tech – Chandrika Daily https://www.chandrikadaily.com Sun, 16 Nov 2025 04:17:42 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg tech – Chandrika Daily https://www.chandrikadaily.com 32 32 അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ് https://www.chandrikadaily.com/no-more-panic-over-unknown-number-calls-trai-to-introduce-cnap-system.html https://www.chandrikadaily.com/no-more-panic-over-unknown-number-calls-trai-to-introduce-cnap-system.html#respond Sun, 16 Nov 2025 04:17:42 +0000 https://www.chandrikadaily.com/?p=363785 അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

]]>
https://www.chandrikadaily.com/no-more-panic-over-unknown-number-calls-trai-to-introduce-cnap-system.html/feed 0
നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു https://www.chandrikadaily.com/nano-banana-2-coming-soon-reports-are-fueling-excitement-about-the-new-image-generation-model.html https://www.chandrikadaily.com/nano-banana-2-coming-soon-reports-are-fueling-excitement-about-the-new-image-generation-model.html#respond Sat, 15 Nov 2025 12:37:08 +0000 https://www.chandrikadaily.com/?p=363704 ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.

പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.

പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.

]]>
https://www.chandrikadaily.com/nano-banana-2-coming-soon-reports-are-fueling-excitement-about-the-new-image-generation-model.html/feed 0
എ.ഐ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച സൈബര്‍ ഭീഷണി https://www.chandrikadaily.com/chinese-hackers-armed-with-a-i.html https://www.chandrikadaily.com/chinese-hackers-armed-with-a-i.html#respond Sat, 15 Nov 2025 09:54:21 +0000 https://www.chandrikadaily.com/?p=363663 വാഷിങ്ടണ്‍: ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക് വലിയ വെളിപ്പെടുത്തല്‍ നടത്തി. അവരുടെ തന്നെയുള്ള ക്ലോഡ് ഐഎ ഉപയോഗിച്ചാണ് ഈ ആക്രമണം നടന്നതെന്ന വിവരമാണ് ടെക് ലോകത്തെ ഞെട്ടിക്കുന്നത്. ഇത്രയും വലിയ തോതില്‍ ഐഎ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടക്കുന്നതും അത് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ടെക്കമ്പനികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍ എന്നിവ ഉള്‍പ്പെടെ 30ല്‍ അധികം സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടതായാണ് ആന്ത്രോപിക് പറയുന്നത്. ഹാക്കര്‍മാര്‍ കമ്പനികളുടെ ഡാറ്റാബേസുകളില്‍ നിന്ന് ഉപയോക്താക്കളുടെ പാസ്വേഡുകളും വ്യക്തിവിവരങ്ങളും ശേഖരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം വലിയ വിജയമായില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. മനുഷ്യരുടെ ഇടപെടല്‍ ഇല്ലാത്ത ‘ഓട്ടോമേറ്റഡ്’ ഐഎ ആക്രമണത്തിന്റെ ആദ്യ വലിയ ഉദാഹരണം കൂടിയാണിതെന്ന് ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു. ആന്ത്രോപിക് കണ്ടെത്തലുകള്‍ സിബിഎസ് ന്യൂസിനോട് പങ്കുവെച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കമ്പനി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്്. സെപ്റ്റംബര്‍ പകുതിയോടെയാണ് സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്താനായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ഹാക്കര്‍മാരുടെ പങ്ക് വെളിവായത്. പരമ്പരാഗത ഹാക്കിംഗില്‍ നിന്ന് വ്യത്യസ്തമായി, ഇത്തരം ഐഎ ആക്രമണങ്ങള്‍ക്ക് വളരെ കുറഞ്ഞ മനുഷ്യ ഇടപെടലാണ് ആവശ്യമായതെന്നും നുഴഞ്ഞുകയറ്റം കണ്ടെത്തുക പോലും ദുഷ്‌കരം ആണെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഐഎ സൈബര്‍ ആക്രമണങ്ങള്‍ ഇനി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ആന്ത്രോപിക് നല്‍കുന്ന ഗൗരവമായ മുന്നറിയിപ്പ്. ”പ്രൊഫഷണല്‍ ഹാക്കര്‍മാരേക്കാള്‍ വിലകുറവില്‍ വളരെ വേഗം പ്രവര്‍ത്തിക്കുന്ന ഐഎ ഏജന്റുമാര്‍ സൈബര്‍ കുറ്റവാളികളെ ആകര്‍ഷിക്കുന്നു’ എന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ചൂണ്ടിക്കാട്ടുന്നു.

