്‍ അപേക്ഷകന്‍ ജനിച്ച സമയത്ത് അവര്‍ക്കുണ്ടായിരുന്ന സാധുവായ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും കോപ്പി നല്‍കേണ്ടതാണ്

ഇതൊക്കെ കൊടുക്കല്‍ നിര്‍ബന്ധമാണെങ്കില്‍ മാതാവിന്റെയും പിതാവിന്റെയും രേഖകളും വിദേശിയായ മാതാവോ പിതാവോ ഉണ്ടെങ്കില്‍ അപേക്ഷകന്‍ ജനിച്ച സമയത്ത് ഉള്ള വിസ എവിടെ നിന്ന് കൊടുക്കും. ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, മെട്രിക്യുലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടാതെ അനുവദനീയമായ രേഖ കള്‍ എന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥനെന്നുള്ള ഐഡന്റിറ്റികാര്‍ഡോ, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറോ, വ നാവകാശ രേഖയോ, ജാതി സര്‍ട്ടിഫിക്കേറ്റോ, എന്‍.ആര്‍.സിയില്‍ ഉള്‍പ്പെട്ട രേഖയോ, സര്‍ക്കാര്‍ വീടോ ഭൂമിയോ പതിച്ചു നല്‍കിയതിന്റെ രേഖയോ, സര്‍ക്കാര്‍ അ ധികാരികള്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റോ, സംസ്ഥാനങ്ങളോ തദ്ദേശ സ്ഥാപനങ്ങളോ നല്‍കുന്ന കുടുംബ രജിസ്റ്ററോ ഒക്കെയാണ്. ജനന സര്‍ട്ടിഫിക്കറ്റ്. പാസ്‌പോര്‍ട്ട്, മെട്രിക്യൂലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കഴിഞ്ഞാല്‍ മറ്റു രേഖകളൊക്കെ വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രം കൈവശമുള്ളതാണ്. സ്ഥിരതാമസ സര്‍ട്ടിഫിക്കേറ്റോ കുടുംബ രജിസ്റ്ററോ ലഭിക്കണമെങ്കില്‍ തന്നെ മേല്‍പറഞ്ഞ രേഖകളില്ലാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ടുമാണ്.

08.09.2025ലെ സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ കാര്‍ഡിനെ പൗരത്വം തെളിയിക്കുന്ന രേഖയല്ലാതെ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള രേഖ മാത്രമായി കണക്കാക്കി 1200 ത്തെ രേഖയായി ഇലക്ഷന്‍ കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. പ്രവാസികളെ സംബന്ധിച്ച് പ്രത്യേകമായി 1950ലെ ജനപ്രതിനിധി നിയമവും 1960 ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടര്‍സ് ചട്ടവും 10.02.2011ല്‍ യു.പി.എ സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയും ജനപ്രാധിനിധ്യ നിയമത്തിലെ സെക്ഷന്‍ 20 എ ഉള്‍പെടുത്തുകയും ചട്ടങ്ങളില്‍ ചട്ടം # A, B എന്നിവ ഒക്കെ ഉള്‍പ്പെടുത്തി വോട്ടവകാശം ലഭിക്കുന്ന സാഹചര്യം ഒരുക്കിയിരുന്നു. ഇന്ത്യന്‍ പൗരന്മാരായ പ്രവാസികള്‍ക്ക് തീര്‍ച്ചയായും പാസ്‌പോര്‍ട്ട് എന്ന രേഖ ഉണ്ട് എന്ന് ഉറപ്പുള്ളതിനാല്‍ മറ്റുള്ളവരേക്കാള്‍ വോട്ടര്‍ പട്ടികയില്‍ രേഖകളുടെ അടിസ്ഥാന ത്തില്‍ ഉള്‍പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സമഗ്ര പുനപരിശോധനയില്‍ വീടുകള്‍ കയറി എന്യൂമെറേഷന്‍ നടത്തുമ്പോള്‍ നാട്ടില്‍ ഇല്ലാത്ത പ്രവാസികള്‍ എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷിക്കേണ്ടത് എന്ന് വ്യക്തമായി പറയുന്നില്ല. എന്നാല്‍ എന്യൂമറേഷന് വരുമ്പോള്‍ വീട്ടിലെ ഒരംഗം ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രവാസിയുടെ ഫോമും കൊടുക്കാവുന്നതാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞറിഞ്ഞു. അനുവദനിയമാണെങ്കില്‍ അതും വിജ്ഞാപനത്തില്‍ പറയലല്ലേ ശരി. അല്ലെങ്കില്‍ മുറ പറയുന്ന ഏതെങ്കിലും ബി.എല്‍.ഒമാരുടെ കരുണക്കായി ചിലപ്പോള്‍ യാചിക്കേണ്ടിവരും.

