film industry – Chandrika Daily https://www.chandrikadaily.com Sat, 27 Dec 2025 10:25:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg film industry – Chandrika Daily https://www.chandrikadaily.com 32 32 ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപ്പെട്ട് ഭ ഭ ബ https://www.chandrikadaily.com/bha-bha-ba-ba-bha-bha-ba-is-struggling-to-hold-on-at-the-box-office.html https://www.chandrikadaily.com/bha-bha-ba-ba-bha-bha-ba-is-struggling-to-hold-on-at-the-box-office.html#respond Sat, 27 Dec 2025 10:25:44 +0000 https://www.chandrikadaily.com/?p=371095 കൊച്ചി: ദിലീപ് നായകനായി ഈയിടെ റിലീസായ ഭ ഭ ബ ചിത്രം ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്. റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്മസ് അവധി പോലും പൂര്‍ണമായി മുതലെടുക്കാനാകാതെ ആദ്യ വാരാന്ത്യത്തില്‍ തന്നെ പ്രേക്ഷകര്‍ ചിത്രം കൈവിട്ടുവെന്നാണ് സൂചന.

നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ 33 കോടി രൂപ കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വരുമാനം കുത്തനെ ഇടിഞ്ഞു. എന്നാല്‍ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കടക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പുറത്തുവിട്ട സക്സസ് ടീസറിലൂടെയാണ് ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു’ എന്ന പ്രഖ്യാപനം നടത്തിയത്. പുതിയ ക്രിസ്മസ് റിലീസുകള്‍ കൂടി എത്തിയതോടെ ദിലീപ് ചിത്രത്തിന് തിയേറ്ററുകളില്‍ മത്സരം കടുത്തിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ചിത്രത്തിന്റെ സക്സസ് മീറ്റ് കഴിഞ്ഞ ദിവസം നടന്നു. ചടങ്ങില്‍ സംസാരിച്ച ദിലീപ്, ചിത്രത്തിനെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടക്കുന്നുവെന്ന് ആരോപിച്ചു. ഒരു സിനിമയ്ക്ക് മോശം റിവ്യൂ നല്‍കുമ്പോള്‍ തിയേറ്ററുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളുടെ ഉപജീവനത്തെയാണ് അത് ബാധിക്കുന്നതെന്നും ദിലീപ് പറഞ്ഞു.

]]>
https://www.chandrikadaily.com/bha-bha-ba-ba-bha-bha-ba-is-struggling-to-hold-on-at-the-box-office.html/feed 0
‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകനു പരുക്ക് https://www.chandrikadaily.com/vinayakan-injured-during-the-shooting-of-aad-3-hhj.html https://www.chandrikadaily.com/vinayakan-injured-during-the-shooting-of-aad-3-hhj.html#respond Tue, 23 Dec 2025 15:13:35 +0000 https://www.chandrikadaily.com/?p=370325 തിരുച്ചെന്തൂർ: ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകനു പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് വിനായകന്റെ തോൾ എല്ലിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതമുണ്ടായതായി സ്ഥിരീകരിച്ചത്. ഡോക്ടർമാർ വിനായകനു ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം ഹൗസും ചേർന്ന് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

]]>
https://www.chandrikadaily.com/vinayakan-injured-during-the-shooting-of-aad-3-hhj.html/feed 0
‘ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല’: നടി ഉര്‍വശി https://www.chandrikadaily.com/i-cant-bear-the-news-of-srinivasans-demise-actress-urvashi-on-srinivasans-demise-hh.html https://www.chandrikadaily.com/i-cant-bear-the-news-of-srinivasans-demise-actress-urvashi-on-srinivasans-demise-hh.html#respond Sat, 20 Dec 2025 05:04:35 +0000 https://www.chandrikadaily.com/?p=369710 കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് നടി ഉര്‍വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.

”എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്‍ജം കണ്ടപ്പോള്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,” ഉര്‍വശി പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്‍ണമായി വെളിപ്പെട്ടത്. 1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.

സംവിധായകനായും ശ്രീനിവാസന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയിലെ അപൂര്‍വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാനഷ്ടമാണ്.