]]>
https://www.chandrikadaily.com/chinese-hackers-armed-with-a-i.html/feed 0
2026-ൽ മൂന്ന് മോഡലുകളുമായി ഐഫോൺ; ‘ഫോൾഡ്’ ആയിരിക്കും ഹൈലൈറ്റ് https://www.chandrikadaily.com/iphone-with-three-models-in-2026-the-highlight-will-be-the-fold.html https://www.chandrikadaily.com/iphone-with-three-models-in-2026-the-highlight-will-be-the-fold.html#respond Thu, 13 Nov 2025 08:46:46 +0000 https://www.chandrikadaily.com/?p=363501 ന്യൂയോർക്ക്: ആപ്പിൾ 2026-ൽ എത്തിക്കാനൊരുങ്ങുന്ന ഐഫോൺ ശ്രേണിയിൽ വൻ മാറ്റം. പതിവ് രീതിയിൽ നാല് മോഡലുകൾക്കുപകരം ഇത്തവണ മാത്രം മൂന്ന് മോഡലുകൾ ഐഫോൺ ഫോൾഡ്, ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് ആയിരിക്കും അവതരിപ്പിക്കുക.

വാർത്തകൾ പ്രകാരം, ബേസ് മോഡലിനെ ഒഴിവാക്കാനാണ് ആപ്പിളിന്റെ തീരുമാനം. മുമ്പ് പ്രതീക്ഷിച്ചതിനേക്കാൾ വിപണിയിൽ ശ്രദ്ധ നേടാൻ പരാജയപ്പെട്ട ‘ഐഫോൺ എയർ 1’ തുടർച്ചയായ മോഡലായി പുറത്തിറങ്ങാതിരിക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ ‘ഐഫോൺ എയർ 2’ 2027ലേക്ക് നീളാൻ സാധ്യതയുണ്ട്.

2026-ൽ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റുക മടക്കാവുന്ന മോഡൽ – ഐഫോൺ ഫോൾഡ് ആയിരിക്കും. ആപ്പിൾ ഫോൾഡബിൾ ഫോൺ വികസിപ്പിക്കുന്നത് വർഷങ്ങളായി തുടരുന്ന പദ്ധതിയാണ്. സാംസങ്, ഗൂഗിൾ തുടങ്ങിയ എതിരാളികൾ ഇതിനകം വിപണിയിൽ മുന്നിലായിക്കഴിഞ്ഞെങ്കിലും, ആപ്പിളിന്റെ ഫോൾഡ് “വേറിട്ടതും ഉയർന്ന നിലവാരത്തിലുള്ളതും” ആയിരിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

പുതിയ മോഡലുകളിൽ അണ്ടർ-ഡിസ്‌പ്ലെ ഫേസ് ഐഡി സംവിധാനവും എ20 ചിപ്പ്‌സെറ്റ് ഉപയോഗവും പ്രതീക്ഷിക്കുന്നു. ബാറ്ററി ശേഷിയും എ.ഐ. ഫീച്ചറുകളും മെച്ചപ്പെടും. നിറത്തിൽ മാറ്റങ്ങൾ വരുത്താനും ആപ്പിൾ പദ്ധതിയിടുന്നുണ്ട് — ഓറഞ്ച് നിറം ഒഴിവാക്കി പുതിയ ഷേഡുകൾ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.

