local – Chandrika Daily https://www.chandrikadaily.com Fri, 16 May 2025 06:40:53 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg local – Chandrika Daily https://www.chandrikadaily.com 32 32 എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി https://www.chandrikadaily.com/amrita-research-student-achieves-success-in-aerospace-manufacturing.html https://www.chandrikadaily.com/amrita-research-student-achieves-success-in-aerospace-manufacturing.html#respond Fri, 16 May 2025 06:40:53 +0000 https://www.chandrikadaily.com/?p=341444 കോയമ്പത്തൂർ: എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ എയ്‌റോസ്‌പേസ് ടെക്നോളജീസ് ആന്റ് ഇൻഡസ്ട്രീസ് (എസ് ഐ എ ടി ഐ) ഏർപ്പെടുത്തിയ ഗവേഷണ പുരസ്കാരം സ്വന്തമാക്കി അമൃതയിലെ ഗവേഷക വിദ്യാർത്ഥി. അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂർ ക്യാമ്പസിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള വിശ്വജിത്ത് എസ് നായരാണ് അഭിമാന നേട്ടത്തിന് അർഹനായത്. ബെംഗളൂരുവിലെ ഡോ. വി എം ഘാടേജ് കൺവെൻഷൻ സെന്ററിൽ നടന്ന 2025 ലെ എസ് ഐ എ ടി ഐയുടെ വാർഷിക പരിപാടിയിലാണ് വിശ്വജിത്ത് എസ് നായർ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും ചെയർപേഴ്‌സണുമായ ഡോ. കെ രമേഷ്കുമാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എസ് ശരവണ മുരുകൻ എന്നിവരുമായി ചേർന്ന് തയ്യാറാക്കിയ പ്രബന്ധത്തിന് അംഗീകാരം ലഭിച്ചത്. ടൈറ്റാനിയം അലോയ്കളുടെയും മറ്റ് എയ്‌റോസ്‌പേസ്-ഗ്രേഡ് വസ്തുക്കളുടെയും അതിവേഗ നേർത്ത-ഭിത്തി യന്ത്രവൽക്കരണത്തിനായി മെഷീൻ-ലേണിംഗ് അധിഷ്ഠിത ഡിജിറ്റൽ ട്വിൻസിന്റെ നിർമാണത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം.

എസ് ഐ എ ടി ഐ പ്രസിഡന്റ് ഡോ. സി ജി കൃഷ്ണദാസ് നായരുടെ സാന്നിധ്യത്തിൽ കേന്ദ്ര എം എസ് എം ഇ വകുപ്പ് സഹമന്ത്രി ശോഭ കരന്ദ്‌ലാജെ പുരസ്കാരം സമ്മാനിച്ചു. എൻഎഎൽ ഡയറക്ടർ ഡോ. അഭയ് പാഷിൽക്കർ, എച്ച്എഎൽ സിഇഒ ജയകൃഷ്ണൻ, ഇന്ത്യയിലെ പ്രമുഖ എയ്‌റോസ്‌പേസ് ഓർഗനൈസേഷനുകളിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ അവാർഡ് ലഭിച്ചത് ഒരു ബഹുമതിയായി കണക്കാക്കുന്നുവെന്നും തന്നെപ്പോലുള്ള യുവഗവേഷകർക്ക് ഇത്തരത്തിലുള്ള അംഗീകാരം നൽകാൻ തയ്യാറാക്കുന്നതിന് എസ് ഐ എ ടി ഐയോട് നന്ദിയുണ്ടെന്നും വിശ്വജിത്ത് എസ് നായർ പറഞ്ഞു. ഈയൊരു പുരസ്കാരം തീർച്ചയായും ബഹിരാകാശ ഗവേഷണത്തിൽ താൽപര്യമുള്ള മറ്റു വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്തുത ഗവേഷണവുമായി ബന്ധപ്പെട്ട വിശ്വജിത്തിന്റെ പ്രബന്ധങ്ങൾ പ്രോസീഡിയ കമ്പ്യൂട്ടർ സയൻസ്, ഇന്റർനാഷണൽ ജേണൽ ഓഫ് പ്രോഗ്നോസ്റ്റിക്സ് ആൻഡ് ഹെൽത്ത് മാനേജ്മെന്റ്, അറേബ്യൻ ജേണൽ ഫോർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹകരണവകുപ്പിൽ നിന്നും ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി സുരേന്ദ്രമോഹന്റെയും പാതിരിപ്പാല ഗവൺമെന്റ് ആർട്സ് ആന്റ് സയൻസസ് കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഡോ. വി പി വിമലയുടെയും മകനായ വിശ്വജിത്ത് എസ് നായർ മലമ്പുഴ കടുക്കാംകുന്നം സ്വദേശിയാണ്.