 

]]>
https://www.chandrikadaily.com/i-cant-bear-the-news-of-srinivasans-demise-actress-urvashi-on-srinivasans-demise-hh.html/feed 0
ശ്രീനിവാസന് വിടയേകി സിനിമാ ലോകം; ഹൃദയസ്പർശിയായ കുറിപ്പുമായി ഗായകൻ ജി. വേണുഗോപാൽ https://www.chandrikadaily.com/srinivasan-bids-farewell-to-the-world-of-cinema-with-a-touching-note-singer-g-venugopal.html https://www.chandrikadaily.com/srinivasan-bids-farewell-to-the-world-of-cinema-with-a-touching-note-singer-g-venugopal.html#respond Sat, 20 Dec 2025 04:32:14 +0000 https://www.chandrikadaily.com/?p=369704 നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.

ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.

1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.

]]>
https://www.chandrikadaily.com/srinivasan-bids-farewell-to-the-world-of-cinema-with-a-touching-note-singer-g-venugopal.html/feed 0
 ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം; തീരാനഷ്ടമെന്ന് സഹപ്രവർത്തകർ https://www.chandrikadaily.com/film-world-mourns-srinivasans-demise-colleagues-said-it-was-a-loss.html https://www.chandrikadaily.com/film-world-mourns-srinivasans-demise-colleagues-said-it-was-a-loss.html#respond Sat, 20 Dec 2025 04:24:34 +0000 https://www.chandrikadaily.com/?p=369700 അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അനുശോചനം അറിയിച്ച് സിനിമാ ലോകം. “എക്കാലത്തെയും മികച്ച എഴുത്തുകാരിലും സംവിധായകരിലും നടന്മാരിലും ഒരാൾക്ക് വിട” എന്നാണ് നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. “ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി” എന്നും അദ്ദേഹം പറഞ്ഞു.

ശ്രീനിവാസൻ തന്റെ ബാല്യകാല സിനിമാ ഓർമ്മകളുടെ ഭാഗമാണെന്ന് നടൻ ഇന്ദ്രജിത്ത് സുകുമാരനും കുറിച്ചു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, “എല്ലാ ചിരികൾക്കും വിനോദങ്ങൾക്കും നന്ദി. നിങ്ങളെ മിസ് ചെയ്യും” എന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി.

കുടുംബത്തിൽ നിന്ന് ഒരാളെ നഷ്ടപ്പെട്ട വേദനയാണ് അനുഭവപ്പെടുന്നതെന്ന് നടി മല്ലികാ സുകുമാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. “വർത്തമാനത്തിലോ പെരുമാറ്റത്തിലോ അഭിനയത്തിലോ ഒരിക്കലും നാടകീയത കാണിക്കാത്ത കലാകാരനായിരുന്നു ശ്രീനിവാസൻ. ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. സത്യസന്ധതയ്ക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ വിലകൽപ്പിച്ചിരുന്നത്. ആരെയും സുഖിപ്പിച്ച് സംസാരിക്കാൻ അദ്ദേഹത്തിനറിയില്ല. മലയാള സിനിമയ്ക്ക് ഇത് തീരാനഷ്ടമാണ്” എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് ശ്രീനിവാസൻ അന്തരിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ച അദ്ദേഹം കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദവും നേടി.

]]>
https://www.chandrikadaily.com/film-world-mourns-srinivasans-demise-colleagues-said-it-was-a-loss.html/feed 0
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കിരീടം’ 4K പ്രീമിയര്‍; ‘ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍ https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html#respond Thu, 27 Nov 2025 06:33:44 +0000 https://www.chandrikadaily.com/?p=365584 ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന്‍ താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്‌ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.

ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര്‍ കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന്‍ വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്‍-മകന്‍ ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്‍കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.