സാധാരണ ചട്ടപ്രകാരം ഇന്ത്യയില്‍ ഉള്ള ഒരാള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെങ്കില്‍ ഫോം 6 ല്‍ അപേക്ഷ നല്‍കണം. പ്രവാസിയാണെങ്കില്‍ ഫോം 6A യില്‍ പോസ്റ്റലായോ ഇലക്ട്രോണിക്കലായോ അപേക്ഷയും രേഖകളും നല്‍കി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം. കരട് പട്ടികയില്‍ പേരില്ലെങ്കില്‍ ഫോം 6ല്‍ അപേക്ഷ നല്‍കാം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഫോം 5A യില്‍ പ്രവാസികള്‍ക്ക് പേര് ചേര്‍ക്കുന്നത് സംബന്ധിച്ച പുതിയ വിഞാപനം എവിടെയും പറഞ്ഞു കാണുന്നില്ല. അപ്പോള്‍ കരട് പട്ടികയില്‍ പേരില്ലെങ്കില്‍ പ്രവാസി എങ്ങനെ അപേക്ഷ കൊടുക്കും. ജനങ്ങളുടെ പൗരത്വം, വോട്ടവകാശം എന്നിവയൊക്കെ എത്ര ലാഘവത്തോടെയാണോ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ കാണുന്നത്. പ്രവാസികള്‍ ഉള്‍പ്പടെ വളരെ അധികം ആളുകളെ ബാധിക്കുന്ന പ്രശ്‌നം നിയമപര മായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ചു ഇലക്ഷന്‍ കമ്മിഷനുമായും ചിഫ് ഇലക്ടറല്‍ ഓഫീസറുമായും സമഗ്ര ചര്‍ച്ച നടത്തേണ്ടതുണ്ട്. ഇലക്ഷന്‍ കമ്മിഷന്‍ വഴങ്ങാത്ത പക്ഷം അവകാശ നിഷേധത്തിനെതിരെ ഭരണ ഘടനപരമായും നിയമപരമായും പരിഹാരം കാണേണ്ടതുണ്ട്.

]]>
https://www.chandrikadaily.com/errors-and-omissions-in-sir-implementation.html/feed 0
ജനാധിപത്യത്തിന്റെ തിളക്കം https://www.chandrikadaily.com/the-glow-of-democracy.html https://www.chandrikadaily.com/the-glow-of-democracy.html#respond Thu, 06 Nov 2025 02:24:41 +0000 https://www.chandrikadaily.com/?p=362191 അമേരിക്കയുടെ ജനാധിപത്യ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍, ഏറ്റവും പ്രായംകുറഞ്ഞയാള്‍, ആദ്യ മുസ്ലിം എന്നിങ്ങനെ ഒരേയൊരു വിജയത്തിലൂടെ ഒരുപാട് ചരിത്രങ്ങള്‍ മംദാനി തന്റെ പേരില്‍ കുറിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പോര്‍ക്കളത്തില്‍ അദ്ദേ ഹം പ്രകടിപ്പിച്ച ഉറച്ച നിലപാടാണ് അതിന്റെയെല്ലാം മുകളില്‍ നില്‍ക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ നേരിട്ടേറ്റുമുട്ടാന്‍ തുടങ്ങിയപ്പോഴും ഒരുപതര്‍ച്ചയും പ്രകടമാക്കാതെ, നിലപാടില്‍ നിന്ന് ഒരടിയും പിറകോട്ട്‌പോകാതെ നിലയുറപ്പിച്ച അദ്ദേഹം അടിവരയിട്ടിരിക്കുന്നത് അന്തിമ വിജയം സത്യത്തിനായിരിക്കുമെന്ന ആത്യന്തിക യാഥാര്‍ത്ഥ്യത്തിനാണ്.

ഒരു മുസ്ലിം, ഒരു കുടിയേറ്റക്കാരന്റെ മകന്‍, ഫലസ്തീനിനെ തുറന്നുപിന്തുണച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍, ട്രംപിനെയും വലതുപക്ഷ കണ്‍സര്‍വേറ്റിവ് രാഷ്ട്രീയത്തെയും തുറന്ന വിമര്‍ശിച്ച യുവ രാഷ്ട്രീയപ്രവര്‍ത്തകന്‍ തുടങ്ങിയ എല്ലാ തിരിച്ചറിയലുകളും ചേര്‍ന്ന ഒരാളെയാണ് ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള നഗരങ്ങളില്‍ ഒന്നായ ന്യൂയോര്‍ക്ക് തങ്ങളുടെ നേതാവായി അംഗീകരിച്ചിരിക്കുന്നത് എന്നതാണ് അല്‍ഭുതകരമായ വസ്തുത. സാധാരണയായി അമേരിക്കന്‍ രാഷ്ട്രീ യത്തില്‍ അംഗീകരണത്തിന് തടസമാകുന്ന ഈ ഘടകങ്ങളെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ പുതിയൊരുസാധ്യതയായി കണ്ടിരിക്കുകയാണ്. ‘സൊഹ്‌റാന്‍ മേയറായാല്‍ ഞാന്‍ ന്യൂയോര്‍ക്കിന് ഒരു ഡോളര്‍ പോലും നല്‍കില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആന്‍ഡ്രൂ കൂമോയെയാണ് തിരഞ്ഞടുക്കേണ്ടത്’ എന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടും ന്യൂയോര്‍ക്ക് അത് വെറും വായാടിത്തമായി മാത്രംകാണുകയാണ് ചെ യ്തിരിക്കുന്നത്. 9/11 ഭീകരാക്രമണം മറക്കരുത് എന്ന് വിളിച്ചുപറഞ്ഞ ഇസ്ലാമോഫോബിയയും, മതവിരുദ്ധ പ്രചാരണങ്ങളും പുകഞ്ഞുയര്‍ന്നിട്ടും ജനങ്ങളൊന്നാകെ മംദാനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്.