ക്വാൽക്കോം ചിപ്പുകൾക്ക് പകരം ആപ്പിളിന്റെ സ്വന്തം C2 മോഡം ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

2026ലെ റിലീസ് ആപ്പിളിനും ഐഫോൺ ആരാധകർക്കും സാങ്കേതിക പരിണാമത്തിലെ ഒരു പുതിയ അദ്ധ്യായം ആകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

]]>
https://www.chandrikadaily.com/iphone-with-three-models-in-2026-the-highlight-will-be-the-fold.html/feed 0
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍ https://www.chandrikadaily.com/dont-fall-for-ai-scams-google-with-a-warning.html https://www.chandrikadaily.com/dont-fall-for-ai-scams-google-with-a-warning.html#respond Tue, 11 Nov 2025 07:27:14 +0000 https://www.chandrikadaily.com/?p=363146 തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/dont-fall-for-ai-scams-google-with-a-warning.html/feed 0
നെറ്റില്ലെങ്കിലും മാപ്പും മെസേജും പ്രവര്‍ത്തിക്കും; സാറ്റലൈറ്റ് അടിസ്ഥാന ഫീച്ചറുമായി പുതിയ ഐഫോണ്‍ https://www.chandrikadaily.com/maps-and-messages-will-work-even-without-the-net-new-iphone-with-satellite-basic-feature.html https://www.chandrikadaily.com/maps-and-messages-will-work-even-without-the-net-new-iphone-with-satellite-basic-feature.html#respond Mon, 10 Nov 2025 09:14:37 +0000 https://www.chandrikadaily.com/?p=362907 വാഷിങ്ടണ്‍: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയുമായി ഐഫോണ്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. നെറ്റ്വര്‍ക്ക് കണക്ഷനില്ലാത്ത സാഹചര്യത്തിലും ചില ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനും, ചിത്രങ്ങള്‍ വരെ അയയ്ക്കാനുമാകുമെന്ന് വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിലും നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോക്താക്കള്‍ ഒറ്റപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ പരീക്ഷണം.

ഇതിനു മുമ്പ്, സാറ്റലൈറ്റ് വഴി അടിയന്തര എസ്ഒഎസ് സേവനം 2022-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 14-ലാണ് ആദ്യമായി അവതരിപ്പിച്ചത്. അപകടസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടാനാണ് ആ സേവനം ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങളില്‍ സേവനം വ്യാപിപ്പിച്ചു.

ഇപ്പോള്‍ ഈ സംവിധാനത്തെ മെച്ചപ്പെടുത്തി നിത്യജീവിതത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാപ്പും മെസേജും ഉള്‍പ്പെടുത്തുകയാണ് കമ്പനി. ഇതിനായി ആപ്പിളിന്റെ ആഭ്യന്തര സാറ്റലൈറ്റ് കണക്ടിവിറ്റി ഗ്രൂപ്പ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. നിലവില്‍ എസ്ഒഎസ് സേവനം കൈകാര്യം ചെയ്യുന്ന ഗ്ലോബല്‍ സ്റ്റാര്‍ കമ്പനിയും ഈ പദ്ധതിയില്‍ പങ്കാളിയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫോണ്‍ പോക്കറ്റിലോ, കാറിലോ, ബാഗിലോ ഇരിക്കുമ്പോഴും കണക്ഷന്‍ സാധ്യമാക്കുന്ന സംവിധാനമായിരിക്കും പുതിയത്.

പുതിയ ഫീച്ചര്‍ ഏത് മോഡലില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2026-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സീരീസിലാണ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തപ്പെടാന്‍ സാധ്യത. മുമ്പ് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 18 എയര്‍ മോഡലില്‍ രണ്ടെണ്ണം ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

]]>
https://www.chandrikadaily.com/maps-and-messages-will-work-even-without-the-net-new-iphone-with-satellite-basic-feature.html/feed 0
ട്വിംഗോയുടെ പുതിയ ഇലക്ട്രിക് പതിപ്പുമായി റെനോ https://www.chandrikadaily.com/163-km-range-renault-has-launched-the-electric-version-of-the-twingo.html https://www.chandrikadaily.com/163-km-range-renault-has-launched-the-electric-version-of-the-twingo.html#respond Sun, 09 Nov 2025 08:51:46 +0000 https://www.chandrikadaily.com/?p=362747 ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇലക്ട്രിക് വാഹന വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി 20,000 പൗണ്ടില്‍ താഴെ ($23,000) വിലയുള്ള പഴയ മോഡലിന്റെ പേര് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍ റെനോ അതിന്റെ പുതിയ ഇലക്ട്രിക് ട്വിംഗോ ചെറുകാര്‍ വ്യാഴാഴ്ച പുറത്തിറക്കി.

