More – Chandrika Daily https://www.chandrikadaily.com Sat, 24 Jan 2026 11:17:56 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg More – Chandrika Daily https://www.chandrikadaily.com 32 32 തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിൽ എത്തിച്ചു https://www.chandrikadaily.com/mother-and-daughter-found-dead-in-thiruvananthapuram-greemas-husband-brought-to-kerala.html https://www.chandrikadaily.com/mother-and-daughter-found-dead-in-thiruvananthapuram-greemas-husband-brought-to-kerala.html#respond Sat, 24 Jan 2026 11:17:26 +0000 https://www.chandrikadaily.com/?p=375361 തിരുവനന്തപുരം: കമലേശ്വരം സ്വദേശികളായ സജിതയെയും മകൾ ഗ്രീമയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ നാട്ടിൽ എത്തിച്ചു. ഉണ്ണികൃഷ്ണനെ ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയിരുന്നു അതിന്ശേഷമാണ് ഇപ്പോൾ നാട്ടിൽ എത്തിച്ചുകൊണ്ടുള്ള ചോദ്യംചെയ്യൽ നടക്കാൻ പോകുന്നത്.

ഗുരുതര വകുപ്പുകളാണ് ഉണ്ണിക്കൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതും ഭാര്യയോടുള്ള ക്രൂരതയും ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നു. ഇരുവരുടെയും ആത്മഹത്യയ്ക്ക് പിന്നാലെ കണ്ടെടുത്ത ആത്മഹത്യത്തെക്കുറിപ്പിൽ ഉണ്ണികൃഷ്ണനെ കുറിച്ച് ഗുരുതരാരോപണങ്ങളാണ് ഉണ്ടായിരുന്നത് ഇതോടെ അയർലന്റിലേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ പൊലീസ് ആണ് മുംബൈ എയർപോർട്ടിൽ വച്ച് ഇയാളെ പിടികൂടിയത്.

മകളുടെ കുടുംബജീവിതത്തിലെ സാധാരണ പ്രശ്നങ്ങളെന്നതിലുപരി ഗുരുതരമായ സ്ത്രീധന പീഡനവും മാനസിക പീഡനവും നടന്നിട്ടുണ്ടെന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്. ആറു വർഷത്തെ ദാമ്പത്യജീവിതത്തിനിടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഉപയോഗിച്ച വസ്ത്രം പോലെ മകളെ ഉപേക്ഷിച്ചുവെന്ന പരാമർശവും കുറിപ്പിലുണ്ട്.

]]>
https://www.chandrikadaily.com/mother-and-daughter-found-dead-in-thiruvananthapuram-greemas-husband-brought-to-kerala.html/feed 0
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി, വാദം അടുത്തമാസം രണ്ടിന് https://www.chandrikadaily.com/evidence-case-court-accepts-antony-rajus-appeal-hearing-to-be-held-on-2nd-of-next-month.html https://www.chandrikadaily.com/evidence-case-court-accepts-antony-rajus-appeal-hearing-to-be-held-on-2nd-of-next-month.html#respond Sat, 24 Jan 2026 10:42:04 +0000 https://www.chandrikadaily.com/?p=375351 തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നല്‍കിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും.

മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേസില്‍ രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാല്‍ ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായിരുന്നു. 1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച് എത്തിയ ഓസ്‌ട്രേലിയന്‍ പൗരനെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയുടേതായിരുന്നു ശിക്ഷാ വിധി.

 

]]>
https://www.chandrikadaily.com/evidence-case-court-accepts-antony-rajus-appeal-hearing-to-be-held-on-2nd-of-next-month.html/feed 0
വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി https://www.chandrikadaily.com/complaint-filed-against-bjp-workers-in-assam-for-trying-to-remove-muslim-names-from-voter-list.html https://www.chandrikadaily.com/complaint-filed-against-bjp-workers-in-assam-for-trying-to-remove-muslim-names-from-voter-list.html#respond Sat, 24 Jan 2026 09:56:09 +0000 https://www.chandrikadaily.com/?p=375347 അസം സര്‍ക്കാര്‍ എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്.

പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല്‍ ഗ്രാമവാസികളായ 150 ഓളം പേര്‍ക്കെതിരെ തന്റെ പേരില്‍ പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്‍കിയതെന്നുമാണ് മണ്ഡലിന്റെ വാദം.

ഇത്തരം പരാതികള്‍ക്ക് പിന്നില്‍ ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.

]]>
https://www.chandrikadaily.com/complaint-filed-against-bjp-workers-in-assam-for-trying-to-remove-muslim-names-from-voter-list.html/feed 0
സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് സഭയില്‍ വിളിച്ചുപറഞ്ഞ മന്ത്രിമാര്‍ വിവരദോഷികള്‍: വി ഡി സതീശന്‍ https://www.chandrikadaily.com/ministers-who-shouted-in-the-house-to-raid-sonia-gandhis-house-are-informers-vd-satheesan.html https://www.chandrikadaily.com/ministers-who-shouted-in-the-house-to-raid-sonia-gandhis-house-are-informers-vd-satheesan.html#respond Sat, 24 Jan 2026 09:14:46 +0000 https://www.chandrikadaily.com/?p=375340 ശബരിമല സ്വര്‍ണക്കൊള്ള ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പ്രത്യേക അന്വേഷംസംഘം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുക്കിയെന്നും എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയ സമ്മര്‍ദം മൂലമാണ് എസ്‌ഐടി വീഴ്ച വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ഉള്‍പ്പെടെയുള്ള വിവരക്കേട് മന്ത്രിമാര്‍ വിളിച്ചുപറയുന്നത് നമ്മള്‍ കണ്ടെന്നും അവര്‍ക്ക് മറ്റൊരു പ്രതിരോധവും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. വിവരദോഷികള്‍ എന്ന വാക്ക് വിളിച്ച് ഇതുവരെ ആരേയും താന്‍ അധിക്ഷേപിച്ചിട്ടില്ല. പക്ഷേ നിയമസഭയില്‍ മന്ത്രിമാര്‍ ഈ വിവരക്കേട് വിളിച്ചു പറഞ്ഞതോര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/ministers-who-shouted-in-the-house-to-raid-sonia-gandhis-house-are-informers-vd-satheesan.html/feed 0
കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു https://www.chandrikadaily.com/1castro-and-chegu-left-cpm-and-joined-bjp.html https://www.chandrikadaily.com/1castro-and-chegu-left-cpm-and-joined-bjp.html#respond Sat, 24 Jan 2026 06:29:42 +0000 https://www.chandrikadaily.com/?p=375310 കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.

]]>
https://www.chandrikadaily.com/1castro-and-chegu-left-cpm-and-joined-bjp.html/feed 0
പാത്രം കഴുകുന്ന പാര്‍ട്ടി സെക്രട്ടറി https://www.chandrikadaily.com/party-secretary-washing-dishes.html https://www.chandrikadaily.com/party-secretary-washing-dishes.html#respond Sat, 24 Jan 2026 05:21:07 +0000 https://www.chandrikadaily.com/?p=375287 കെ.എം അബ്ദുല്‍ ഗഫൂര്‍

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ വന്ന തിരുത്തല്‍ നടപടികള്‍ ചെന്നെത്തി നില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ പാത്രം കഴുകുന്ന ദൃശ്യത്തിലാണ്. ആ കാഴ്ചയെ ട്രോളുന്നവരെ സ്ത്രീ വിരുദ്ധരും പുരുഷ മേധാവികളും ആക്കുന്ന തിരക്കിലാണ് പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ അണികള്‍. ഒരു ട്രോളിനെ മറ്റൊരു ട്രോള് കൊണ്ട് തടുക്കാം. എന്നാല്‍ ഒരു യാഥാര്‍ഥ്യത്തെ ഒരുപാട് ട്രോളുകള്‍ കൊണ്ടും തടുക്കാനാവില്ല എന്ന തിരിച്ചറിവ് ഇല്ലാതെപോയതാണ് ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