മംദാന്റെ വിജയം അമേരിക്കന്‍ ജനാധിപത്യത്തിന് കരുത്തു പകരുകയാണെങ്കില്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറിയത് വന്‍ വോട്ടുകൊള്ളയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തെളിവുസംഹിതമുള്ള തുറന്നു പറച്ചില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതി ക്ഷയായിത്തീരുകയാണ്. സംസ്ഥാനത്ത് 25 ലക്ഷം കള്ള വോട്ടുകളാണുണ്ടായിരുന്നതെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി തയാറാക്കിയ കണക്കുകള്‍ ഉദ്ധരിച്ച് കൊണ്ട് രാഹുല്‍ വ്യക്തമാക്കിയിരിക്കുന്നത്. നാളെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടിങ് നടക്കാനിരിക്കെയാ ണ് വോട്ട് കൊള്ള ആരോപണത്തില്‍ ‘ആറ്റംബോംബിന്’ പിന്നാലെ എച്ച് ഫയല്‍സ് എന്ന പേരില്‍ ‘ഹൈഡ്രജന്‍ ബോംബും’ രാഹുല്‍ പൊട്ടിച്ചിരിക്കുന്നത്. കള്ളവോട്ടുമായി ബന്ധപ്പെട്ട് രാഹുല്‍ പുറത്തുവിട്ട ഓരോ തെളിവുകളും രാജ്യത്തിന്റെ ജനാധിപത്യത്തിനുമേല്‍ പതിച്ചുകൊണ്ടിരിക്കുന്ന കനത്തപ്രഹരങ്ങള്‍ക്കുള്ള ഉദാഹരണമായിത്തീര്‍ന്നിരിക്കുകയാണ്.

ഹരിയാനയില്‍ ആകെ രണ്ടുകോടി വോട്ടര്‍മാരാണുള്ളത്. ഇവിടെ 25 ലക്ഷത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടു. അതായത് സംസ്ഥാനത്തെ എട്ടിലൊന്നും കള്ള വോട്ടാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജവോട്ടര്‍മാരില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമുള്‍പ്പെട്ടതായും യുപിയിലും ഹരിയാനയിലും ഒരുപോലെ വോട്ടുചെയ്യുന്ന ആയിരക്കണക്കിന് വോട്ടര്‍മാരുള്ളതായും യുപിയിലെ ബി.ജെ.പി നേതാക്കള്‍വരെ ഹരിയാനയില്‍ വോട്ടുചെയ്തതായും അദ്ദേഹം തുറന്നടിച്ചിരിക്കുന്നു. ഈ ആരോപണങ്ങളൊന്നും നിസ്സാരമല്ലെന്നുമാത്രമല്ല, ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന കള്ളവോട്ടിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങളിലേക്കുള്ള സൂചനകള്‍കൂടിയാണ്.

ലോകസഭാ തിരഞ്ഞെടുപ്പിന്റെയും തൊട്ടുപിന്നാലെ നടന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന ഫലങ്ങളിലുമുണ്ടായ പൊരുത്തക്കേടുകളാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വിശദമായ വിശകലനത്തിന് വിധേയമാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. കര്‍ണാടകയിലെ ഒരു ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച് രാഹുല്‍ ഒരുക്കിയ നാല്‍പതസംഘം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവ രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. തെറ്റായ വിലാസങ്ങളില്‍ ലക്ഷക്കണക്കായ കള്ളവോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബ ന്ധപ്പെട്ടും ഒടുവിലിപ്പോള്‍ ഹരിയാനയിലും നടത്തിയ പരി ശോധനകളിലു വ്യാപകമായി നടന്ന കൃത്രിമങ്ങള്‍ മറനീക്കി പ്പുറത്തുവന്നിരിക്കുകയാണ്. സമാന സാഹചര്യമാണ് ബീഹാറിലും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഒരുങ്ങിക്കൊണ്ടി രിക്കുന്നതെന്നും എന്നാല്‍ ജനവിധി അട്ടിമറിക്കാനുള്ള ശ്ര മങ്ങളെ ജനാധിപത്യവിശ്വാസികള്‍ ചെറുത്തുതോല്‍പ്പിക്കു മെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ജനാധിപത്യത്തെയും ജനവികാരങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാണിക്കപ്പെട്ട രണ്ടു സംഭവങ്ങളാണ് ഇ ന്നലെ അമേരിക്കയിലും ഇന്ത്യയിലുമുണ്ടായിരിക്കുന്നത്.

ന്യൂയോര്‍ക്ക് മോയര്‍ മംദാനിയുടെ വിജയവും രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളും ആത്യന്തിക വിജയം സത്യത്തിനുമാത്രമായിരിക്കുമെന്ന പ്രഖ്യാപനമായിത്തീര്‍ന്നിരിക്കുകയാണ്. പക്ഷേ അതിന് അജഞ്ചലമായ ആത്മവിശ്വാസവും അനന്യസാധാരണമായ ഇച്ഛാശക്തിയും കൂടിയേ തീരൂ എന്ന് ഇരുവരും അടയാളപ്പെടുത്തുകയാണ്.