ചൈനയിലെ എഞ്ചിനീയറിംഗ് ടീമിനെ ഉപയോഗിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിച്ച ചെറു നഗര കാര്‍ സ്ലോവേനിയയില്‍ നിര്‍മ്മിക്കുമെന്നും 2026 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി അറിയിച്ചു.

1992-ലെ മുന്‍ഗാമിയുടെ സിലൗറ്റും അതിന്റെ വ്യതിരിക്തമായ റൗണ്ട് ഹെഡ്ലൈറ്റുകളും പുതിയ ട്വിംഗോ ഇപ്പോഴും നിലനിര്‍ത്തുന്നു, മുന്‍ സിഇഒ ലൂക്കാ ഡി മിയോയുടെ പ്രധാന തന്ത്രത്തിന്റെ ഭാഗമായ ക്ലാസിക് ബെസ്റ്റ് സെല്ലിംഗ് റെനോ മോഡലുകളുടെ ഏറ്റവും പുതിയ പുനരുജ്ജീവനം – റെനോ 5 മുതല്‍ തുടര്‍ന്ന് റെനോ 4 വരെ.

ജൂലൈ 31-ന് ഡി മിയോയുടെ പിന്‍ഗാമിയായി അധികാരമേറ്റ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ്, അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ പുതിയ ലോഞ്ചുകളുടെ സുസ്ഥിരമായ വേഗത ആസൂത്രണം ചെയ്യുന്നു, എന്നാല്‍ അതില്‍ കൂടുതല്‍ ഐക്കണിക് മോഡല്‍ പുനരുജ്ജീവനങ്ങള്‍ ഉള്‍പ്പെടുമോ എന്ന് പറഞ്ഞിട്ടില്ല.

മൂന്ന് പതിറ്റാണ്ടുകളായി 25 രാജ്യങ്ങളിലായി 4.1 ദശലക്ഷത്തിലധികം ട്വിംഗോ യൂണിറ്റുകള്‍ റെനോ വിറ്റു. എന്നാല്‍ ഭൂഖണ്ഡത്തിലെ നിര്‍മ്മാതാക്കള്‍ക്ക് ലാഭവിഹിതം വളരെ കുറവായതിനാല്‍ യൂറോപ്പില്‍ ചെറുകാര്‍ വിപണി ഗണ്യമായി കുറഞ്ഞു. ഈ വിഭാഗത്തിലുള്ള കാറുകളെ പുനരുജ്ജീവിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ പുതിയ നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നു.

അതിന്റെ വികസന സമയം ത്വരിതപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി, റെനോ ഫ്രാന്‍സില്‍ പുതിയ ട്വിംഗോ രൂപകല്‍പ്പന ചെയ്തു, പക്ഷേ ഷാങ്ഹായിലെ ACDC R&D കേന്ദ്രത്തില്‍ ഇത് വികസിപ്പിച്ചെടുത്തു.

ചൈനയുടെ CATL-ല്‍ നിന്നുള്ള കൂടുതല്‍ താങ്ങാനാവുന്ന എല്‍എഫ്പി ബാറ്ററി ഉപയോഗിച്ചാണ് കാര്‍ യൂറോപ്പില്‍ അസംബിള്‍ ചെയ്യുന്നത്, നാല് നിറങ്ങളില്‍ മാത്രമേ ഇത് ലഭിക്കൂ, റെനോ പറഞ്ഞു.