]]>
https://www.chandrikadaily.com/amrita-research-student-achieves-success-in-aerospace-manufacturing.html/feed 0
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി https://www.chandrikadaily.com/kalamassery-shihab-thangal-healthcare-trust-funded-by-jubail-kmcc.html https://www.chandrikadaily.com/kalamassery-shihab-thangal-healthcare-trust-funded-by-jubail-kmcc.html#respond Tue, 13 May 2025 11:12:30 +0000 https://www.chandrikadaily.com/?p=341177 ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.

കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.

]]>
https://www.chandrikadaily.com/kalamassery-shihab-thangal-healthcare-trust-funded-by-jubail-kmcc.html/feed 0
കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു https://www.chandrikadaily.com/madrasa-teacher-injured-in-ksrtc-bus-hit-by-bike-in-kundamangalam-kozhikode-dies.html https://www.chandrikadaily.com/madrasa-teacher-injured-in-ksrtc-bus-hit-by-bike-in-kundamangalam-kozhikode-dies.html#respond Sun, 06 Apr 2025 06:28:44 +0000 https://www.chandrikadaily.com/?p=337140 കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മടവൂർ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. തിരിച്ചു വരുന്ന വഴിയിൽ കുന്നമംഗലം പത്താം മൈലിൽ വെച്ച് ബൈക്കും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹയാത്രികനായിരുന്ന ഷഹബാസ് അഹമ്മദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

]]>
https://www.chandrikadaily.com/madrasa-teacher-injured-in-ksrtc-bus-hit-by-bike-in-kundamangalam-kozhikode-dies.html/feed 0
നിപ പേടി വേണ്ട; യുവതിക്ക് മഷ്തിക്ക ജ്വരം https://www.chandrikadaily.com/1no-need-to-fear-nipah-the-young-woman-has-fever.html https://www.chandrikadaily.com/1no-need-to-fear-nipah-the-young-woman-has-fever.html#respond Sat, 05 Apr 2025 07:18:03 +0000 https://www.chandrikadaily.com/?p=337017 കുറ്റിപ്പുറം : നാട്ടുകാരെ മണിക്കൂറുകൾ മുൾമുനയിലാക്കിയ നിപ പേടിക്ക് ആശ്വാസം. നിപ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 കാരിക്കാണ് പരിശോധനയിൽ രോഗം നിപ അല്ലന്ന് സ്ഥിതീകരിച്ചത്. ഇന്നലെ രാത്രിയോടെ കുറ്റിപ്പുറം സ്വദേശിനിയായ യുവതിയെ രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയ തേടിയ യുവതിക്ക് നിപ ആണെന്ന സംശയത്തിലെത്തുകയായിരുന്നു. ഇത് കാട്ട് തീ പോലെ പടർന്നു. ഇത് നാട്ടുകാരെ ആശയിലാക്കിയിരുന്നു. എന്നാൽ ഇന്ന് (ശനി) ആശുപത്രി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലും ടെസ്റ്റിലുമെല്ലാം രോഗം മഷ്തിക ജ്വരമാണെന്ന് കണ്ടെത്തുകയായിരുന്നു. യുവതിക്ക് തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നടത്തി വരികയാണ്.

]]>
https://www.chandrikadaily.com/1no-need-to-fear-nipah-the-young-woman-has-fever.html/feed 0
കണ്ണൂര്‍ ചക്കരക്കല്ലില്‍ കുട്ടികള്‍ ഉള്‍പ്പെടെ 40ലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; പലര്‍ക്കും ഗുരുതര പരിക്ക്‌ https://www.chandrikadaily.com/more-than-40-people-including-children-were-bitten-by-stray-dogs-in-chakkarakallu-kannur-many-were-seriously-injured.html https://www.chandrikadaily.com/more-than-40-people-including-children-were-bitten-by-stray-dogs-in-chakkarakallu-kannur-many-were-seriously-injured.html#respond Thu, 20 Mar 2025 07:18:18 +0000 https://www.chandrikadaily.com/?p=334866 കണ്ണൂര്‍ ചക്കരക്കല്‍ മേഖലയില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കോയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചുളിക്കുന്ന് മെട്ട, മുഴപ്പാല പ്രദേശത്തുള്ള നാല്പതോളം പേര്‍ക്കാണ് കടിയേറ്റത്. ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മനോരമ മുതുകുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രന്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.. രാവിലെ 6.30 നാണ് കോയ്യോട് പൊക്കന്‍മാവില്‍ വച്ച് പേപ്പട്ടി ഒരു കുട്ടിയെ കടിച്ചിരുന്നു.

