india – Chandrika Daily https://www.chandrikadaily.com Sun, 11 Jan 2026 07:33:39 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg india – Chandrika Daily https://www.chandrikadaily.com 32 32 ‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത് https://www.chandrikadaily.com/ed-works-like-bjp-agent-starts-raids-after-elections-disappears-as-soon-as-its-over-sandeep-dixit.html https://www.chandrikadaily.com/ed-works-like-bjp-agent-starts-raids-after-elections-disappears-as-soon-as-its-over-sandeep-dixit.html#respond Sun, 11 Jan 2026 07:33:39 +0000 https://www.chandrikadaily.com/?p=373470 ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെ രാഷ്ട്രീയ ഉപകരണം പോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ബിജെപി എന്തിനാണ് ഈ വിഷയത്തില്‍ ഇത്രയധികം താല്‍പ്പര്യം കാണിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇഡിയുടെ തൊഴിലല്ലേ. അതിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് എന്ത് ബാധ്യതയാണുള്ളത്’. അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളടങ്ങിയ രാഷ്ട്രീയ ഫയലുകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് സന്ദീപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൈമാറിയ രേഖകളായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തങ്ങള്‍ക്ക് മുകളില്‍ മറ്റ് പാര്‍ട്ടികള്‍ കയറിപ്പോകുമോയെന്ന ഭയമാണ് ബിജെപിക്കെന്നും മറ്റ് പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ മനസിലാക്കുന്നതിനായി അവര്‍ ഇഡിയെ ഉപയോഗിച്ചുകൊണ്ട് ഫയലുകള്‍ കൊണ്ടുപോയത് അതുകൊണ്ടാണെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴാണ് ഇഡിക്ക് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ത്വര, തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവര്‍ അപ്രത്യക്ഷരാകും. പിന്നെ കേസും കൂട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, റെയ്ഡ് തടഞ്ഞ് രേഖകള്‍ കൈക്കലാക്കിയെന്ന് ആരോപിച്ച് മമത ബാനര്‍ജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലേക്കുള്ള റെയ്ഡിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ദൈവമാണ് ഇഡിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

 

]]>
https://www.chandrikadaily.com/ed-works-like-bjp-agent-starts-raids-after-elections-disappears-as-soon-as-its-over-sandeep-dixit.html/feed 0
പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല https://www.chandrikadaily.com/another-lynching-in-the-name-of-cow.html https://www.chandrikadaily.com/another-lynching-in-the-name-of-cow.html#respond Sun, 11 Jan 2026 02:05:45 +0000 https://www.chandrikadaily.com/?p=373417 റാഞ്ചി: ഒരിടവേളക്ക് ശേഷം രാജ്യത്ത് പശുവിന്റെ പേരില്‍ കൊലപാതകം. ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. 45 കാരനായ പപ്പു അന്‍സാരിയാണ് കൊല്ലപ്പെട്ടത്.
ഗോഡ് ജില്ലയിലെ മതിഹാനി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കുട്ടം ആളുകള്‍ പപ്പു അന്‍സാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എന്‍ ചൗധരി പ്രതികളെ കണ്ടത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും ജെ.പി.എന്‍ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ട പപ്പു അന്‍സാരി നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. അതേ സമയം വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം പേര് ചോദിച്ചാണ് അക്രമികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതെന്നും മഴു, ദണ്ഡ് തുടങ്ങിയ ആയുധങ്ങളുമായി ക്രൂര മര്‍ദ്ദനമാണ് പശു ഗുണ്ടകള്‍ നടത്തിയതെന്ന് കൊല്ലപ്പെട്ട അന്‍സാരിയുടെ ഭാര്യ ആയ ശ ബീഗം നല്‍കിയ പരാതിയില്‍ പറയുന്നു. അന്‍സാരി കാലിക്കടത്തുകാരന്‍ അല്ലെന്നും നിയമപ്രകാരമാണ് കന്നുകാലിളെ കൊണ്ടു പോയതെന്നും സഹോദരന്‍ ഫുര്‍ ഖാന്‍ അന്‍സാരി പറഞ്ഞു.

 

]]>
https://www.chandrikadaily.com/another-lynching-in-the-name-of-cow.html/feed 0
മലയാള ഭാഷാബിൽ; എതിർപ്പ് ശക്തമാക്കാൻ കർണാടക https://www.chandrikadaily.com/malayalam-language-bill-karnataka-to-strengthen-opposition.html https://www.chandrikadaily.com/malayalam-language-bill-karnataka-to-strengthen-opposition.html#respond Sun, 11 Jan 2026 01:57:30 +0000 https://www.chandrikadaily.com/?p=373413 ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാ ക്കുന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകു മാർ എന്നിവരുടെ നേതൃത്വത്തിലാകും സന്ദർശനം. കന്നഡ സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്‌ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മ ലയാളത്തിൻ്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. കേരളത്തിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂ‌ളുകളിൽ ഇത് പ്രശ്‌നമുണ്ടാക്കുമെന്നാണ് ആക്ഷേപം. കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു.