തോല്‍വിയില്‍ നിന്ന് കരകയറാനും അടുത്ത അഞ്ചു വര്‍ഷം തുടരാനും വീട് കയറാന്‍ നിര്‍ദ്ദേശിച്ചത്‌കൊണ്ട് പ്രത്യേകിച്ച് കാര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും ഭരണ നേട്ടങ്ങള്‍ പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലല്ലോ. അനുഭവിച്ച് അറിയേണ്ടതല്ലേ. പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടു കൂടിയാവണം പാര്‍ട്ടി സെക്രട്ടറി പാത്രം കഴുകി സമയം കളഞ്ഞത്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തികവും സാമൂഹ്യവുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അവയില്‍ ഏതെങ്കിലും ഒന്നിന് പരിഹാരമായി എന്ന് പറയാന്‍ വീട് കയറുന്ന സഖാക്കള്‍ക്ക് ആവുകയുമില്ല.

രാഷ്ട്രീയക്കാരന് ഗൃഹസമ്പര്‍ക്കം എന്നത് ഒരു സാധാരണ പ്രക്രിക ആണ്. അത് നഷ്ടപ്പെട്ട് പോയി എന്ന ചെറിയ അറിവ് പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ അതിന് വീട് കയറല്‍ മാത്രം പ്രതിവിധിയാ വുമോ. പഴയ കാലത്ത് പ്രമേഹ രോഗികള്‍ക്ക് വൈദ്യന്‍ നിശ്ചയിച്ചിരുന്ന ചികിത്സ പശുവിനെ വളര്‍ത്തല്‍ ആയിരുന്നത്രെ. പശുവിനെ വളര്‍ത്തിയാല്‍ എങ്ങനെ പ്രമേഹം ഭേദമാവും എന്ന ചോദ്യം അന്നാരെങ്കിലും ചോദിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, അതിലൊരു യുക്തി ഉണ്ട് എന്ന് പിന്നീട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. വ്യായാമക്കുറവ് ആണ് പ്രമേഹത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്നതിനാല്‍ പശുവിനെ വളര്‍ത്തുന്നയാള്‍ പുലര്‍ച്ചെ എഴുന്നേറ്റ് അതിന് വേണ്ടി ചെയ്യുന്ന ശാരീരിക അധ്വാനം ഫലം ചെയ്യുമെന്ന്. പശുവിനെ തീറ്റാന്‍ ഉള്ള നടപ്പ് ഒരു വ്യായാമം ആയാല്‍ അത്രയും ആയി. എന്നാല്‍ പശു തൊഴുത്തില്‍തന്നെ നിന്ന് തിന്നാലോ. സി.പി.എമ്മിന്റെ പശു തൊഴുത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ ഉള്ള സൂക്കേടിന് ഇതൊരു പരിഹാരം അല്ലെന്ന് അണികള്‍ക്ക് അറിയാം. അധികാരം മുകളില്‍ എടുത്ത പണിക്ക് ഞങ്ങള് വെയില് കൊള്ളണോ എന്നാണ് അവരുടെ ചിന്ത. സുഖമായത് സോഷ്യല്‍ മീഡിയയിലെ പണിയാണ്. ‘പശു ഏട്ടിലെ പുല്ല് തിന്നോട്ടെ’ എന്നാണ് അവരും ആലോചിക്കുന്നത്.