 

]]>
https://www.chandrikadaily.com/the-glow-of-democracy.html/feed 0
ചോദ്യങ്ങളുയര്‍ത്തുന്ന എസ്.ഐ.ആര്‍ https://www.chandrikadaily.com/sir-raising-questions.html https://www.chandrikadaily.com/sir-raising-questions.html#respond Tue, 28 Oct 2025 01:32:50 +0000 https://www.chandrikadaily.com/?p=360622 ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ വോട്ടര്‍പട്ടിക തീവ്രപരിശോധന കേരളത്തിലും നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബീഹാറില്‍ ഏകദേശം 65 ലക്ഷത്തോളം പേര്‍ക്ക് വോട്ടവകാശം നഷ്ടമായി എന്ന വസ്തുത മുന്നില്‍ നില്‍ക്കെ കടുത്ത ആശങ്കയാണ് ഈ വാര്‍ത്ത ജനാധിപത്യ വിശ്വാസികളില്‍ ഉണര്‍ത്തുന്നത്. ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേതിനൊപ്പമാണ് കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കുക. 1950 ലെ ജനപ്രാതിനിധ്യ നിയ മത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ നടപ്പില്‍ വരുത്തുന്നത്. പട്ടികയില്‍ പേരുള്ളവര്‍ക്ക് മാത്രമേ വോട്ടുചെയ്യാനുള്ള അവകാശമുണ്ടാവുകയുള്ളു. തയാറാക്കാനുള്ള ചുമതല പോലെ തന്നെ അതില്‍ പരിഷ്‌കരണം വരുത്താനുള്ള ചുമതലയും കമ്മീഷനില്‍ തന്നെ നിക്ഷിപ്തമാണ്. ഈ അടിസ്ഥാനത്തിലാണ് തീവ്ര വോട്ടര്‍ പട്ടിക പരിശോധനയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുന്നത്.
രണ്ടുതരത്തിലുള്ള വോട്ടര്‍ പട്ടികാ പരിശോധനയാണ് സാധാരണയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താറുള്ളത്. എസ്.ഐ.ആറും എസ്.എസ്.ആറുമാണവ. ഓരോ തിരഞ്ഞെടുപ്പുകള്‍ക്കും മുമ്പായി വോട്ടര്‍പട്ടിക പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കുകയും അതില്‍ പൊതുജനങ്ങള്‍ക്ക് തിരുത്തലിന് അവസരം നല്‍കുകയും ചെയ്യുന്ന എസ്.എസ്.ആറിന്റെ നടപടിക്രമങ്ങള്‍ നിലവില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എസ്.ഐ.ആര്‍ പ്രത്യേക വോട്ടര്‍ പട്ടിക പരിശോധന വളരെ അപൂര്‍വമായി മാത്രം കമ്മീഷന്‍ നടത്താറുള്ള ഒരു പ്രക്രി യയാണ്. കേരളത്തില്‍ അവസാനമായി ഈ പ്രക്രിയ നടന്നത് 2002 ലായിരുന്നു. 23 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമൊരു എസ്.ഐ.ആറിന് കേരളം വിധേയമാകുമ്പോള്‍ മുമ്പൊന്നുമില്ലാത്ത ആശങ്ക ഉയര്‍ന്നുവരുന്നതിന് പിന്നില്‍ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പുതുതായി ഈ പരിഷ്‌കരണം നടപ്പിലാക്കപ്പെട്ട പ്രദേശങ്ങളിലെ അനുഭവങ്ങളുമാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഭരണകൂടത്തിന്റെ തിട്ടൂരത്തിന് വഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും അതില്‍ നിന്ന് മുക്തമല്ല എന്നതിന് ജീവിക്കുന്ന തെളിവുകള്‍ നിരത്തിയത് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് തന്നെയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് അടിവരയിടുകയാണ് ബീഹാര്‍ എസ്.ഐ.ആറിലൂടെ സംജാതമായിരുന്നത്. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളിലൂടെ പുറത്തായവരില്‍ മഹാഭൂരിപക്ഷവും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളില്‍ പെട്ടവരാണ്. ഈ വിഭാഗങ്ങളെ തേടിപ്പിടിച്ച് പുറത്താക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു അവിടെ നടന്ന നീക്കങ്ങളെല്ലാമെന്നത് പകല്‍വെളിച്ചംപോലു ള്ള യാഥാര്‍ത്ഥ്യങ്ങളാണ്. 7.9 കോടി പേരായിരുന്നു സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നതെങ്കില്‍ എ സ്.ഐ.ആര്‍ കഴിഞ്ഞപ്പോള്‍ അത് 7.24 കോടിയായി കുറയുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ട് 11 രേഖകള്‍ ദളിതരും ആദിവാസികളും പിന്നോക്കവിഭാഗക്കാരും ഉള്‍പ്പെടുന്ന വലിയൊരുസമൂഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം നടന്നിട്ടുള്ള നിയമസഭാ തിരഞ്ഞടുപ്പുകളിലുമെല്ലാം ജനവികാരം അട്ടിമറിക്കപ്പെട്ടുവെന്നും അതിന് കൂട്ടുനിന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണെന്നും പ്രതിപക്ഷം ആരോപിക്കുമ്പോള്‍ മൗനത്തിന്റെ മഹാമാളത്തില്‍ അഭയംതേടുന്ന കമ്മീഷനെയാണ് രാജ്യത്തിന് കാണാന്‍ സാധിച്ചത്.
ബീഹാറില്‍ സംഭവിച്ചിട്ടുള്ള സാങ്കേതികമെന്ന് കമ്മീഷന്‍ വിലയിരുത്തിയിട്ടുള്ള പ്രശ്നങ്ങള്‍ കേരളത്തെയും തുറിച്ചുനോക്കുന്നുണ്ട് എന്നത് ഏറെ ഗൗരവതരമാണ്. 2002 ലെ എസ്.ഐ.ആര്‍ പ്രകാരം സംസ്ഥാനത്ത് 2.24 കോടി വോട്ടര്‍മാരായിരുന്നു വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. 2025 ആയപ്പോഴേക്കും അത് 2.78 കോടിയായി വര്‍ധിച്ചു. എന്നാല്‍ ഇതില്‍ 2002 ല്‍ എസ്.ഐ.ആറില്‍ പേരില്ലാത്ത ഏകദേശം 54 ലക്ഷത്തോളം പേരാണ് അവരുടെ ജനന വര്‍ഷം അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കേണ്ടിവരിക. 1987 ന് മുമ്പ് ജനിച്ച് 2002 ലെ എസ്.ഐ.ആറില്‍ പേരില്ലാത്ത വ്യക്തിയാണെങ്കില്‍ കമ്മീഷന്‍ നിശ്ചയിച്ച 12 രേഖകളില്‍ ഏതെങ്കിലുമൊന്ന് സമര്‍പ്പിക്കേണ്ടിവരും. 1987 ജൂലൈ 1 നും 2004 ഡിസംബര്‍ 2നും ഇടയില്‍ ജനിച്ച പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടില്ലാത്തവര്‍ ഈ പറയപ്പെട്ട രേഖകള്‍ക്കുപുറമെ രക്ഷിതാക്കളില്‍ ഒരാളുടെ സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതുണ്ട്. 2004 ഡിസംബര്‍ 2ന് ശേഷം ജനിച്ചവരാണെങ്കില്‍ ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പുറമെ മാതാപിതാക്ക ളില്‍ രണ്ടുപേരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടിവരും. ബീഹാറില്‍ സംഭവിച്ചതുപോലെ അത്രയധികം ആളുകള്‍ ഒരിക്കലും കേരളത്തില്‍ പുറത്താവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പിച്ച് പറയുമ്പോഴും നിലവിലെ സാഹചര്യത്തില്‍ ഈ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല.

