kerala – Chandrika Daily https://www.chandrikadaily.com Tue, 27 Jan 2026 15:12:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kerala – Chandrika Daily https://www.chandrikadaily.com 32 32 കോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം! https://www.chandrikadaily.com/crack-in-kozhikode-left-front-rjd-has-decided-to-leave-the-front-after-attacking-the-cpm.html https://www.chandrikadaily.com/crack-in-kozhikode-left-front-rjd-has-decided-to-leave-the-front-after-attacking-the-cpm.html#respond Tue, 27 Jan 2026 15:12:36 +0000 https://www.chandrikadaily.com/?p=375929 കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോഴിക്കോട് ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറി. സിപിഎം പ്രാദേശിക നേതൃത്വം വോട്ട് മറിച്ച് തങ്ങളെ തോല്‍പ്പിച്ചുവെന്ന ഗുരുതര ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി. എല്‍ഡിഎഫ് വിടണമെന്ന കടുത്ത നിലപാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി മത്സരിച്ച അഞ്ച് സീറ്റുകളില്‍ നാലിലും പരാജയപ്പെട്ടത് സിപിഎമ്മിന്റെ ബോധപൂര്‍വമായ ഇടപെടല്‍ മൂലമാണെന്ന് ആര്‍ജെഡി ആരോപിച്ചു. സിപിഎം പ്രാദേശിക നേതാക്കള്‍ വീടുകള്‍ കയറി ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നും വോട്ടുകള്‍ മറിച്ചുവെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആക്ഷേപം.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായ അഞ്ച് സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ഈ അവഗണനയില്‍ പ്രതിഷേധിച്ചു എല്‍ഡിഎഫിന്റെ ‘വികസന മുന്നേറ്റ ജാഥ’യുമായി സഹകരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

അതേസമയം മുന്നണി വിടാനുള്ള തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ നീക്കം.

 

]]>
https://www.chandrikadaily.com/crack-in-kozhikode-left-front-rjd-has-decided-to-leave-the-front-after-attacking-the-cpm.html/feed 0
കഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി https://www.chandrikadaily.com/suspension-of-policemen-who-were-drunk-in-front-of-the-station-in-kazhakoottam-action-against-six-officials.html https://www.chandrikadaily.com/suspension-of-policemen-who-were-drunk-in-front-of-the-station-in-kazhakoottam-action-against-six-officials.html#respond Tue, 27 Jan 2026 14:43:22 +0000 https://www.chandrikadaily.com/?p=375925 തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍വെച്ച് പരസ്യമായി മദ്യപിച്ച ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.

എസ്.ഐ. ബിനു, അരുണ്‍, സി.പി.ഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. ഒരു വിവാഹ സല്‍ക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് ഇവര്‍ മദ്യപിച്ചതെന്നാണ് പ്രാഥമികമായി വന്ന വിവരം.

ഉദ്യോഗസ്ഥര്‍ മദ്യപിച്ചത് ഡ്യൂട്ടിയിലായിരുന്നപ്പോഴാണെന്ന് സൈബര്‍ എ.സി.പി.യുടെ അന്വേഷണത്തില്‍ കണ്ടെത്തി. വാഹനമോടിക്കുന്ന സി.പി.ഒ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നാര്‍ക്കോട്ടിക് എ.സി.പി.യെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

 

]]>
https://www.chandrikadaily.com/suspension-of-policemen-who-were-drunk-in-front-of-the-station-in-kazhakoottam-action-against-six-officials.html/feed 0
കൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി https://www.chandrikadaily.com/korean-friends-death-ernakulam-plus-one-student-commits-suicide.html https://www.chandrikadaily.com/korean-friends-death-ernakulam-plus-one-student-commits-suicide.html#respond Tue, 27 Jan 2026 13:55:36 +0000 https://www.chandrikadaily.com/?p=375914 കൊച്ചി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥി മാനസികമായ വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ ബാഗും ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്താണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പെണ്‍കുട്ടി സൂചിപ്പിച്ച ‘കൊറിയന്‍ യുവാവ്’ ആരാണെന്നും, ഇയാള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഓണ്‍ലൈന്‍ ലോകത്തെ വ്യാജവാര്‍ത്തകളോ പ്രൊഫൈലുകളോ ആണോ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.

