filim – Chandrika Daily https://www.chandrikadaily.com Fri, 14 Nov 2025 12:28:19 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg filim – Chandrika Daily https://www.chandrikadaily.com 32 32 ‘ഹാല്‍’ സിനിമയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഹൈക്കോടതി നിര്‍ണായക വിധി https://www.chandrikadaily.com/hhigh-courts-verdict-on-haal-moovie-controversy.html https://www.chandrikadaily.com/hhigh-courts-verdict-on-haal-moovie-controversy.html#respond Fri, 14 Nov 2025 12:19:25 +0000 https://www.chandrikadaily.com/?p=363603 കൊച്ചി: സിനിമ ‘ഹാല്‍’ യുടെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേരള ഹൈക്കോടതി നിര്‍ണായക തീരുമാനവുമായി. എ സര്‍ട്ടിഫിക്കറ്റിനൊപ്പം പതിനഞ്ചോളം തിരുത്തലുകള്‍ നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ ചോദ്യംചെയ്ത് ചിത്രനിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്. നിര്‍മാതാക്കള്‍ നിര്‍ദേശിച്ച രണ്ടുമാറ്റങ്ങള്‍ വരുത്തിയ ശേഷം ചിത്രം വീണ്ടും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെ കോടതി ഹര്‍ജി പരിഗണിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ചിത്രം സ്വയം കണ്ടതായും, ചിത്രത്തിലെ ചില രംഗങ്ങള്‍ പൊതുവികാരങ്ങളെയും മതവിശ്വാസങ്ങളെയും ബാധിക്കുന്ന തരത്തിലുെണ്ടന്നുമാണ് കോടതി നിരീക്ഷിച്ചത്. അതേകാലത്ത്, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച എല്ലാ തിരുത്തലുകളും നിര്‍ബന്ധമല്ലെന്നും, അവയില്‍ നിന്ന് പ്രധാനപ്പെട്ട രണ്ട് തിരുത്തലുകള്‍ മാത്രം നിര്‍മാണക്കമ്പനി ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുത്തലുകള്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ പുതുവിധി പുറപ്പെടുവിക്കണമെന്നും സെന്‍സര്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ പ്രതികരിച്ച് കത്തോലിക്കാ കോണ്‍ഗ്രസും ഒരു ആര്‍എസ്എസ് നേതാവും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ചിത്രത്തില്‍ മുസ്‌ലിം യുവാവും ക്രൈസ്തവ യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. ഇതിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയ ചില ദൃശ്യങ്ങളാണ് മതവൈകര്യങ്ങള്‍ ഉണര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് ആശങ്ക ഉന്നയിച്ചത്. സെന്‍സര്‍ ബോര്‍ഡ് മുമ്പ് ചിത്രത്തിന് മുന്നോട്ടുവച്ചിരുന്നത് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, രാഖി കാണുന്ന ഭാഗങ്ങള്‍ അവ്യക്തമാക്കണം, ചില സാംസ്‌കാരിക സംഘടനകളെ അപമാനിക്കുന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്യണം എന്നിങ്ങനെ 15 മാറ്റങ്ങളാണ്. ക്രൈസ്തവ വികാരങ്ങളെ ബാധിക്കുന്ന രംഗങ്ങളിലും നായിക മുസ്‌ലിം വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യത്തിലും മാറ്റം വരുത്തണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഈ തിരുത്തലുകള്‍ വരുത്തിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ നിബന്ധനയും കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. എല്ലാ വാദങ്ങളും കേട്ട ശേഷം, സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച രണ്ട് പ്രധാന തിരുത്തലുകള്‍ നിര്‍മാണക്കമ്പനി നിര്‍ബന്ധമായും നടത്തി ചിത്രം നിയമാനുസൃതമായി വീണ്ടും സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോടതി ഇടപെട്ടതോടെ ചിത്രം റിലീസിലേക്കുള്ള പ്രക്രിയയ്ക്ക് വഴിവെക്കുന്ന പുതിയ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ട്.