]]>
https://www.chandrikadaily.com/sir-raising-questions.html/feed 0
കുട്ടിയുടെ കാവിശ്രീ https://www.chandrikadaily.com/kavishri-of-the-child.html https://www.chandrikadaily.com/kavishri-of-the-child.html#respond Sun, 26 Oct 2025 01:45:13 +0000 https://www.chandrikadaily.com/?p=360275 അങ്ങനെ സി.ജെ.പി എന്ന അനൗദ്യോഗിക പാര്‍ട്ടി സെറ്റപ്പ് ഔദ്യോഗികമാക്കുന്നതിനുള്ള ആദ്യ പടിയായി പി.എം ശ്രീയില്‍ പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചു. ഇത്രയും നാളും പാത്തും പതുങ്ങിയുമായിരുന്നെങ്കില്‍ ഇനി പകല്‍ വെളിച്ചത്തില്‍ തന്നെ. കുട്ടികള്‍ക്ക് വേണ്ടിയാണ് പി.എം ശ്രീയില്‍ ഒപ്പുവെച്ചതെന്നാണ് പട്ടി തീറ്റ മാലോകരെ പഠിപ്പിച്ച പാര്‍ട്ടി പത്രം പറയുന്നത്. ഏത് കുട്ടികള്‍ക്കാണെന്ന് മാത്രം മനസിലായില്ല. ശിവന്‍ കുട്ടിക്കോ അതോ മുഖ്യന്റെ കുട്ടികള്‍ക്കോ ആര്‍ക്കു വേണ്ടിയാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അല്ലാതെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാവി സാഹിത്യം പഠിക്കാന്‍ സി.പി.എമ്മിനോളം വ്യഗ്രതയൊന്നും ഇല്ല ല്ലോ. സ്വന്തം മുന്നണിയിലെ സി.പി.ഐക്കാരെ പഞ്ഞിക്കിട്ടാണ് ഈ കരാറില്‍ ഒപ്പുവെച്ചതെന്നത് മറക്കരുത്. 1500 കോടിയുടെ കേന്ദ്ര ഫണ്ട് കിട്ടാനുള്ള എളുപ്പപ്പണിയാണ് സങ്കികള്‍ക്ക് മുന്നില്‍ സാഷ്ടാഗം നമിക്കലെന്നൊന്നും കരുതരുത്. കാരണം പണം തരാനുള്ളത് ഈ പദ്ധതിയിലൊന്നുമല്ല. ഇ.ഡിയേയും സി.ബി.ഐയേയുമൊക്കെ പേടിയുള്ളവന്‍മാര്‍ക്ക് കാവിശ്രീയൊക്കെ സിംപിള്‍. ഏതാനം കോടി സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമല്ല മുഖ്യന്‍ സഖാവിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടിക്കൂടിയാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തരുത്. കാരണം കേസുകള്‍ പലതാണ്. ലാവലിന്‍ കേസ് വിചാരണക്കെടുക്കുകയും കഷ്ടകാലത്തിന് ജഡ്ജി കാരണഭൂതത്തിനെതിരെ എന്തെങ്കിലും മൊഴിയുകയും ചെയ്താല്‍ കീഴ്വഴക്കമനുസരിച്ച് സഖാവ് രാജിവെച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കൂ… ഹൊ ഹൊറിബിള്‍.