എം.എ ബേബി പാത്രം കഴുകുന്ന അന്നാണ് പിണറായി വിജയന്‍ ലെനിന്റെ ഓര്‍മ്മദിനത്തിന്റെ പോസ്റ്റ് ഫേസ്ബുക്കില്‍ കുറിച്ചത്. വ്‌ലാഡിമിര്‍ ലെനിനെ അല്ലാതെ നാട്ടില്‍ മരണപ്പെട്ട നേതാക്കളെ ആരെയും ഓര്‍ക്കാന്‍ അദ്ദേഹത്തിന് ധൈര്യം വരില്ല. എങ്ങാനും ഓര്‍ത്താല്‍ അണികളും അവരെ ഓര്‍ക്കും. ഒരു താരതമ്യം വരും. അങ്ങനെ ഓര്‍ത്താല്‍ അല്‍പം കമ്യൂണിസവും മാര്‍ക്‌സിസവും ബുദ്ധിയില്‍ ബാക്കിയുള്ള അണികള്‍ ഇപ്പോള്‍ ഉള്ളവരെ എടുത്ത് കിണറ്റില്‍ ഇട്ടാലോ എന്ന പേടിയും നേതാക്കള്‍ക്കുണ്ടാവും. നല്ല അധ്വാനമുള്ള പണിയെടുത്ത് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഇതെന്ന് ആളുകള്‍ അറിയാതിരിക്കാന്‍ നല്ലത് വര്‍ഗീയതയെ കൂട്ട് പിടിക്കലും മുറ്റമടിയും പാത്രം കഴുകലും തന്നെയാണ്. അധികാരത്തിന്റെ കാലിനിടയില്‍ കൈതിരുകി ഉറങ്ങിയവര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അധ്വാനമാണത്.

‘ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പറ്റി നിങ്ങള്‍ കേട്ടിട്ടില്ലേ?’ ‘ഇല്ല’ ‘എ.കെ ഗോപാലനെപ്പറ്റി കേട്ടു കാണുമല്ലോ?’ ‘ഇല്ല’ സിക്കുകാരന്‍ തലപ്പാവഴിച്ചു യൂണിഫോമഴിച്ചു ഉറക്കുകുപ്പായമണിഞ്ഞു. ‘ഉറങ്ങു മൂഢാത്മാവേ, ഞാന്‍ മനസ്സാ പറഞ്ഞു.. മൂഢാത്മാവല്ലാത്ത ഞാനും എന്റെ അറിവുകളുടെ ഉള്‍നിലാവില്‍ കിടന്നുറങ്ങി….’ പുതിയ ചോദ്യങ്ങളല്ല. പഴയതാണ്. ഒരു സിന്ദൂരപൊട്ടിന്റെ ഓര്‍മ്മ എന്ന ലേഖനത്തില്‍ ഒ.വി വിജയന്‍ തന്റെ ഓര്‍മ്മകള്‍ എഴുതിയതാണ്. ലോകത്ത് ജനാധിപത്യത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുക്കുന്ന അഭിമാനകരമായ മുഹൂര്‍ത്തം പങ്കിടാന്‍ തഞ്ചാവൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി യാത്രയിലാണ് വിജയന്‍. കമ്പാര്‍ട്ട്‌മെന്റിലെ ആകെ ഉണ്ടായിരുന്ന എന്‍.സി.സി ഓഫീസര്‍ ആയ സിഖുകാരനോട് തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന്റെ സന്തോഷം പങ്കിട്ടു സംസാരിക്കുകയാണ്. എ.കെ.ജിയെ അറിയാത്ത, ഇ.എം.എസിനെ അറിയാത്ത ഈ മനുഷ്യന്‍ എന്തൊരു മൂഢാത്മാവ് എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട് എന്നാണ് വിജയന്‍ പറയുന്നത്. അറിഞ്ഞോ അറിയാതെയോ അവരെയെല്ലാം മറന്ന് പോയ ‘മൂഢാത്മാക്കളാണ്’ ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത് എന്നതാണ് വസ്തുത. ആ യാത്ര മീനാക്ഷിപുരം കടന്ന് കൊല്ലങ്കോടിനോട് അടുക്കുമ്പോള്‍ ഒ.വി വിജയന്‍ കാണുന്ന കാഴ്ചയുണ്ട്. വിജയന്‍ ആ ദൃശ്യം എഴുതുന്നത് ഇങ്ങനെയാണ്. ‘ഒരു കൊച്ചു കുടിലിന്റെ തൊടികയില്‍, ഒരു പുളിമരത്തില്‍ ഞാത്തി കെട്ടിയ ഒരു ചെങ്കൊടി. ഈ സിന്ദൂരപ്പൊട്ടിനെ ഞാന്‍ സിഖുകാരനുമായി പങ്കിട്ടില്ല’.