]]>
https://www.chandrikadaily.com/hhigh-courts-verdict-on-haal-moovie-controversy.html/feed 0
‘അച്ഛന്‍ സുഖം പ്രാപിച്ച് വരുന്നു’, ധര്‍മേന്ദ്രയുടെ വിയോഗവാര്‍ത്ത നിഷേധിച്ച് മകള്‍ ഇഷ ഡിയോള്‍ https://www.chandrikadaily.com/father-is-recovering-daughter-sesha-deol-denies-news-of-dharmendras-death.html https://www.chandrikadaily.com/father-is-recovering-daughter-sesha-deol-denies-news-of-dharmendras-death.html#respond Tue, 11 Nov 2025 04:52:10 +0000 https://www.chandrikadaily.com/?p=363095 ധര്‍മ്മേന്ദ്രയുടെ മകള്‍ ഇഷ ഡിയോള്‍, മുതിര്‍ന്ന നടന്‍ ”സ്ഥിരത പുലര്‍ത്തുന്നു, സുഖം പ്രാപിക്കുന്നു” എന്ന് പറഞ്ഞു, 89 കാരനായ താരം മുംബൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. എന്റെ അച്ഛന്‍ സുഖം പ്രാപിച്ചു വരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത നല്‍കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പപ്പയുടെ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദി,’ ഇഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ധര്‍മേന്ദ്രയുടെ മരണവാര്‍ത്തകള്‍ കുടുംബം നിഷേധിച്ചപ്പോഴും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ എക്സില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് പിന്നാലെയാണ് അവരുടെ പ്രസ്താവനകള്‍.

ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലും പുറത്തും ദിവസങ്ങളായി ധര്‍മേന്ദ്രയുണ്ട്.

തിങ്കളാഴ്ച രാത്രി മാലിനി, ശാന്തരായിരിക്കാനും അദ്ദേഹത്തിന്റെ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

‘നിരീക്ഷണത്തിനായി ആശുപത്രിയില്‍ കഴിയുന്ന ധരം ജിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. അദ്ദേഹം തുടര്‍ച്ചയായി നിരീക്ഷണത്തിലാണ്, ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ക്ഷേമത്തിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ അവര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

]]>
https://www.chandrikadaily.com/father-is-recovering-daughter-sesha-deol-denies-news-of-dharmendras-death.html/feed 0
തമിഴ്‌ നടന്‍ അഭിനയ് കിങ്ങറിന് വിട https://www.chandrikadaily.com/farewell-to-tamil-actor-abhinaay-king.html https://www.chandrikadaily.com/farewell-to-tamil-actor-abhinaay-king.html#respond Mon, 10 Nov 2025 09:16:23 +0000 https://www.chandrikadaily.com/?p=362909 ചെന്നൈ: തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയില്‍ അന്തരിച്ചു. 2002 ല്‍ കസ്തൂരി രാജയുടെ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിന് അരങ്ങേറ്റം കുറിച്ചത്. ധനുഷ് നായകനായ ചിത്രത്തില്‍ വിഷ്ണു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനയ് ശ്രദ്ധ നേടുകയായിരുന്നു. ശേഷം ജംഗ്ഷന്‍(2002), ശിങ്കാര ചെന്നൈ(2004), പൊന്‍ മേഗലൈ(2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സോളൈ (2009), തുപ്പാക്കി(2012), അഞ്ജാന്‍ (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മാസങ്ങളായി കരള്‍ രോഗത്തോട് മല്ലടിച്ച അഭിനയ്‌യുടെ സാമ്പത്തിക സ്ഥിതി ചികിത്സാചെലവുകള്‍ വര്‍ധിച്ചതോടെ വഷളായി സിനിമാമേഖലയില്‍ നിന്നു സഹായം തേടിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സക്കായി ധനുഷ് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.

]]>
https://www.chandrikadaily.com/farewell-to-tamil-actor-abhinaay-king.html/feed 0
ത്രസിപ്പിക്കുന്ന ഫാൻ്റസി ഹൊറർ കോമഡി ത്രില്ലർ; “നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്” ട്രെയ്‌ലർ പുറത്ത് https://www.chandrikadaily.com/thrilling-fantasy-horror-comedy-thriller-nellicampoil-knight-riders-trailer-is-out.html https://www.chandrikadaily.com/thrilling-fantasy-horror-comedy-thriller-nellicampoil-knight-riders-trailer-is-out.html#respond Tue, 21 Oct 2025 10:17:40 +0000 https://www.chandrikadaily.com/?p=359535 മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബർ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവം സമ്മാനിക്കാൻ ആണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം, ഇതോട് കൂടി വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. കിടിലൻ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്യുന്ന ഈ ട്രെയ്‌ലർ, ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു ചിത്രം കൂടിയാവും ഇതെന്നാണ് സൂചിപ്പിക്കുന്നത്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. ‘ഫൈറ്റ് ദ നൈറ്റ്’, “കാതൽ പൊന്മാൻ”, “ഭൂത ഗണം” , “കുളിരേ” എന്നീ ഗാനങ്ങളാണ് പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തത്. ടി സീരീസ് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഗംഭീര ട്രെയ്‌ലർ, ടീസർ എന്നിവ കൊണ്ട് പ്രേക്ഷകരിൽ ഏറെ ആകാംഷ ജനിപ്പിച്ച ചിത്രം, യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരുമുൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ഒരു പക്കാ ഫൺ ഫാന്റസി ത്രില്ലർ ആയിക്കുമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

മാത്യു തോമസ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിവർ കൂടാതെ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിമൽ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിജേഷ് താമി.

ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍, സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി, ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി.ജെ, ഡിജിറ്റൽ ബ്രാൻഡിംഗ് – ഫ്രൈഡേ പേഷ്യന്റ്, പിആർഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

]]>
https://www.chandrikadaily.com/thrilling-fantasy-horror-comedy-thriller-nellicampoil-knight-riders-trailer-is-out.html/feed 0
അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്!; മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത് https://www.chandrikadaily.com/mohanlal-mahesh-narayanan-anto-joseph-movie-patriot-title-teaser-out.html https://www.chandrikadaily.com/mohanlal-mahesh-narayanan-anto-joseph-movie-patriot-title-teaser-out.html#respond Thu, 02 Oct 2025 08:40:33 +0000 https://www.chandrikadaily.com/?p=356466 മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “പാട്രിയറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും “പാട്രിയറ്റ്” എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് – സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്സ് – ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

]]>
https://www.chandrikadaily.com/mohanlal-mahesh-narayanan-anto-joseph-movie-patriot-title-teaser-out.html/feed 0
‘തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് തടയണം’; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഐശ്വര്യ റായ് ബച്ചന്‍ https://www.chandrikadaily.com/mmust-prevent-misuse-of-hiis-name-and-image-aishwarya-rai-bachchan-approached-the-delhi-high-court.html https://www.chandrikadaily.com/mmust-prevent-misuse-of-hiis-name-and-image-aishwarya-rai-bachchan-approached-the-delhi-high-court.html#respond Tue, 09 Sep 2025 07:55:13 +0000 https://www.chandrikadaily.com/?p=353362 ഓണ്‍ലൈനില്‍ വ്യാജവും അനുചിതവുമായ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മുന്‍ സൗന്ദര്യ റാണിയും നടിയുമായ ഐശ്വര്യ റായ് ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ചിത്രം, സാദൃശ്യം, AI സൃഷ്ടിച്ച അശ്ലീല ഉള്ളടക്കം എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതില്‍ നിന്ന് വ്യക്തികളെ തടയാന്‍ നിയമനടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടു.

റായിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേഥി, നടന്‍ തന്റെ പബ്ലിസിറ്റി അവകാശങ്ങളും വ്യക്തിത്വ അവകാശങ്ങളും നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നും തികച്ചും യാഥാര്‍ത്ഥ്യമല്ലാത്ത ചില അടുപ്പമുള്ള ഫോട്ടോഗ്രാഫുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും വാദിച്ചു.

വ്യക്തവും അരോചകവുമായ ബിക്കിനിയും അശ്ലീല ഉള്ളടക്കവും ഉള്‍പ്പെടെ നിരവധി പരിഷ്‌ക്കരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഐശ്വര്യ റായ് ഓണ്‍ലൈന്‍ ആള്‍മാറാട്ടത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷ്യങ്ങളിലൊന്നാണ്.

നവംബര്‍ 7 ന് ജോയിന്റ് രജിസ്ട്രാര്‍ മുമ്പാകെയും 2026 ജനുവരി 15 ന് കോടതി മുമ്പാകെയും തുടര്‍ നടപടികള്‍ക്കായി ഹൈക്കോടതി വിഷയം ലിസ്റ്റ് ചെയ്തു.

കോടതി ഉടന്‍ തന്നെ സ്ഥിതിഗതികള്‍ പരിശോധിച്ച് കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടിയുടെ ഐഡന്റിറ്റിയെ അനധികൃതമായി ചൂഷണം ചെയ്യുന്ന വെബ്സൈറ്റുകളുടെയും പ്ലാറ്റ്ഫോമുകളുടെയും സമഗ്രമായ ലിസ്റ്റ് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.