മകള്‍ക്കും മകനും എല്ലാം കുരുക്കിട്ടിരിക്കുമ്പോള്‍ പി.എം ശ്രീ എങ്കില്‍ പി.എം ശ്രീ. കാവി ശ്രീ എങ്കില്‍ കാവി ശ്രീ. സംഘ്പരിവാര്‍ സഹയാത്രികരെ അവിടെയും ഇവിടെയും പ്രതിഷ്ടിക്കുകയും ആര്‍.എസ്.എസ് നേതാവുമായുള്ള പൊലീസുദ്യോഗസ്ഥന്റെ കൂടിക്കാഴ്ചയും സഖാവ് ജയരാജന്റെ ബി.ജെ.പി നേതാവ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുമൊക്കെ ഇന്നാട്ടില്‍ രഹസ്യമായ പരസ്യമാണല്ലോ. കേരളത്തില്‍ സി.പി.എം ഉള്ളിടത്തോളം കാലം ഹിന്ദു പാര്‍ട്ടിയായ ബി.ജെ.പിയുടെ ആവശ്യമില്ലെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് ചുമ്മാതല്ല. നിയമ സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് കുട്ടികളേയും നിയമസഭാ സാമാജികരേയും ഒരു പോലെ പഠിപ്പിച്ചയാളാണ് വിദ്യാഭ്യാസ മന്ത്രി. അതായത് ഒരു സഭയില്‍ എങ്ങിനെ മുണ്ടും കയറ്റിക്കുത്തി പേക്കുത്ത് കാണിക്കാമെന്നതിന്റെ ഡെമോ പോലും ടിയാന്‍ കാണിച്ചിട്ടുണ്ട്. ഈയിടെ സാമാജികരെ സഭാ ചട്ടമൊക്കെ പറഞ്ഞ് ഉപദേശിക്കുന്നതും കണ്ടിരുന്നു. കഴിഞ്ഞ ദിവസം വിദ്യ+അഭ്യാസ മന്ത്രി നടത്തിയ പത്ര സമ്മേളനമൊക്കെ മാസാണ്. വെറും മാസല്ല മരണമാസ് പ്രഖ്യാപനങ്ങളാണ്. പി.എം ശ്രീയിലെ എന്റെ മുന്‍ നിലപാട് മാറ്റിയെന്നും, സംഘ് പരിവാറിനേതിരെയുള്ള നിലപാട് കാലഘട്ടത്തിനനുസരിച്ചു മാറ്റാന്‍ ഉള്ളതാണെന്നും എത്ര ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, ഇടത് നേതാക്കളും പറഞ്ഞു വെക്കുന്നത്. ഇവരെയൊക്കെ നിലപാടിന്റെ രാജകുമാരന്‍മാര്‍ ആക്കുന്ന സൈബര്‍ ഇടത്തിലെ കൂലി എഴുത്തുകാര്‍ വരെ പിണറായി ഭക്തി മൂത്ത് സംഘ അജണ്ടയില്‍ വീണു പോകുമ്പോള്‍ കേരളം തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്. ഇനി ഇതൊക്കെ നോക്കേണ്ട പാര്‍ട്ടി സെക്രട്ടറിമാരുടെ അവസ്ഥ ഒന്ന് നോക്കൂ അപ്പോഴറിയാം പാര്‍ട്ടിയുടെ പരിതാപകരമായ അവസ്ഥ. പച്ചവെള്ളം പോലും ചവച്ചരച്ച് കുടിക്കുന്ന സംസ്ഥാന സെക്രട്ടറിയുടെ ഇത്തവണത്തെ ക്ലാസ് പ്രത്യേകം പഠന വിധേയമാക്കേണ്ടതാണ്. പാര്‍ട്ടി സ്റ്റഡി ക്ലാസില്‍ പോകാത്തവര്‍ക്ക് കലങ്ങില്ലെന്നത് വെറെ കാര്യം. അല്ലേല്‍ സാറന്മാര്‍ക്ക് ഉളുപ്പുണ്ടെന്ന് ആളുകള് തെറ്റിദ്ധരിക്കും.
ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റേയും കുത്തക മുതലാളിത്തത്തിന്റേയും ഭൂപ്രഭുത്വത്തിന്റേയും സാമ്രാജ്യത്തത്തിന്റെയും വര്‍ഗ ഘടനയുടേയും പിടിയിലകപ്പെട്ട ശ്രീപിഎം സര്‍ക്കാറാണ് ഭരിക്കുന്നതെന്നും അല്ലാതെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറോ ഇടതുപക്ഷ സര്‍ക്കാറോ അല്ല ഭരിക്കുന്നതെന്നാണ് ഗോവിന്ദന്‍ സഖാവ് പറയുന്നത്. പി.എം ശ്രീയേക്കുറിച്ചോ എന്‍ഇപിയേക്കുറിച്ചോ നെടുങ്കന്‍ ലേഖനങ്ങളൊന്നും എഴുതി ന്യായീകരിക്കാന്‍ നിക്കണ്ട, സിംപിള്‍ ക്യാപ്സൂള്‍ ഇങ്ങനെയാണ് ഞങ്ങള്‍ നിങ്ങള്‍ കരുതുന്നത് പോലെ ഒരു ഇടതുപക്ഷ ഗവണ്‍മെന്റ് അല്ല അതായത് ഉത്തമാ ഇത് പിണറായി ഭരണമാണ്. സിപിഎമ്മിന്റെത് അല്ലെന്ന്. ഇനി മുകളിലൊരാളുണ്ട് പോളിറ്റ് ബ്യൂറോ ഒക്കെ നോക്കാനുള്ള അഖിലേന്ത്യാ സഖാവ്. പേരു പോലെ തന്നെയാണ് ചിന്തയും ബേബികളുടെ ചിന്തമാത്രമേ ഉള്ളൂ. അല്ലേലും പണ്ട് സിപിഎം പോളിറ്റ് ബ്യൂറോ എന്നൊക്കെ പറഞ്ഞാല്‍ ബംഗാള്‍, ത്രിപുര കേരളം എന്നെങ്കിലും കരുതാമായിരുന്നു. ഇപ്പോള്‍ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ അവസ്ഥയില്‍ ആയി. ആകെ ഒരു ചുവപ്പെ ഉള്ളൂ അതു കാണാന്‍ ഉള്ളത് ഈ കേരളത്തിലാണ് അതും നരച്ചു കാവിയായത്. വെറുതെ ഒരു സെക്രട്ടറിയായാണ് എം.എ ബേ ബിയെ നിയോഗിച്ചത്. കുണ്ടറ അണ്ടിയാപ്പീസ് സെക്രട്ടറിയ്ക്കും അഖിലേന്ത്യാ സെക്രട്ടറിക്കും ഒരേ പവറാണ്. പാന്റ് ഇട്ടാല്‍ കേന്ദ്ര കമ്മറ്റി ആയി. മുണ്ട് ഉടുത്താല്‍ സംസ്ഥാന ക മ്മിറ്റി… ഒരു അഖിലേന്ത്യാ പാര്‍ട്ടിയുടെ ഗതികേട്. സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും ശിവന്‍കുട്ടി മിനിസ്റ്ററും പി ണറായിയുമൊക്കെയുള്ള കാലത്ത് തന്നെ സവര്‍ക്കറെ കുറിച്ചും ആര്‍.എസ്.എസിനെ കുറിച്ചുമൊക്കെ കുട്ടികളെ പഠിപ്പിക്കുമെന്നാണ് ഉള്ളി സുരയുടെ പ്രഖ്യാപനം. സി.ജെ.പിയുടെ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയായാണ് മൂപ്പര്‍ സ്വയം കാണുന്നത്. ഇനി പ്രഖ്യാപിതമാക്കാന്‍ ഈ പോക്ക് പോയാല്‍ ഏറെ കാത്തിരിക്കേണ്ടി വരില്ല. സവര്‍ക്കറെ കുറിച്ച് പഠിപ്പിച്ചാലും കൂടുതലൊന്നും പഠിപ്പിക്കാന്‍ കാണില്ല. സവര്‍ക്കര്‍ ആദ്യത്തെ മാപ്പെഴുതിയ വര്‍ഷം ഏത്. സവര്‍ക്കര്‍ക്ക് മാപ്പെഴുതാന്‍ പേപ്പറും പേനയും എവിടുന്നു കിട്ടി. ഗാന്ധിജിയുടെ കൊലപാതകത്തില്‍ സവര്‍ക്കര്‍ വഹിച്ച പങ്ക്. സവര്‍ക്കറിന്റെ മാപ്പപേക്ഷയുടെ രൂപം ചുരുക്കി എഴുതുക. ഇതൊക്കയേ കാണൂ. എന്തായാലും ബി.ജെ.പി കല്‍പിക്കും പിണറായി നടപ്പിലാക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സവര്‍ണ സംവരണം, മാവോയിസ്റ്റ് വേട്ട, യുഎപിഎ, അദാനി പദ്ധതികള്‍, ഇപ്പോള്‍ പിഎം ശ്രീയും എന്‍ഇപിയും. ഏറെ വൈകാതെ എസ്‌ഐആറും പൗരത്വ നിയമവും നടപ്പാക്കും. അപ്പോഴും ഇടതുണ്ടെങ്കിലെ ന്യൂനപക്ഷമുള്ളു എന്ന അശ്ലീലവുമൊട്ടിച്ച് നടക്കുന്ന കപടന്‍മാര്‍ വാഴ്ത്തുമായി ഉണ്ടാകുമെന്നതാണ് ഏക ആശ്വാസം.