മലയാളി മറ്റാര്‍ക്കും പങ്കിടാതെ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഒരു വികാരം തന്നെയായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകള്‍ക്കിടയിലും പാര്‍ട്ടി എന്ന ഒറ്റവാക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്നതില്‍ ചെന്നെത്തിയിരുന്നു. പുളിമരത്തില്‍ ഞാത്തി കെട്ടാതെ ഉള്ളില്‍ അകത്ത് ഉയര്‍ത്തി കെട്ടിയ കൊടികള്‍ പാറുന്ന ചെറിയ കുടിലുകള്‍ക്കകത്ത് ഒളിച്ചിരുന്നും അന്തിയുറങ്ങിയും പാര്‍ട്ടി ഉണ്ടാക്കിയ മനുഷ്യരെ/ നേതാക്കളെ ഒരു പഞ്ചാബിക്ക് അറിയാതെ പോയത് പോലും എത്ര വലിയ തെറ്റാണെന്ന് ആ കാലത്തെ വിപ്ലവ എഴുത്തുകള്‍ നടത്തിയ വിജയന് പോലും തോന്നിയിട്ടുണ്ട്. പുതിയ വിപ്ലവകാരികള്‍ ബോധപൂര്‍വം അതൊക്കെ മറക്കാന്‍ ശ്രമിക്കുകയാണ്. പത്രവും റേഡിയോയും കാണുക പോലും ചെയ്യാത്ത കുടിലുകളില്‍ മനുഷ്യര്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. ആവരുടെ ആശയങ്ങള്‍ അടക്കം അവരെ സ്വീകരിച്ചിരുന്നു. പാതിരാത്രിയില്‍ ഒളിവില്‍ പാര്‍ക്കാന്‍ വരുന്ന ആളെ തിരിച്ചറിയാന്‍ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രം മതിയാവുമായിരുന്നു. നിങ്ങളെന്തിനാണ് ഒളിവില്‍ എന്ന് അവര്‍ ചോദിച്ചില്ല. ഉള്ള ഒറ്റപാത്രം അവര്‍ക്കായി മാത്രം മാറ്റി വെച്ചു. അവര്‍ കാവലിരുന്നു. ആ പാര്‍ട്ടിയുടെ സഖാക്കളാണ് ‘ഞങ്ങളെ അറിയില്ലേ’ എന്ന് ചോദിച്ച് വീട് കയറുന്നത്. ‘ഞങ്ങളെന്താണ് ചെയ്യുന്നതെന്ന് നിങ്ങളെന്താണ് മനസ്സിലാക്കാത്തത്’ എന്ന് ചോദിച്ചു വിയര്‍ക്കുന്നത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നൂറ് വയസ്സ് തികഞ്ഞത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം കൈയാളുമ്പോള്‍ ആണ്. പാര്‍ട്ടി എന്ന വാക്കിനപ്പുറം ഒന്നാം പിണറായി രണ്ടാം പിണറായി എന്നാണല്ലോ ഈ കാലത്തെ അവര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ 2020 രണ്ടാം പിണറായി കാലമാണ്. 1917 ലെ ഒക്ടോബര്‍ വിപ്ലവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താഷ്‌കന്റില്‍ 1920 ല്‍ രൂപീകരണം നടക്കുന്നത്. ഒരു ആശയത്തിന് നൂറാണ്ട് തികയുമ്പോള്‍ അതിന്റെ വക്താക്കള്‍ നേതാക്കള്‍ അതിനെ എങ്ങനെ കൊണ്ടുനടക്കുന്നു എന്നും അണികളെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുമുള്ള പുതിയ വായനയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