]]>
https://www.chandrikadaily.com/1keeretam-4k-premiere-at-goa-international-film-festival-mohanlal-said-this-is-an-honor.html/feed 0
റീ റിലീസിലും തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ‘രാവണപ്രഭു’ https://www.chandrikadaily.com/ravanaprabhu-fills-theaters-with-re-releases.html https://www.chandrikadaily.com/ravanaprabhu-fills-theaters-with-re-releases.html#respond Fri, 10 Oct 2025 10:00:26 +0000 https://www.chandrikadaily.com/?p=357770 കൊച്ചി മോഹന്‍ലാല്‍രഞ്ജിത്ത് കൂട്ടുകെട്ടിലെ ക്ലാസിക് ചിത്രം ‘രാവണപ്രഭു’ വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരിക്കുകയാണ്. 4കെ അറ്റ്‌മോസ് പതിപ്പില്‍ പുതുക്കിയ ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയതോടെ ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.

എറണാകുളം കവിത തിയറ്ററിലെ ആഘോഷദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരാധകര്‍ ബാനറുകള്‍, പാട്ടുകള്‍, ഫയര്‍വര്‍ക്ക്സ് എന്നിവയുമായി സിനിമയെ ഉത്സവമാക്കി മാറ്റി. സംസ്ഥാനത്തും വിദേശത്തുമുളള 170-ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

മംഗലശ്ശേരി നീലകണ്ഠനും എം.എന്‍. കാര്‍ത്തികയും ജാനകിയും വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, പുതുതലമുറ പ്രേക്ഷകരും ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു.

മുന്‍പ് മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീ റിലീസിനും വന്‍ പ്രതികരണം ലഭിച്ചിരുന്നു. അതേ ആവേശം തന്നെയാണ് ‘രാവണപ്രഭു’യ്ക്കും ലഭിക്കുന്നത്.

2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’, ഐ.വി. ശശി സംവിധാനം ചെയ്ത 1993-ലെ ‘ദേവാസുരം’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. രഞ്ജിത്ത് തന്നെ കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചതാണ്.

നെപ്പോളിയന്‍, ഇന്നസെന്റ്, സിദ്ദിഖ്, വിജയരാഘവന്‍, വസുന്ധര ദാസ്, രേവതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ 4കെ പുനരാവിഷ്‌കാരം മാറ്റിനി നൗ ആണ് ഒരുക്കിയത്.

]]>
https://www.chandrikadaily.com/ravanaprabhu-fills-theaters-with-re-releases.html/feed 0
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ചിത്രം; ‘ലോകചാപ്റ്റര്‍ 2’ ടോവിനോ നായകന്‍ https://www.chandrikadaily.com/dulquer-salmaans-wayfarer-films-tovino-is-the-hero-of-loka-chapter-2.html https://www.chandrikadaily.com/dulquer-salmaans-wayfarer-films-tovino-is-the-hero-of-loka-chapter-2.html#respond Sat, 27 Sep 2025 08:52:03 +0000 https://www.chandrikadaily.com/?p=355790 ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍ ഹൌസ് വേഫെറര്‍ ഫിലിംസിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സിനിമ ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ക്ക് രണ്ടാം ഭാഗം വരുന്നു. ചാപ്റ്റര്‍ 2 സിനിമയുടെ അന്നൗണ്‍സ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാര്‍ളി എന്ന കഥാപാത്രമായി എത്തിയ ദുല്‍ഖറും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ് പാര്‍ട്ട് അന്നൗണ്‍സ് ചെയ്തത്.

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനില്‍ നിറഞ്ഞു പ്രദര്‍ശിപ്പിക്കുന്ന ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’ ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളില്‍ എത്തിയവരാണ് ടോവിനോയും ദുല്‍ഖര്‍ സല്‍മാനും. ചാത്തനായും ചാര്‍ളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകര്‍ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/dulquer-salmaans-wayfarer-films-tovino-is-the-hero-of-loka-chapter-2.html/feed 0
ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ചിത്രം “ലോക” ഉടൻ ഒടിടിയിലേക്കില്ല; ചിത്രം തീയേറ്ററുകളിൽ തുടരും https://www.chandrikadaily.com/dulquer-salmaans-wayfarer-films-film-loka-will-not-go-on-ott-soon.html https://www.chandrikadaily.com/dulquer-salmaans-wayfarer-films-film-loka-will-not-go-on-ott-soon.html#respond Sun, 21 Sep 2025 10:46:09 +0000 https://www.chandrikadaily.com/?p=355102 ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയത്. 267 കോടി ആഗോള കളക്ഷൻ നേടി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഉടൻ ഒടിടിയിൽ റിലീസ് ചെയ്യില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനം തുടരും. വമ്പൻ പ്രേക്ഷക പിന്തുണ ചിത്രത്തിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും വിദേശത്തും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് നാലാമത്തെ ആഴ്ചയിലും കേരളത്തിൽ വമ്പൻ തീയേറ്റർ ഹോൾഡ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്.