]]>
https://www.chandrikadaily.com/kavishri-of-the-child.html/feed 0
ബിഹാറില്‍ തെളിയുന്നത് മതേതര ഇന്ത്യയുടെ പ്രതീക്ഷ https://www.chandrikadaily.com/the-hope-of-secular-india-is-evident-in-bihar.html https://www.chandrikadaily.com/the-hope-of-secular-india-is-evident-in-bihar.html#respond Fri, 24 Oct 2025 07:07:52 +0000 https://www.chandrikadaily.com/?p=359981 ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നത്. കേവലം ഒരു സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നതിലുപരി, രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടമായി ഇത് മാറിയിരിക്കുന്നു. മഹാസഖ്യത്തിന്റെ മത്സരചിത്രം വ്യക്തമാവുകയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) അധ്യക്ഷന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും വികഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) കണ്‍വീനര്‍ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിക്കുകയും ചെയ്തതോടെ, എന്‍.ഡി.എയ്ക്കെതിരെ വ്യക്തമായ ഒരു ബദല്‍ രൂപപ്പെട്ടിരിക്കുകയാണ്. ഈ നീക്കം രാജ്യത്തെ മതേതര ശക്തികള്‍ക്ക് പകരുന്നത് വലിയ പ്രതീക്ഷയാണ്.
ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട എന്‍.ഡി.എ ഭരണത്തിന് കീഴില്‍ ബിഹാര്‍ ദരിദ്ര സംസ്ഥാനമായി തുടരുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണ്ണായകമായ ചര്‍ച്ചാവിഷയം. തൊഴിലില്ലായ്മ, സാമ്പത്തിക പിന്നാക്കാവസ്ഥ, തകര്‍ന്ന ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ ബി.ജെ.പി-ജെ. ഡി.യു സഖ്യത്തിന് ഉത്തരമില്ല. കാര്യമായ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനില്ലാതെ എന്‍.ഡി.എ സഖ്യം വിയര്‍ക്കുമ്പോള്‍, വ്യക്തമായ വികസന രൂപരേഖ മുന്നോട്ടുവെച്ചാണ് മഹാസഖ്യം ജനങ്ങളെ സമീപിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ സംസ്ഥാനത്ത് സഖ്യത്തിന് പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. ഇത് കോണ്‍ഗ്രസ് വോട്ടുകള്‍ക്കപ്പുറം, ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള വലിയ വിഭാഗം ജനങ്ങളെ സഖ്യത്തോട് അടുപ്പിച്ചിട്ടുണ്ട്.