ഇന്ത്യയിലൊട്ടാകെ ഈ ആശയത്തിന്റെ തകര്‍ച്ചയെകുറിച്ചുള്ള ചര്‍ച്ച അല്‍പം വിശദമായി പറയേണ്ടതാണ്. ഇന്നത്തെ വാര്‍ത്തകള്‍ക്ക് അനുസരിച്ച് ചുരുക്കി പറഞ്ഞാല്‍, അധികാരം പോയപ്പോള്‍ ആരുടെയും അടുക്കളയില്‍ കയറി പാത്രം കഴുകാന്‍ പോവാതെ, പാര്‍ട്ടി ഓഫീസ് പൂട്ടാന്‍ പോലും നില്‍ക്കാതെ അവര്‍ മറ്റ് മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോയി. അധികാരം കിട്ടിയപ്പോള്‍ അടിസ്ഥാന വര്‍ഗത്തെ മറന്നാല്‍, അധികാരം പോയാല്‍ പാര്‍ട്ടി ഓഫീസിന്റെ പൂട്ട് പോലും തിരയാന്‍ ആളെ കിട്ടില്ല എന്നതിന്റെ തെളിവാണത്. ‘ഇനി അഞ്ചു കൊല്ലം കൂടി’ എന്ന ഒരൊറ്റ ലക്ഷമേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മുന്നില്‍ ഉള്ളൂ എന്ന രീതിയിലാണ് പുതിയ നയപരീക്ഷണങ്ങള്‍. മൂന്നാം പിണറായി വന്നാലും ഇല്ലെങ്കിലും ഈ പാര്‍ട്ടിക്ക് സാധ്യതകളുണ്ട്. അതിന് ദീര്‍ഘവീക്ഷണം ഉള്ള നേതൃത്വമാണ് വേണ്ടത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്വയം കോമാളി ആവുകയും അഖിലേന്ത്യാ സെക്രട്ടറിയെ കോമാളി ആക്കുകയും ചെയ്യുന്ന ഒരു സര്‍ക്കസ് കൂടാരമായി മാറിയിരിക്കുന്നു കേരളത്തിലെ സി.പി.എം. കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയാനും അധികാരം നിലനിര്‍ത്താനും മികച്ച ബി.ജെ.പി ആവുകയെന്ന ആശയം ആരുടെ തലയില്‍ മുളച്ചതാണെങ്കിലും അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അന്തകവിത്താണ്. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കേരളത്തിന്റെ പൊതുമനസ്സില്‍ ഒരു കമ്യൂണിസ്റ്റ്/റിബല്‍ ഉണ്ടായിരുന്നു. അതിനെ മയക്കി കിടത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണെന്ന് പറഞ്ഞു തടിതപ്പാനാവില്ല. അത് അധികാര മോഹം തന്നെ ആയിരുന്നു. അപ്പോള്‍ ചേക്കേറിയ അതിഥികളും നല്ല പങ്ക് വായിച്ചിട്ടുണ്ട്.

ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് പാര്‍ട്ടി അധികാരത്തില്‍ നിന്നത് ഇത്രമാത്രം വിവരസാങ്കേതിക വളരാത്ത കാലത്തായിരുന്നു. അപ്പപ്പോള്‍ വിവരം കിട്ടുന്ന കിട്ടിയത് വിഡ്ഢിത്തമാണെങ്കിലും വിവരമാണെങ്കിലും സൂക്ഷിച്ച് വെക്കുന്ന, സ്വന്തമായി ആര്‍ക്കൈവ് ഉള്ള പുതിയ കമ്യൂണിറ്റിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണ്. തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും പാര്‍ട്ടി പിന്നോട്ട് പോയത് പരിശോധന നടത്തി നയങ്ങളില്‍ ആണ് മാറ്റം ഉണ്ടാവേണ്ടത്. ആരെയൊക്കെയോ കേള്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പരിചയം ഇല്ലാത്ത നയങ്ങള്‍ പറഞ്ഞ്, അതെല്ലാം എത്തേണ്ട സ്ഥലത്ത് എന്ന് ഉറപ്പാക്കിയ ശേഷം നടത്തുന്ന നിര്‍വ്യാജ ഖേദം കൊണ്ട് കാര്യമില്ല. നയങ്ങള്‍ കൃത്യമാണെങ്കില്‍ വീട്ടില്‍ പോയി പാത്രം കഴുകിയും മുറ്റമടിച്ചും പറയേണ്ടി വരില്ല. അവര്‍ ചെല്ലുമ്പോള്‍ തന്നെ സ്വീകരിച്ച് ഇരുത്തും. ഒരൊറ്റ ട്രോളില്‍ വീഴേണ്ട പാര്‍ട്ടിയല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ജനം പറയുന്നത് ട്രോളല്ല. ഗൗരവമുള്ള സ്റ്റേറ്റ്‌മെന്റ് ആണ്. അത് ‘അയ്യേ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നല്ല.’ ‘അയ്യോ നിങ്ങള്‍ പാത്രം കഴുകുന്നോ എന്നാണ്.’ ആ വ്യത്യാസം തിരിച്ചറിയാതെ അതിനെയും ജന്റര്‍ സമത്വത്തിന്റെ കുറ്റിയില്‍ കൊണ്ടുപോയി കെട്ടി കിടന്നുറങ്ങിയാല്‍ കമ്യൂണിസ്റ്റ് ഭാവി ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കും.