കേരളത്തിലെ പ്രശസ്ത ഐതിഹ്യങ്ങളിൽ ഒന്നായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ ഒരുക്കിയ “ലോക” ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചചെയ്യപ്പെടുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ ആണ് ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത്.

ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത്

]]>
https://www.chandrikadaily.com/dulquer-salmaans-wayfarer-films-film-loka-will-not-go-on-ott-soon.html/feed 0
ചരിത്രം പിറന്നു; മലയാളത്തിന്റെ അത്ഭുത “ലോക” ഇനി ഇൻഡസ്ട്രി ഹിറ്റ്, മഹാവിജയത്തിന്റെ അമരത്ത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് https://www.chandrikadaily.com/history-is-made-malayalams-wonder-loka-is-now-an-industry-hit.html https://www.chandrikadaily.com/history-is-made-malayalams-wonder-loka-is-now-an-industry-hit.html#respond Sat, 20 Sep 2025 17:12:11 +0000 https://www.chandrikadaily.com/?p=355068 ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രി ഹിറ്റ്. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് “ലോക” സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞ “ലോക”, മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു നാഴികക്കല്ലായി മാറി. അന്താരാഷ്ട്ര ഫാന്റസി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്കിങ് നിലവാരമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ എന്ന സംവിധായകൻ സൃഷ്‌ടിച്ച “ലോക” എന്ന മായാലോകം ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിൽ ഒതുങ്ങി നിൽക്കാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മഹാവിജയമാണ് ചിത്രം കരസ്ഥമാക്കിയത്. 50 കോടിക്ക് മുകളിൽ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് നേടിയ ചിത്രം ഈ നേട്ടവും കൈവൈരിക്കുന്ന രണ്ടാമത്തെ മാത്രം മലയാള ചിത്രമാണ്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപക്ക് മുകളിലാണ് ചിത്രം നേടിയ കളക്ഷൻ. മലയാള സിനിമയിൽ മേക്കിങ് മികവ് കൊണ്ടും കഥയുടെ അവതരണ ശൈലി കൊണ്ടും “ലോക” സൃഷ്ടിച്ചത് ഒരു പുതിയ ട്രെൻഡ് ആണ്. ഇത്തരമൊരു ചിത്രം നിർമ്മിക്കാൻ ദുൽഖർ സൽമാൻ എന്ന നിർമ്മാതാവ് കാണിച്ച ധൈര്യവും പ്രശംസനീയമാണ്. ഡൊമിനിക് അരുൺ എന്ന പ്രതിഭയുടെ വിഷൻ, ദുൽഖർ സൽമാൻ എന്ന ദീർഘവീക്ഷണമുള്ള നിർമ്മാതാവിന് മുന്നിലെത്തിയപ്പോൾ മലയാള സിനിമയിൽ സംഭവിച്ച അത്ഭുത ചിത്രമായി “ലോക” മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത് എന്നതും മലയാള സിനിമയിൽ ഒരു പുത്തൻ കാഴ്ചയാണ്.

ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും മൂത്തോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ അദൃശ്യമായ സാന്നിധ്യവും ചിത്രത്തിന്റെ ആഴവും തീവ്രതയും വലിപ്പവും വർദ്ധിപ്പിച്ചു. പാൻ ഇന്ത്യൻ വിജയം നേടിയ ഈ അത്ഭുത ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ

]]>
https://www.chandrikadaily.com/history-is-made-malayalams-wonder-loka-is-now-an-industry-hit.html/feed 0