റെനോയുടെ സഖ്യ പങ്കാളിയായ നിസാന്‍ ട്വിംഗോയുടെ ഒരു പതിപ്പ് ഉണ്ടായിരിക്കും, കൂടാതെ കുറഞ്ഞ വിലയുള്ള ബ്രാന്‍ഡായ ഡാസിയയും 18,000 യൂറോയില്‍ താഴെ വിലയ്ക്ക് ഒരെണ്ണം വില്‍ക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാവ് പറഞ്ഞു.

]]>
https://www.chandrikadaily.com/163-km-range-renault-has-launched-the-electric-version-of-the-twingo.html/feed 0
എ.ഐ ഓഹരികളില്‍ വന്‍ ഇടിവ്: നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം https://www.chandrikadaily.com/big-fall-in-ai-stocks-investors-lose-crores.html https://www.chandrikadaily.com/big-fall-in-ai-stocks-investors-lose-crores.html#respond Sun, 09 Nov 2025 03:58:10 +0000 https://www.chandrikadaily.com/?p=362671 ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.

കഴിഞ്ഞ മാസങ്ങളിലായി കുതിച്ചുചാട്ടം നടത്തിയ എ.ഐ ഓഹരികള്‍ പെട്ടെന്നുതന്നെ തകര്‍ന്നടിഞ്ഞു. കോര്‍വീവ് ഓഹരി വില 44 ശതമാനവും, സൂപ്പര്‍ മൈക്രോ കമ്പ്യൂട്ടര്‍ 40 ശതമാനവും, സോഫ്റ്റ് ബാങ്ക് 22 ശതമാനത്തിലേറെയും താഴ്ന്നു. ക്ലൗഡ് അടിസ്ഥാന സൗകര്യ ബിസിനസ്സ് ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനുശേഷം ഓറാക്കിളിന്റെ ഓഹരി വിലയും കഴിഞ്ഞ ആഴ്ച ഒമ്പത് ശതമാനം ഇടിഞ്ഞു. ഈ വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍നിന്ന് 31 ശതമാനം താഴെയാണ് നിലവിലെ വ്യാപാരം.

എ.ഐ ഭീമന്മാരായ എന്‍വിഡിയ, ടെസ്ല, മെറ്റ പ്ലാറ്റ്‌ഫോംസ് തുടങ്ങിയവയുടെ ഓഹരികളും കൂട്ടവില്‍പനയില്‍ തകര്‍ന്നു. ഇവിടെയുള്ള ഇടിവ് നാല് മുതല്‍ ഒമ്പത് ശതമാനം വരെയായിരുന്നു.

പലന്റിര്‍ ടെക്‌നോളജീസ് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയിലെ ഈ വന്‍ വില്‍പന. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ഫലം രേഖപ്പെടുത്തിയിട്ടും കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച എട്ട് ശതമാനം ഇടിഞ്ഞു. ഓഹരി വില അമിതമായി ഉയര്‍ന്നതായും വിപണി ബുബിള്‍ രൂപത്തിലായതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേസമയം, എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് യു.എസ് സര്‍ക്കാര്‍ ഉറപ്പില്‍ വായ്പ നേടാന്‍ ആലോചിക്കുന്നതായി ഓപ്പണ്‍ എ.ഐയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സാറ ഫ്രിയര്‍ വെളിപ്പെടുത്തിയതോടെ വിപണി പ്രതികൂലമായി പ്രതികരിച്ചു. 2029 വരെ നീളുന്ന വന്‍ നിക്ഷേപ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന സൂചനയാണ് നിക്ഷേപകരെ കൂടുതല്‍ ആശങ്കയിലാക്കിയത്.

 

]]>
https://www.chandrikadaily.com/big-fall-in-ai-stocks-investors-lose-crores.html/feed 0
500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണ പ്രവര്‍ത്തനം ഡിസംബറില്‍ https://www.chandrikadaily.com/trial-operation-of-500-smart-traffic-cameras-in-december.html https://www.chandrikadaily.com/trial-operation-of-500-smart-traffic-cameras-in-december.html#respond Sat, 08 Nov 2025 15:44:52 +0000 https://www.chandrikadaily.com/?p=362620 മനാമ: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ സ്ഥാപിക്കുന്ന 500 അത്യാധുനിക സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യ അണ്ടര്‍സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ പാര്‍ലമെന്റ് സെഷനില്‍ ഇതുസംബന്ധിച്ച് അറിയിച്ചു. പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.