]]>
https://www.chandrikadaily.com/korean-friends-death-ernakulam-plus-one-student-commits-suicide.html/feed 0
ട്വന്റി ട്വന്റി എന്‍ഡിഎ പ്രവേശനം; സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്സിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെ https://www.chandrikadaily.com/twenty-twenty-nda-access-sabu-m-while-ed-is-investigating-jacobs-company-kitex.html https://www.chandrikadaily.com/twenty-twenty-nda-access-sabu-m-while-ed-is-investigating-jacobs-company-kitex.html#respond Tue, 27 Jan 2026 10:43:49 +0000 https://www.chandrikadaily.com/?p=375878 കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ എത്തിയത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെ എന്ന് റിപ്പോര്‍ട്ട്. രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം നടക്കുന്നത്.

കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം. ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.

 

]]>
https://www.chandrikadaily.com/twenty-twenty-nda-access-sabu-m-while-ed-is-investigating-jacobs-company-kitex.html/feed 0
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍ https://www.chandrikadaily.com/sabarimala-gold-theft-case-a-padmakumar-remanded.html https://www.chandrikadaily.com/sabarimala-gold-theft-case-a-padmakumar-remanded.html#respond Tue, 27 Jan 2026 09:18:19 +0000 https://www.chandrikadaily.com/?p=375866 ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാന്‍ഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ദേവസ്വം മിനുട്സില്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വമാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. ‘അനുവദിക്കുന്നു’ എന്നും മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികള്‍ കൈമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
https://www.chandrikadaily.com/sabarimala-gold-theft-case-a-padmakumar-remanded.html/feed 0
‘മുഖ്യമന്ത്രിക്ക് എങ്ങനെ ആ കസേരയിൽ ഇരിക്കാനാകുന്നു? CPMന് എല്ലാ കാലത്തും ഇരട്ടത്താപ്പ്’; വിഡി സതീശൻ https://www.chandrikadaily.com/how-can-the-chief-minister-sit-in-that-chair-cpm-has-always-had-double-standards-vd-satheesan.html https://www.chandrikadaily.com/how-can-the-chief-minister-sit-in-that-chair-cpm-has-always-had-double-standards-vd-satheesan.html#respond Tue, 27 Jan 2026 08:49:57 +0000 https://www.chandrikadaily.com/?p=375863 മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പ്രതിഷേധിച്ച കോൺ‍​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെതിരെയാണ് വിഡി സതീശന്റെ വിമർശനം. എംഎൽഎ ഓഫീസിന് മുന്നിൽ കുറുവടികളുമായി നിന്ന സംഘമാണ് ആക്രമിച്ചത്. പിന്നിൽ നിന്നാണ് കുറുവടി സംഘം ആക്രമണം നടത്തിയത്. വിസിൽ ബ്ലോവർമാരെ സംരക്ഷിക്കും എന്നതാണ് സിപിഎം നയമെന്ന് അദേഹം വിമർശിച്ചു.

ഇവിടെ അഴിമതി ചൂണ്ടിക്കാട്ടിയ വിസിൽ ബ്ലോവറെ നടപടി എടുത്ത് പുറത്താക്കിയരിക്കുന്നു. അധികാര കരുത്തിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. പൊലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിലെ പ്രതിയെ സംരക്ഷിക്കുന്നയാളാണ് അഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി. എങ്ങനെ ആ കസേരയിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനാകുന്നുവെന്ന് വിഡി സതീശൻ ചോ​ദിച്ചു.