210 കന്നഡ സ്‌കൂളുകൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഇവരുടെമേൽ മലയാളം അടിച്ചേൽപ്പിക്കുന്നതാണ് കേരളത്തിൻ്റെ പുതിയ ബില്ലെന്നും വിമർശിക്കുന്നു. നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയാ ഡിവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗ വർണറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെ പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കർ ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

]]>
https://www.chandrikadaily.com/malayalam-language-bill-karnataka-to-strengthen-opposition.html/feed 0
കൊല്‍ക്കത്തയിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും https://www.chandrikadaily.com/murshidabad-cpm-district-secretary-also-at-sdpi-rally-in-kolkata.html https://www.chandrikadaily.com/murshidabad-cpm-district-secretary-also-at-sdpi-rally-in-kolkata.html#respond Sat, 10 Jan 2026 16:25:46 +0000 https://www.chandrikadaily.com/?p=373405 കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.

ബംഗാൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്‌ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്‌ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുമൻ മണ്ഡൽ, സെക്രട്ടറി മസൂദുൽ ഇസ്‌ലാം, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം മൊണ്ടൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

]]>
https://www.chandrikadaily.com/murshidabad-cpm-district-secretary-also-at-sdpi-rally-in-kolkata.html/feed 0
അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം https://www.chandrikadaily.com/ban-on-distribution-of-meat-food-within-15-km-radius-of-ayodhya-ram-temple.html https://www.chandrikadaily.com/ban-on-distribution-of-meat-food-within-15-km-radius-of-ayodhya-ram-temple.html#respond Sat, 10 Jan 2026 09:46:38 +0000 https://www.chandrikadaily.com/?p=373377 അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരവിതരണത്തിന് നിരോധനം. ഓൺലൈൻ ഡെലിവറിക്കും വിലക്ക്. ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ ഓൺലൈൻ ഡെലിവറി കമ്പനികൾ അടക്കമുള്ളവർക്ക് വിലക്ക് ബാധകമാണ്.

ക്ഷേത്രത്തിൻ്റെ പരിസരപ്രദേശങ്ങളിൽ മുമ്പ് മാംസാഹാരത്തിന് ഭാഗികമായി നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ചില ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളും കമ്പനികളും മാംസാഹാരം എത്തിക്കുന്ന വന്ന പരാതിയെ തുടർന്നാണ് പുതിയ നീക്കം. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ പവിത്രത നിലനിർത്താനുള്ള നീക്കമെന്നാണ് ഉത്തരവിന് നൽകുന്ന വിശദീകരണം.

രാം പഥിലെ ഇറച്ചി കടകള്‍ കോര്‍പ്പറേഷന്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ മദ്യശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നാണ് അയോധ്യ ഭരണകൂടം അറിയിച്ചു.

കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി. ഇതിന് പുറമെ ഗസ്റ്റ് ഹൗസുകളിലും ഹോംസ്റ്റേകളിലും മാംസാഹാരം വിളമ്പുന്നതിലും വിലക്കുണ്ട്.

നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും തുടര്‍ച്ചയായ പരാതിയെത്തുടര്‍ന്നാണ് മാംസാഹാരത്തിന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം. നിയന്ത്രണം സംബന്ധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് സംസ്ഥാനത്ത അസിസ്റ്റന്റ് ഫുഡ് ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു.

 

]]>
https://www.chandrikadaily.com/ban-on-distribution-of-meat-food-within-15-km-radius-of-ayodhya-ram-temple.html/feed 0
ജനനായകൻ വിവാദം: സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ ആയുധമാക്കുന്നു; എം.കെ. സ്റ്റാലിൻ https://www.chandrikadaily.com/kjananayakan-controversy-censor-board-weaponized-by-central-govt-mk-with-indirect-support-stalin.html https://www.chandrikadaily.com/kjananayakan-controversy-censor-board-weaponized-by-central-govt-mk-with-indirect-support-stalin.html#respond Fri, 09 Jan 2026 17:51:46 +0000 https://www.chandrikadaily.com/?p=373338 തമിഴക രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടൻ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ സംബന്ധിച്ച വിവാദത്തിൽ, ചിത്രത്തിന് പരോക്ഷ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. സെൻസർ ബോർഡിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ആരോപിച്ച സ്റ്റാലിൻ, ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എക്‌സിലൂടെയായിരുന്നു പ്രതികരണം. എന്നാൽ വിജയ്‌യുടേയോ ജനനായകൻ എന്ന ചിത്രത്തിന്റേയോ പേര് സ്റ്റാലിൻ പരാമർശിച്ചില്ല.

