Chandrika Daily https://www.chandrikadaily.com Sun, 16 Nov 2025 18:24:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു https://www.chandrikadaily.com/the-car-fell-down-from-the-yatra-national-highway-underpass.html https://www.chandrikadaily.com/the-car-fell-down-from-the-yatra-national-highway-underpass.html#respond Sun, 16 Nov 2025 18:24:04 +0000 https://www.chandrikadaily.com/?p=363878 കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

]]>
https://www.chandrikadaily.com/the-car-fell-down-from-the-yatra-national-highway-underpass.html/feed 0
കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക് https://www.chandrikadaily.com/car-and-jeep-collide-in-kasaragod-one-dead-three-seriously-injured.html https://www.chandrikadaily.com/car-and-jeep-collide-in-kasaragod-one-dead-three-seriously-injured.html#respond Sun, 16 Nov 2025 15:53:14 +0000 https://www.chandrikadaily.com/?p=363874 കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

]]>
https://www.chandrikadaily.com/car-and-jeep-collide-in-kasaragod-one-dead-three-seriously-injured.html/feed 0
ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍ https://www.chandrikadaily.com/death-of-blo-kc-venugopal-is-a-victim-of-hasty-sir.html https://www.chandrikadaily.com/death-of-blo-kc-venugopal-is-a-victim-of-hasty-sir.html#respond Sun, 16 Nov 2025 15:14:12 +0000 https://www.chandrikadaily.com/?p=363867 കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/death-of-blo-kc-venugopal-is-a-victim-of-hasty-sir.html/feed 0
ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത് https://www.chandrikadaily.com/1death-of-blo-anish-took-his-own-life-after-being-threatened-by-cpm-rajit-narath.html https://www.chandrikadaily.com/1death-of-blo-anish-took-his-own-life-after-being-threatened-by-cpm-rajit-narath.html#respond Sun, 16 Nov 2025 14:29:18 +0000 https://www.chandrikadaily.com/?p=363862 കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്നെന്ന് കോണ്‍ഗ്രസ്. അനീഷിനെ സഹായിക്കുന്നതിനായി കൂടെ പോയ കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിസിസി ജനറല്‍ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.

ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും രജിത് നാറാത്ത് പറഞ്ഞു. കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റ് ആയ വൈശാഖ് അനീഷിനെ സഹായിക്കാന്‍ കൂടെ പോയിരുന്നു. വൈശാഖിനെ കൂടെ കൊണ്ടു പോകരുത് എന്ന് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു. വൈശാഖ് ലഘുലേഖ വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/1death-of-blo-anish-took-his-own-life-after-being-threatened-by-cpm-rajit-narath.html/feed 0
ഭക്ഷണം എടുത്തുവെയ്ക്കാന്‍ വൈകി; നവവധുവിനെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍ https://www.chandrikadaily.com/the-husband-who-brutally-beat-the-newlywed-was-arrested.html https://www.chandrikadaily.com/the-husband-who-brutally-beat-the-newlywed-was-arrested.html#respond Sun, 16 Nov 2025 13:27:40 +0000 https://www.chandrikadaily.com/?p=363855 ഭക്ഷണം എടുത്തുവെയ്ക്കാന്‍ വൈകിയതിന് നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ഷഹീന്‍ ആണ് അറസ്റ്റിലായത്.

ഒക്ടോബര്‍ 27ന് രാത്രിയായിരുന്നു സംഭവം. ജിംനേഷ്യം പരിശീലകനായ ഷഹീന്‍ വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം എടുത്തുവെയ്ക്കാന്‍ താമസിച്ചെന്നു പറഞ്ഞായിരുന്നു ആക്രമണം. യുവതിയുടെ തല ചുമരില്‍ ഇടിപ്പിക്കുകയായിരുന്നു.

ഇതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലായ യുവതിയുടെ പരാതി ലഭിച്ചതോടെ പൊലീസെത്തി മൊഴിയെടുത്തു. നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. വിവാഹത്തിന് വീട്ടുകാര്‍ നല്‍കിയ 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവ് എടുത്ത് ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതനായത്. യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.

]]>
https://www.chandrikadaily.com/the-husband-who-brutally-beat-the-newlywed-was-arrested.html/feed 0
ബിഎല്‍ഒമാര്‍ നേരിടുന്നത് കനത്ത സമ്മര്‍ദം; പരാതികള്‍ വ്യാപകം, പ്രതിഷേധം ശക്തം https://www.chandrikadaily.com/blos-face-heavy-pressure-complaints-are-widespread-and-protests-are-strong.html https://www.chandrikadaily.com/blos-face-heavy-pressure-complaints-are-widespread-and-protests-are-strong.html#respond Sun, 16 Nov 2025 13:16:28 +0000 https://www.chandrikadaily.com/?p=363852 കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്‌ഐആര്‍ മാറ്റിവെക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടപടികളും കൂടി വരുന്നത് ജോലിഭാരം കൂട്ടുമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. അതേസമയം മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്‌ഐആറിന്റെ പേരില്‍ അമിത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കുന്നതെന്നും ഇത്തരം നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്‍ഒ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് ബിഎല്‍ഒമാരെ നിയമിക്കുന്നത്. അധ്യാപകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വില്ലേജ് ലെവല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ എല്ലാം ബിഎല്‍ഒ ആയി നിയമിക്കും. വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കാന്‍ വീട്ടില്‍ ചെന്ന് പരിശോധന നടത്തുക, വോട്ടര്‍മാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നിവയും ബിഎല്‍ഒയുടെ ചുമതലയില്‍ വരും.

തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ കൂടി നടക്കുന്നതിനാല്‍ ബിഎല്‍ഒമാര്‍ക്ക് ഇരട്ടിപ്പണിയാണ്. ഫോമിലെ സങ്കീര്‍ണത കാരണം സംശയനിവാരണം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. നിശ്ചയിച്ച സമയത്തിനകം തീര്‍ക്കാന്‍ കഴിയാവുന്ന അത്രയും സംശയങ്ങളാണ് പലര്‍ക്കും. ടൈം എടുത്ത് ചെയ്യേണ്ട ജോലിയാണിത്. ഒന്നും രണ്ടും തവണയല്ല, ഫോണെടുക്കാന്‍ തന്നെ ഒരാളെ വെക്കേണ്ട സ്ഥതി വരെയുണ്ടെന്ന് പറയുന്ന ബിഎല്‍ഒമാരുമുണ്ട്. ഫോം വിതരണം ചെയ്യാന്‍ എത്തുമ്പോള്‍ പല വീടുകളിലും ആളില്ലാത്ത സ്ഥിതിയുണ്ട്. ആളുകളെ കൃത്യമായി കണ്ടെത്താന്‍ ആകുന്നില്ലെന്ന് പരാതിയും ഉണ്ട്.

പലരും താമസം മാറിയിരിക്കുന്നു. ഇനി താമസം മാറിപ്പോയവരാകട്ടെ ഫോം ഇപ്പോള്‍ നിലവിലുള്ള സ്ഥലത്ത് കൊണ്ട് വരാനും ആവശ്യപ്പെടുന്നു. പല ആളുകളുടെയും പേരുകള്‍ പഴയ പട്ടികയില്‍ ഇല്ല എന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ട്. കൃത്യമായി ട്രെയിനിങ് തരാത്തതിന്റെ പ്രശ്‌നങ്ങളും ബിഎല്‍ഒമാര്‍ക്കുണ്ട്. എസ്‌ഐആര്‍ എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ പലരും ഉള്‍വലിയുന്നുണ്ട്. ഇവരെ തേടിപ്പിടിച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ചുമതലയും ബിഎല്‍ഒമാര്‍ക്കാണ്.

]]>
https://www.chandrikadaily.com/blos-face-heavy-pressure-complaints-are-widespread-and-protests-are-strong.html/feed 0
ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം https://www.chandrikadaily.com/hindutvaists-including-bjp-leader-attacked-christian-missionary-group-in-jammu-and-kashmir.html https://www.chandrikadaily.com/hindutvaists-including-bjp-leader-attacked-christian-missionary-group-in-jammu-and-kashmir.html#respond Sun, 16 Nov 2025 12:33:24 +0000 https://www.chandrikadaily.com/?p=363844 ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

]]>
https://www.chandrikadaily.com/hindutvaists-including-bjp-leader-attacked-christian-missionary-group-in-jammu-and-kashmir.html/feed 0
ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം; ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രമേശ് ചെന്നിത്തല https://www.chandrikadaily.com/blo-took-his-own-life-ramesh-chennithala-said-that-the-election-commission-is-responsible.html https://www.chandrikadaily.com/blo-took-his-own-life-ramesh-chennithala-said-that-the-election-commission-is-responsible.html#respond Sun, 16 Nov 2025 11:52:27 +0000 https://www.chandrikadaily.com/?p=363840 കണ്ണൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് രമേശ് ചെന്നിത്തല. എസ്‌ഐആറിന്റെ പേരില്‍ അമിത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കുന്നത്, ഇത്തരം നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുതിയ അധ്യക്ഷന്‍ വന്നതിന് ശേഷം ബിജെപിയില്‍ നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന് തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെന്നിത്തല പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ നടക്കുന്നത് ബിജെപിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനാറാം വയസ് മുതല്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ആനന്ദ് തമ്പി തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പേരില്ലാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ആത്മഹത്യ ചെയ്തത ആനന്ദ് തമ്പിയുടെ ആത്മഹത്യാക്കുറിപ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്.

]]>
https://www.chandrikadaily.com/blo-took-his-own-life-ramesh-chennithala-said-that-the-election-commission-is-responsible.html/feed 0
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്? https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html#respond Sun, 16 Nov 2025 10:39:23 +0000 https://www.chandrikadaily.com/?p=363836 ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

]]>
https://www.chandrikadaily.com/bihar-election-postal-ballot-results-mgb-142-nda-98-why-is-it-against-evm.html/feed 0
മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് https://www.chandrikadaily.com/change-in-rain-warning-yellow-alert-in-6-districts-tomorrow.html https://www.chandrikadaily.com/change-in-rain-warning-yellow-alert-in-6-districts-tomorrow.html#respond Sun, 16 Nov 2025 10:28:23 +0000 https://www.chandrikadaily.com/?p=363833 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത. കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 19 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അടുത്ത ഏതാനും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇടുക്കിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടയില്‍ ശ്രീലങ്കയ്ക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ കേരള തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

]]>
https://www.chandrikadaily.com/change-in-rain-warning-yellow-alert-in-6-districts-tomorrow.html/feed 0