സിപിഐഎമ്മിന് എല്ലാ കാലത്തും ഇരട്ടത്താപ്പാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രാധാന്യമില്ലെന്ന് പറഞ്ഞാണ് നോട്ടീസിന് അനുമതി നിഷേധിച്ചത്. സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ച വിഷയം വേറെ എവിടെയാണ് പറയേണ്ടതെന്ന് അദേഹം ചോദിച്ചു. പയ്യന്നൂർ അക്രമം ജനാധിപത്യ കേരളത്തിന് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നീതിന്യായ വ്യവസ്ഥകള്‍ സിപിഐഎം ക്രിമിനലുകള്‍ക്ക് ബാധകമല്ലേയെന്ന് വിഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിക്കാരെ പോലും ചോദ്യം ചെയ്താല്‍ കൊല്ലുമെന്നാണ് പറയുന്നതെന്ന് അദേഹം പറഞ്ഞു. തന്റെ വീട്ടിലേക്ക് എല്ലാ ആഴ്ചയും മാര്‍ച്ചാണ്. വീടിനകത്ത് വരെ കയറി. ചെടിച്ചട്ടി വരെ തല്ലിപ്പൊളിച്ചു. തന്നെ കാണാന്‍ വന്നയാളെ വരെ തല്ലി. ഈ ആഴ്ച സിപിഐഎം ആണെങ്കില്‍ അടുത്താഴ്ച ബിജെപി. എല്ലാം പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/how-can-the-chief-minister-sit-in-that-chair-cpm-has-always-had-double-standards-vd-satheesan.html/feed 0
ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ആരോപണം: ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിതയ്ക്ക് ജാമ്യമില്ല https://www.chandrikadaily.com/allegation-of-sexual-assault-during-bus-journey-no-bail-for-shimjita-in-deepaks-suicide-case.html https://www.chandrikadaily.com/allegation-of-sexual-assault-during-bus-journey-no-bail-for-shimjita-in-deepaks-suicide-case.html#respond Tue, 27 Jan 2026 07:17:24 +0000 https://www.chandrikadaily.com/?p=375832 കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഷിംജിത റിമാൻഡിൽ തുടരും.

ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളില്ലെന്നതാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വിശദീകരണം. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ജനുവരി 16നാണ് ബസ് യാത്രയ്ക്കിടെ ദീപക് ശരീരത്തിൽ സ്പർശിച്ചുവെന്നാരോപിച്ച് ഷിംജിത യുവാവിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.

ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് കെ. കന്യക സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്ന് ആത്മഹത്യാ കേസിൽ ഷിംജിതയെ അറസ്റ്റ് ചെയ്തു.

ഒളിവിലായിരുന്ന ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. ദീപക്കിനെ ഉൾപ്പെടുന്ന ഏഴ് വിഡിയോകൾ ഷിംജിതയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിന് പിന്നാലെ ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് ഷിംജിതയുടെ സഹോദരൻ സിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനിടെ, തന്റെ മുഖം അനുമതിയില്ലാതെ ചിത്രീകരിച്ചതായി ആരോപിച്ച് ബസ് യാത്രക്കാരിയും കണ്ണൂർ സ്വദേശിനിയുമായ പെൺകുട്ടിയും ഷിംജിതയ്‌ക്കെതിരെ പരാതി നൽകി. ഷിംജിത പകർത്തിയ ദീപക്കിന്റെ വിഡിയോയിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നതായും, വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു.

]]>
https://www.chandrikadaily.com/allegation-of-sexual-assault-during-bus-journey-no-bail-for-shimjita-in-deepaks-suicide-case.html/feed 0
പരോള്‍ ചട്ടം ലംഘിച്ചു; സിപിഎം കൗണ്‍സിലര്‍ വി.കെ നിഷാദ് സിപിഎം പരിപാടിയില്‍ പങ്കെടുത്തു https://www.chandrikadaily.com/violation-of-parole-statute-cpm-councilor-vk-nishad-attended-the-cpm-event.html https://www.chandrikadaily.com/violation-of-parole-statute-cpm-councilor-vk-nishad-attended-the-cpm-event.html#respond Tue, 27 Jan 2026 06:46:08 +0000 https://www.chandrikadaily.com/?p=375817 കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി.കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്.