അടുത്ത കാലത്തായി, സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ മോര്‍ഫിംഗിന് എളുപ്പമുള്ള ടാര്‍ഗെറ്റുകളായി മാറിയിരിക്കുന്നു. പ്രശസ്ത പേരുകള്‍ എളുപ്പമുള്ള ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു, അവ പലപ്പോഴും വ്യക്തിഗത നേട്ടങ്ങള്‍ക്കായി മോര്‍ഫ് ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സെലിബ്രിറ്റി മുഖങ്ങളെ ദുരുപയോഗം ചെയ്യുന്നതില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും (എഐ) സാങ്കേതികവിദ്യയുടെയും ഉയര്‍ച്ചയ്ക്ക് ശേഷം. സെലിബ്രിറ്റികളുടെ മുഖങ്ങള്‍ അട്ടിമറിക്കുകയും മോര്‍ഫ് ചെയ്യുകയും ചെയ്യുന്നത് വ്യാപകമായ സമ്പ്രദായമായി മാറിയിരിക്കുന്നു, പലരും അത്തരം നാണംകെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.

രശ്മിക മന്ദന്ന, സാമന്ത റൂത്ത് പ്രഭു, ഷാരൂഖ് ഖാന്‍ തുടങ്ങിയ പേരുകള്‍ അവരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് വളരെയധികം കഷ്ടപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവരെ വളരെയധികം ട്രോളി, അവരുടെ ചിത്രങ്ങള്‍ ആള്‍മാറാട്ടം നടത്തുകയും ഇടപഴകല്‍ സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയയില്‍ എത്താനും ചൂഷണം ചെയ്യുകയും ചെയ്തു.

]]>
https://www.chandrikadaily.com/mmust-prevent-misuse-of-hiis-name-and-image-aishwarya-rai-bachchan-approached-the-delhi-high-court.html/feed 0
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍ https://www.chandrikadaily.com/lalus-love-kiss-for-ichaka-mohanlal-shared-the-picture.html https://www.chandrikadaily.com/lalus-love-kiss-for-ichaka-mohanlal-shared-the-picture.html#respond Tue, 19 Aug 2025 10:26:52 +0000 https://www.chandrikadaily.com/?p=350884 മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.

പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.

മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

]]>
https://www.chandrikadaily.com/lalus-love-kiss-for-ichaka-mohanlal-shared-the-picture.html/feed 0
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മമ്മുട്ടി; താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ സിനിമാലോകവും പങ്കുചേര്‍ന്നു https://www.chandrikadaily.com/mammootty-wishes-mohanlal-on-his-birthday-the-film-world-also-participated-in-the-birthday-celebration-of-the-actor.html https://www.chandrikadaily.com/mammootty-wishes-mohanlal-on-his-birthday-the-film-world-also-participated-in-the-birthday-celebration-of-the-actor.html#respond Wed, 21 May 2025 10:57:21 +0000 https://www.chandrikadaily.com/?p=341937 മലയാള സിനിമയുടെ ഇതിഹാസതാരം മോഹന്‍ലാലിന് ഇന്ന് 65 ാംപിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ആശംസയുടെ ഒരു പ്രവാഹമായിരുന്നു.

നാല് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നീണ്ട കരിയറുള്ള മഹാനടന്റെ പിറന്നാള്‍ വലിയ ആഘോഷമായി തന്നെയാണ് നടത്തിയിട്ടുള്ളത്. ‘മോഹന്‍ലാലിനൊപ്പം ഒരു ചെറിയ ചിത്രം മമ്മുട്ടി പങ്കുവെച്ചു’. ‘ഹാപ്പി ബര്‍ത്ത്ഡേ ഡിയര്‍ മോഹന്‍ലാല്‍’. അദ്ദേഹത്തിന്റെ മമ്മുട്ടി കമ്പനിയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ആശംസകള്‍ നേര്‍ന്നു. 40വര്‍ഷത്തിലേറെയായി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായ മോഹന്‍ലാലിന്റെ 65ാം പിറന്നാളാണ് ഇന്ന്.

ഏറ്റവും പുതിയ ചിത്രങ്ങളായ ‘എമ്പുരാന്‍’, ‘തുടരും’ എന്നിവ മികച്ച വിജയം നേടിയ വര്‍ഷമായതിനാല്‍ തന്നെ ഇത്തവണത്തെ പിറന്നാളിന് മധുരമേറും. 1978 ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ചലച്ചിത്ര മേഖലയിലേക്ക് വന്നത്. ആ കാലം തൊട്ട് മലയാളസിനിമയുടെ ഇതിഹാസങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും തമ്മിലുള്ള സൗഹൃദവും സിനിമാ മേഖലയിലും ആരാധകര്‍ക്കിടയിലും എപ്പോഴും ചര്‍ച്ചയാവാറുണ്ട്.

]]>
https://www.chandrikadaily.com/mammootty-wishes-mohanlal-on-his-birthday-the-film-world-also-participated-in-the-birthday-celebration-of-the-actor.html/feed 0