 

]]>
https://www.chandrikadaily.com/party-secretary-washing-dishes.html/feed 0
മോശം പെരുമാറ്റം; പിവി സിന്ധുവിന് ‘ചുവപ്പ് കാര്‍ഡ്’! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് https://www.chandrikadaily.com/bad-behavior-pv-sindhu-gets-red-card-loses-in-the-quarterfinals-and-is-out.html https://www.chandrikadaily.com/bad-behavior-pv-sindhu-gets-red-card-loses-in-the-quarterfinals-and-is-out.html#respond Sat, 24 Jan 2026 04:52:16 +0000 https://www.chandrikadaily.com/?p=375284 ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്‌കോര്‍: 13-21, 17-21.

മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു.

താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്‍കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു.

പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല.

]]>
https://www.chandrikadaily.com/bad-behavior-pv-sindhu-gets-red-card-loses-in-the-quarterfinals-and-is-out.html/feed 0
എംഎസ്എഫ് സംസ്ഥാന സമ്മേളനം; അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി നേതാക്കൾ https://www.chandrikadaily.com/msf-state-conference-leaders-assess-final-stage-preparations.html https://www.chandrikadaily.com/msf-state-conference-leaders-assess-final-stage-preparations.html#respond Fri, 23 Jan 2026 14:34:03 +0000 https://www.chandrikadaily.com/?p=375217 മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഘടകങ്ങളിലെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ റൈഡുകൾ തുടങ്ങി. തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ സംസ്ഥാന ഭാരവാഹികൾ പഞ്ചായത്ത് റൈഡിൻ്റെ ഭാഗമാകും. തെക്കൻ ജില്ലകളിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ റൈഡ് നടന്നുവരികയാണ്. വയനാട്, പാലക്കാട്‌ ജില്ലകളിൽ ഇന്നലെ റൈഡ് ആരംഭിച്ചു. കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഇന്ന് തുടങ്ങും, 25ന് കണ്ണൂർ, മലപ്പുറം ജില്ലകളിലും പഞ്ചായത്ത്‌ റൈഡ് നടക്കും.

പഞ്ചായത്ത്‌ തലങ്ങളിലെ സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനും, വിദ്യാർത്ഥി മഹാറാലിക്ക് എത്തുന്നതിനുള്ള യാത്ര സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് റൈഡ് നടക്കുന്നത്. പഞ്ചായത്തിലേക്ക് നിരീക്ഷകർ നേരിട്ട് എത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുക.

ജനുവരി 29,30,31 തിയ്യതികളിലായി മലപ്പുറം ജില്ലയിലെ വലിയവരമ്പിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. അര ലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന വിദ്യാർത്ഥി റാലിയോടെയാണ് സംസ്ഥാന സമ്മേളനം സമാപിക്കുക. സമ്മേളനത്തിൻ്റെ അവസാന ഘട്ട ഒരുക്കങ്ങൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം വിലയിരുത്തി.