കുഞ്ഞികൃഷ്ണനെതിരായ സിപിഎം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ല എന്നാണ് പരോള്‍ ചട്ടം. അച്ഛന് അസുഖമാണെന്ന് പറഞ്ഞാണ് നിഷാദിനു അടിയന്തര പരോള്‍ നേടിയത്. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലില്‍ കിടന്നത് ഒരു മാസം മാത്രമാണ്. 2012 ഓഗസ്റ്റ് ഒന്നിനു പയ്യന്നൂര്‍ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനുനേരെ ബോംബെറിഞ്ഞ കേസിലാണ് ശിക്ഷിച്ചത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. പയ്യന്നൂര്‍ പൊലീസിന് നേരെ ബോംബെറിഞ്ഞു എന്നാണ് കേസ്. നാല് പ്രതികളില്‍ ഒന്നും രണ്ടും പ്രതികളാണ് നിഷാദും നന്ദകുമാറും. 20 വര്‍ഷം തടവിന് പുറമെ രണ്ട് പേരും രണ്ടര ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് വി.കെ നിഷാദ്. നിലവില്‍ പയ്യന്നൂര്‍ മുന്‍സപാലിറ്റി കൗണ്‍സിലറും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമാണ് വി.കെ. നിഷാദ്.

 

]]>
https://www.chandrikadaily.com/violation-of-parole-statute-cpm-councilor-vk-nishad-attended-the-cpm-event.html/feed 0
വര്‍ഗീയതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം; പെരുന്നയില്‍ വി ഡി സതീശനെ പ്രശംസിച്ച് ഫ്‌ളക്‌സ് https://www.chandrikadaily.com/relentlessstruggle-against-communalism-flux-praises-vd-satheesan-in-perunna.html https://www.chandrikadaily.com/relentlessstruggle-against-communalism-flux-praises-vd-satheesan-in-perunna.html#respond Tue, 27 Jan 2026 06:23:43 +0000 https://www.chandrikadaily.com/?p=375811 കോട്ടയം: കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ പേരില്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഫ്ളക്സുകള്‍. വര്‍ഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്. പെരുന്ന മുതല്‍ കണിച്ചുകുളങ്ങര വരെ ഇത്തരത്തില്‍ ഫ്ളക്സ് വെക്കാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. എന്‍എസ്എസ് എസ്എന്‍ഡിപി ഐക്യം ഇന്നലെ പാളിയതോടെയാണ് സതീശന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം പെരുന്നയില്‍ ചേര്‍ന്ന എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു എസ്എന്‍ഡിപിയുമായി ഐക്യം വേണ്ടെന്ന നിര്‍ണായക തീരുമാനമുണ്ടായത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പല കാരണങ്ങളാല്‍ പല തവണ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിജയിക്കാത്ത സാഹചര്യമുണ്ടായെന്നും വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ വ്യക്തമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ആവില്ല. അതിനാല്‍ ഐക്യം പ്രായോഗികമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

 

]]>
https://www.chandrikadaily.com/relentlessstruggle-against-communalism-flux-praises-vd-satheesan-in-perunna.html/feed 0
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ മദ്യപാനം: ആറു പൊലീസുകാർ സസ്പെൻഡ് https://www.chandrikadaily.com/drinking-alcohol-in-front-of-kazhakootam-police-station-six-policemen-suspended.html https://www.chandrikadaily.com/drinking-alcohol-in-front-of-kazhakootam-police-station-six-policemen-suspended.html#respond Tue, 27 Jan 2026 05:36:48 +0000 https://www.chandrikadaily.com/?p=375797 തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആറുപേർക്കെതിരെ കർശന നടപടി സ്വീകരിച്ചത്. സസ്പെൻഡ് ചെയ്ത പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനം നൽകാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനു തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ടമദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

എസ്‌ഐ ബിനു, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖിൽരാജ് എന്നിവരടക്കമുള്ള ആറുപേരെയാണ് സസ്പെൻഡ് ചെയ്തത്. എല്ലാവരും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിപിഒമാരാണ്.

വിവാഹ സൽക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് മദ്യപാനമെന്നായിരുന്നു പൊലീസുകാരുടെ വിശദീകരണം. എന്നാൽ വാഹനമോടിച്ചിരുന്ന സിപിഒ അടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് നടപടി.

]]>
https://www.chandrikadaily.com/drinking-alcohol-in-front-of-kazhakootam-police-station-six-policemen-suspended.html/feed 0