“സിബിഐ, ഇഡി, ഇൻകം ടാക്സ് എന്നിവ പോലെ തന്നെ ഇപ്പോൾ സെൻസർ ബോർഡിനെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആയുധമാക്കിയിരിക്കുകയാണ്. ഇത് ശക്തമായി അപലപിക്കുന്നു” എന്നാണ് സ്റ്റാലിൻ തമിഴിൽ എക്‌സിൽ കുറിച്ചത്.

സ്വന്തമായി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്, തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി സ്റ്റാലിനെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുയോഗങ്ങളിലും പ്രസംഗങ്ങളിലും വിജയ് സ്റ്റാലിനെയും ഡിഎംകെയെയുംതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് രാഷ്ട്രീയമായി ശ്രദ്ധേയമാകുന്നത്.

ജനനായകൻ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയും ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടയുകയും ചെയ്തു. പൊങ്കൽ അവധിക്ക് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുക. ഇതോടെ ജനനായകൻ പൊങ്കൽ റിലീസായി എത്തില്ലെന്ന് വ്യക്തമായി.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് ചിത്രം വിവാദത്തിലായത്. ഏകദേശം ഒരു മാസം മുൻപേ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മുമ്പാകെ ചിത്രം സമർപ്പിച്ചിരുന്നെങ്കിലും, സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ തിരുത്തലുകൾ വേണമെന്നായിരുന്നു ബോർഡിന്റെ നിർദേശം. ഇതോടെയാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

]]>
https://www.chandrikadaily.com/kjananayakan-controversy-censor-board-weaponized-by-central-govt-mk-with-indirect-support-stalin.html/feed 0
ഷിംല–കുപ്വി റൂട്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം https://www.chandrikadaily.com/accident-on-shimla-kupvi-route-as-bus-overturns-towards-koka.html https://www.chandrikadaily.com/accident-on-shimla-kupvi-route-as-bus-overturns-towards-koka.html#respond Fri, 09 Jan 2026 15:50:25 +0000 https://www.chandrikadaily.com/?p=373322 ഷിംല: ഷിംലയിൽ നിന്ന് കുപ്വിയിലേക്ക് യാത്രക്കാരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണു. റോഡിലെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.

അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/accident-on-shimla-kupvi-route-as-bus-overturns-towards-koka.html/feed 0
എ ഐ കെ എം സി സി സമൂഹ വിവാഹം ഗംഭീരമായി https://www.chandrikadaily.com/aikmccc-community-wedding-was-grandk.html https://www.chandrikadaily.com/aikmccc-community-wedding-was-grandk.html#respond Fri, 09 Jan 2026 15:37:52 +0000 https://www.chandrikadaily.com/?p=373316 തമിഴ് നാട്ടിലെ വിവിധ മതവിഭാഗങ്ങളിൽ പെട്ട നിർധനരായ 12 ജോടികൾ ക്കാണ് തമിഴ്നാട് സ്റ്റേറ്റ് മാസ്സ് മേരാജിന് തൃച്ചി കെഎംസിസി ആഥിത്യ മരുളിയത് ചടങ്ങു എ ഐ കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് പികെ പോക്കർ ഹാജിയുടെ അധ്യക്ഷതയിൽ iuml ദേശീയ പ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. 12 ജോടികൾ ക്കു ആവശ്യ മായ എല്ലാ വിഭവങ്ങളും സ്പോൺസർ ചെയ്ത. ട്രസ്റ്റിന്റെ ചെയർമാൻ കൂടി യായ സി പി ബാവഹാജി, തമിഴ്നാട് വഖ്ഫ് ബോർഡ്‌ ചെയർമാൻ നവാസ് ഗനി mp, അബ്ദുസ്സമദ് mla, അബ്ദുറഹ്മാൻ സാഹിബ്‌ x mp തുടങ്ങിയവർ ആശംസ കൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു തമിഴ്നാട് ജംഇയ്യത്തുൽ ഉലമ നേതാക്കളായ റൂഹുൽ ഹഖ്, മീരാൻ മിസ്ബഹി, സിറാജ്ജുദ്ധീൻ ഹസ്രത്, തുടങ്ങിയവർ നിക്കാഹിനു കർമികത്വം വഹിച്ചു. എ എ ഐ കെ എം സി സി ദേശീയ സംസ്ഥാന നേതാക്കൾ ആയ കെ കുഞ്ഞിമോൻ ഹാജി,mk നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു. എ ഐ കെ എം സി സി ട്രി ച്ചി പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി സഗീർ ട്രിച്ചി, അബ്ദുറഹ്മാൻ കണിയാരത്, അബ്ദുസമദ്, ബഷീർ ലിംറ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ പരിപാടികളും കോഡിനേറ്റ് ചെയ്തു. എ ഐ കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാഫി സാഹിബിന്റെ ആമുഖ ഭാഷണ ത്തോടെ തുടക്കം കുറിച്ച ചടങ്ങിന് മാസ്സ് വെഡിങ് സീസൺ 4 കോർഡിനേറ്റർ ടി സി ഹാരിസ് സ്വാഗതവും ട്രഷറർ റഹീസ് സ്വദേശി നന്ദി യും പറഞ്ഞു.