]]>
https://www.chandrikadaily.com/msf-state-conference-leaders-assess-final-stage-preparations.html/feed 0
വൈദികനെ ചാണകം തീറ്റിപ്പിച്ച അതേ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘമാണ് കേരളത്തിലും ക്രൈസ്തവ പ്രേമം നടിക്കുന്നത്: വി.ഡി. സതീശൻ https://www.chandrikadaily.com/the-same-sangh-parivar-criminal-gang-that-fed-the-priest-cow-dung-is-also-feigning-christian-love-in-kerala-v-d-satheesan.html https://www.chandrikadaily.com/the-same-sangh-parivar-criminal-gang-that-fed-the-priest-cow-dung-is-also-feigning-christian-love-in-kerala-v-d-satheesan.html#respond Fri, 23 Jan 2026 13:55:25 +0000 https://www.chandrikadaily.com/?p=375215 തിരുവനന്തപുരം: ഒഡീഷയില്‍ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം വൈദികനെ ക്രൂരമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവും മതേതരത്വത്തിനും രാജ്യത്തിനും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഞായറാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. അഴുക്ക്ചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെ ആള്‍ക്കൂട്ട ആക്രമമാക്കി ലഘൂകരിക്കാനാണ് ഒഡീഷയിലെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത കലര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന തന്ത്രമാണ് രാജ്യത്താകെ സംഘ്പരിവാര്‍ ശക്തികള്‍ നടപ്പാക്കുന്നത്.

സംഘ്പരിവാര്‍ ഭരണത്തിനു കീഴില്‍ ഓരോ ദിവസവും രാജ്യവ്യാപകമായി ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്. ഒഡീഷയില്‍ വൈദികനെ ആക്രമിച്ച സംഘ്പരിവാര്‍ ക്രിമിനലുകള്‍ തന്നെയാണ് കേരളത്തിലും ക്രൈസ്തവ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നതെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.

അതേസമയം, പാസ്റ്ററെ ആൾക്കൂട്ടം ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ എന്നിവർക്ക് കത്തയച്ചു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/the-same-sangh-parivar-criminal-gang-that-fed-the-priest-cow-dung-is-also-feigning-christian-love-in-kerala-v-d-satheesan.html/feed 0
‘രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; ആരോപണവുമായി സിപിഎം നേതാവ് https://www.chandrikadaily.com/leaders-embezzled-martyrs-fund-party-took-no-action-despite-providing-evidence-cpm-leader-alleges.html https://www.chandrikadaily.com/leaders-embezzled-martyrs-fund-party-took-no-action-despite-providing-evidence-cpm-leader-alleges.html#respond Fri, 23 Jan 2026 13:09:00 +0000 https://www.chandrikadaily.com/?p=375206 കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം. ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച. ഈ സമയം ലഭിച്ചത് വിചിത്രമായ കണക്കായിരുന്നു. ലഭിച്ചതെന്നും ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ടി ഐ മധുസൂദനന്‍ പണം തട്ടിയെടുത്തു എന്നാണ് വി കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്ന ആക്ഷേപം. വിഷയത്തില്‍ പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഓഫീസ് നിര്‍മാണ ഫണ്ടിലും 70 ലക്ഷം രൂപയുടെ തിരിമറി ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപയുടെ തിരിമറി നടന്നു. വ്യാജ രസീത് ഉണ്ടാക്കി തട്ടിപ്പ് നടത്തി. ഈ വിഷയങ്ങളില്‍ തെളിവടക്കം പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. എന്നാല്‍ നടപടി ഉണ്ടയില്ല. പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്‍ തട്ടിപ്പുകാരെ വെള്ളപൂശുകയാണ് ഉണ്ടായത്. ഓഡിറ്റ് വൈകിയെന്നതായിരുന്നു കമ്മീഷന്‍ കണ്ടെത്തിയ വീഴ്ചയെന്നും വി കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ഇപി ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പാര്‍ട്ടിയില്‍ പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ തട്ടിപ്പിനെ കുറിച്ച് പുസ്തകം എഴുതും. പാര്‍ട്ടിയ്ക്കുള്ളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ നീതി ലഭിച്ചില്ല. അതിനാലാണ് തുറന്ന് പറയുന്നത്. പാര്‍ട്ടിയെ അണികള്‍ തിരുത്തട്ടെ എന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/leaders-embezzled-martyrs-fund-party-took-no-action-despite-providing-evidence-cpm-leader-alleges.html/feed 0