2026 ന്റെ ആദ്യ പാദത്തോടെ 200 മുതല്‍ 300 വരെ ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ട്രാഫിക് സുരക്ഷയും ഗതാഗത ചിട്ടയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ക്യാമറ സംവിധാനം പൂര്‍ണ്ണമായി നടപ്പിലായതിന് ശേഷം നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പോയിന്റ സമ്പ്രദായവും പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിനൊപ്പം വാഹനങ്ങളില്‍ നിര്‍ബന്ധമല്ലാത്ത രീതിയില്‍ ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശത്തിനും പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഡോ. മറിയം അല്‍ ധഈന്‍ അവതരിപ്പിച്ച ഈ നിര്‍ദേശം കാബിനറ്റിന്റെ അവലോകനത്തിനായി കൈമാറിയിട്ടുണ്ട്‌

]]>
https://www.chandrikadaily.com/trial-operation-of-500-smart-traffic-cameras-in-december.html/feed 0
ഐ ഫോണ്‍ ഉപയോഗിക്കാതെ വാട്‌സാപ്പ് ഇനി നേരിട്ട് ആപ്പിള്‍ വാച്ചില്‍ https://www.chandrikadaily.com/whatsapp-now-directly-on-apple-watch-without-using-iphone.html https://www.chandrikadaily.com/whatsapp-now-directly-on-apple-watch-without-using-iphone.html#respond Thu, 06 Nov 2025 10:02:47 +0000 https://www.chandrikadaily.com/?p=362282 ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്കായി വാട്‌സാപ്പ് പുതിയ ആപ്പ് പുറത്തിറക്കി. നവംബര്‍ 4ന് പുറത്തിറങ്ങിയ ഈ ആപ്പിലൂടെ ഇനി ഐഫോണ്‍ ഉപയോഗിക്കാതെ തന്നെ വാച്ചില്‍ വാട്‌സാപ്പ് മെസേജുകളും വോയ്‌സ് നോട്ടുകളും അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ വായിക്കാനും, വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കാനും അയയ്ക്കാനും, കോള്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും, ദൈര്‍ഘ്യമേറിയ മെസേജുകള്‍ വരെ വായിക്കാനും സാധിക്കും. അതുപോലെ, ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാനും ചാറ്റ് ഹിസ്റ്ററി കാണാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ആപ്പിള്‍ വാച്ച് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് ആപ്പിലൂടെ അയക്കുന്ന എല്ലാ സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കും. ഇതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഇനി ഐഫോണ്‍ കൈയ്യില്‍ കരുതേണ്ട ആവിശ്യം ഇല്ല.

ആപ്പിള്‍ വാച്ച് സീരിസ് 4 അല്ലെങ്കില്‍ അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും വാച്ച്ഒഎസ് 10 അല്ലെങ്കില്‍ അതിനുശേഷം പതിപ്പുള്ള ഓപ്പറേറ്റീവ് സിസ്റ്റവും ആവശ്യമാണെന്ന് കമ്പനി വ്യക്തമാക്കി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ആദ്യം അവരുടെ ഐഫോണിന്റെ iOS ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടര്‍ന്ന് ആപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്പ് സ്റ്റോര്‍ വഴി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്ത്, ഐഫോണിലെ വാച്ച് ആപ്പിലെ ‘Available Apps’ വിഭാഗത്തില്‍ നിന്നു വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. ശേഷം വാച്ചില്‍ ലോഗിന്‍ ചെയ്ത് നേരിട്ട് ഉപയോഗിക്കാം

]]>
https://www.chandrikadaily.com/whatsapp-now-directly-on-apple-watch-without-using-iphone.html/feed 0