243 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഈ പോരാട്ടത്തില്‍ മഹാസഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ തിരഞ്ഞെടുപ്പ് ഫലം നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭാവിക്കും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ പോന്നതായിരിക്കും. 2015-ല്‍ മഹാസഖ്യത്തിനൊപ്പം നിന്ന് ബി.ജെ.പിക്കെതിരെ ജനവിധി തേടുകയും പിന്നീട് അതേ ജനവിധിയെ വഞ്ചിച്ച് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുകയും ചെയ്ത നിതീഷ് കുമാറിന്റെ ‘വിശ്വാസ വഞ്ചന’ ജനങ്ങള്‍ മറന്നിട്ടില്ല. ആ വഞ്ചനയ്ക്കുള്ള മറുപടി കൂടിയാകും ഈ തിരഞ്ഞെടുപ്പ്. മഹാസഖ്യത്തിന് ലഭിക്കുന്ന ഓരോ വോട്ടും അവസരവാദ രാഷ്ട്രീയത്തിനും മതേതര വിരുദ്ധ കൂട്ടുകെട്ടിനും എതിരായ താക്കീതായി മാറും.

നവംബറില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം നവംബര്‍ 14-ന് പുറത്തുവരുമ്പോള്‍, അത് ബിഹാറിന്റെ മാത്രം വിധിയെഴുത്താകില്ല. ബിഹാറില്‍ മഹാസഖ്യം വിജയിച്ചാല്‍, അത് രാജ്യവ്യാപകമായി ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് ലഭിക്കുന്ന അത്തരമൊരു വിജയം, മതേതര ജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്തപ്പെടും. എങ്കിലും, ഈ പോരാട്ടം അതീവ ജാഗ്രതയോടെ കാണേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ കേന്ദ്ര ഭരണകൂടം സകല ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്ക ശക്തമാണ്. പണവും അധികാരവും മാധ്യമ സ്വാധീനവും ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ അതിജീവിക്കുക എന്ന വലിയ വെല്ലുവിളി മഹാസഖ്യത്തിന് മുന്നിലുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ജനഹിതത്തില്‍ മാത്രമല്ല, ആ ജനഹിതം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എത്രത്തോളം പ്രതിരോധിക്കാന്‍ സാധിക്കുന്നു എന്നതിലും കൂടിയായിരിക്കും. 22 വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് നടത്തിയ പ്രത്യേക പരിഷ്‌കരണം (എസ്.ഐ.ആര്‍) പൂര്‍ത്തിയാക്കിയതിനു ശേഷം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍നിന്ന് 48 ലക്ഷം ആളുകളാണ് പുറത്തായത്. എസ്.ഐ.ആറിനെ ചൊല്ലി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ചൂടേറിയ വിവാദങ്ങളും നടന്നിരുന്നു. പൗരത്വ തെളിവ് ആവശ്യപ്പെട്ടതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പരമോന്നത കോടതി വരെ വിമര്‍ശിച്ചിട്ടുണ്ട്. ബിഹാര്‍ എസ്.ഐ.ആര്‍ ദശലക്ഷക്കണക്കിന് യഥാര്‍ഥ പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒരു പ്രത്യേക വിഭാഗമാളുകള്‍ മാത്രമാണ് ഒഴിവാക്കപ്പെടുന്നത് എന്നതിനാലാണ് എസ്.ഐ.ആറിനെ സംശയിക്കുന്നത്. ബിഹാറിനു പിന്നാലെ രാജ്യത്താകമാനം എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനാല്‍ ബിഹാറിലെ ജനത തങ്ങളുടെ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി മാത്രമല്ല, രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ സംരക്ഷിക്കാന്‍ കൂടിയാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.

]]>
https://www.chandrikadaily.com/the-hope-of-secular-india-is-evident-in-bihar.html/feed 0