]]>
https://www.chandrikadaily.com/aikmccc-community-wedding-was-grandk.html/feed 0
ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍ https://www.chandrikadaily.com/death-after-drinking-sewage-in-indore-in-discussion-at-collector-rss-office.html https://www.chandrikadaily.com/death-after-drinking-sewage-in-indore-in-discussion-at-collector-rss-office.html#respond Fri, 09 Jan 2026 12:42:41 +0000 https://www.chandrikadaily.com/?p=373297 ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനവും സ്വച്ഛ് ഭാരത് സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്ത ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവത്തിനിടെ കലക്ടര്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചത് വിവാദമായി. ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്‍ശന്‍’ സന്ദര്‍ശിച്ചത്. സംഭവത്തില്‍ കലക്ടര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു

ബുധനാഴ്ച രാത്രിയാണ് കലക്ടറും മേയറും ആര്‍എസ്എസ് മാള്‍വ പ്രാന്ത് പ്രചാരക് രാജ് മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഭഗീരഥപുരയിലെ മലിനജല ദുരന്തം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയായതെന്നാണ് വിവരം. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

കലക്ടര്‍ ഒരു ഭരണാധികാരിയെക്കാള്‍ ബിജെപി പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നതെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിതു പട്വാരി ആരോപിച്ചു. ”ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ സംഘടനകളുടെ ഓഫീസില്‍ പോകാനല്ല കലക്ടര്‍ ബാധ്യസ്ഥന്‍. നഗരത്തില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കലക്ടര്‍ തന്റെ ഓഫീസിലിരുന്ന് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും അടിയന്തര പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു,” പട്വാരി പറഞ്ഞു. കലക്ടര്‍ രാഷ്ട്രീയ വിധേയത്വം കാണിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്‍ഡോറിലെ ഭഗീരഥപുര പ്രദേശത്ത് കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ മരിച്ചതായാണ് തദ്ദേശവാസികളുടെ ആരോപണം. മരണസംഖ്യ 20 ആണെന്ന് ജിതു പട്വാരി പറഞ്ഞു. ഇതുവരെ 18 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്തിരിക്കുന്നത്.

 

]]>
https://www.chandrikadaily.com/death-after-drinking-sewage-in-indore-in-discussion-at-collector-rss-office.html/feed 0
ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം https://www.chandrikadaily.com/rrahul-gandhi-calls-bjp-bhrasht-janata-party-it-is-alleged-that-twin-engine-governments-are-ruining-peoples-lives.html https://www.chandrikadaily.com/rrahul-gandhi-calls-bjp-bhrasht-janata-party-it-is-alleged-that-twin-engine-governments-are-ruining-peoples-lives.html#respond Fri, 09 Jan 2026 12:26:14 +0000 https://www.chandrikadaily.com/?p=373294 ന്യൂഡൽഹി: ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ മരണങ്ങൾ തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ ആക്രമണം. അഴിമതിയും അധികാരദുർവിനിയോഗവും ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ മുകളിൽ നിന്ന് താഴേക്ക് വ്യാപിച്ചിരിക്കുന്നുവെന്ന് ഹിന്ദിയിൽ ‘എക്സ്’ (ട്വിറ്റർ) പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

മോദിയുടെ ‘ഇരട്ട എൻജിൻ’ സംവിധാനം ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് വികസനത്തിലല്ല, നാശത്തിലാണെന്നും രാഹുൽ ആരോപിച്ചു. ഈ സംവിധാനത്തിന്റെ ഫലമായി ഓരോ ദിവസവും ഒരാളുടെ ജീവിതം തകരുകയാണെന്നും ‘#ഭ്രഷ്ട്_ജനതാ_പാർട്ടി’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അദ്ദേഹം വിമർശനം ശക്തമാക്കി.

ദരിദ്രർ, നിസ്സഹായർ, തൊഴിലാളികൾ, മധ്യവർഗം എന്നിവരുടെ ജീവിതം വെറും സ്ഥിതിവിവരക്കണക്കുകളായി ചുരുങ്ങിയിരിക്കുകയാണെന്നും വികസനത്തിന്റെ പേരിൽ കൊള്ളയടിക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/rrahul-gandhi-calls-bjp-bhrasht-janata-party-it-is-alleged-that-twin-engine-governments-are-ruining-peoples-lives.html/feed 0