ഇവിടെ നിന്ന് തുടങ്ങി 8 കിലോമീറ്റര്‍ പിന്നിട്ടാണ് മുഴപ്പാലയിലുള്ളവരെ കടിച്ചത്. ഈ പ്രദേശത്തിനിടയിലുള്ളവരാണ് കടിയേറ്റ എല്ലാവരും. കടിയേറ്റവര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്

]]>
https://www.chandrikadaily.com/more-than-40-people-including-children-were-bitten-by-stray-dogs-in-chakkarakallu-kannur-many-were-seriously-injured.html/feed 0
വീട്ടുമുറ്റത്ത് ചപ്പുചവറുകൾക്ക് തീയിടവേ വയോധികൻ പൊള്ളലേറ്റ് മരിച്ചു https://www.chandrikadaily.com/elderly-man-burns-to-death-while-setting-fire-to-garbage-in-backyard.html https://www.chandrikadaily.com/elderly-man-burns-to-death-while-setting-fire-to-garbage-in-backyard.html#respond Mon, 17 Mar 2025 14:07:50 +0000 https://www.chandrikadaily.com/?p=334396 പുരയിടത്തിലെ ചപ്പുചവറുകള്‍ക്ക് തീയിടവേ വയോധികന്‍ പൊളളലേറ്റ് മരിച്ചു. പാറശ്ശാലക്ക് സമീപം പൂഴിക്കുന്ന് വെങ്കടമ്പ് പിലിയാംകോണത്ത് സന്ധ്യാഭവനില്‍ മുരളീധരന്‍ നായര്‍ (80)ആണ് മരിച്ചത്.

ഇന്ന്‌ രാവിലെ പത്തുമണിയോയെ മുരളീധരന്‍ നായര്‍ വെട്ടുകത്തിയും തീപ്പെട്ടിയുമായി വീട്ടില്‍നിന്ന് സമീപത്തെ പുരയിടത്തിലേക്ക് പോവുകയായിരുന്നു. ഉണങ്ങിയ ഇലകളും മറ്റും കൂട്ടിയിട്ട് കത്തിക്കവെ തീ ആളിപ്പടര്‍ന്നു. വേനല്‍ക്കാലമായതിനാല്‍ സമീപത്തെ ഉണങ്ങിയ ഇലകളിലേക്കും തീ പടരുകയും മുരളീധരന്‍ നായര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മുരളീധരന്‍ നായരെ രക്ഷിക്കുവാന്‍ സാധിച്ചില്ല. പൂവാര്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ശേഷം മൃതദേഹം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Elderly man

]]>
https://www.chandrikadaily.com/elderly-man-burns-to-death-while-setting-fire-to-garbage-in-backyard.html/feed 0
വനിതാ ദിനത്തില്‍ പുതിയ തുടക്കവുമായി കൊണ്ടോട്ടി നിയോജക മണ്ഡലം https://www.chandrikadaily.com/kondotti-constituency-with-a-new-beginning-on-womens-day.html https://www.chandrikadaily.com/kondotti-constituency-with-a-new-beginning-on-womens-day.html#respond Fri, 07 Mar 2025 11:29:39 +0000 https://www.chandrikadaily.com/?p=332943 കൊണ്ടോട്ടി നിയോജക മണ്ഡലത്തില വിദ്യാര്‍ത്ഥിനികളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി അവര്‍ക്ക് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി, കൊണ്ടോട്ടി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പിലാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്റെ ഉദ്ഘാടനം കൊണ്ടോട്ടി ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം എല്‍ എ ടി വി ഇബ്രാഹിം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനീഷ് ഒ പി അധൃക്ഷം വഹിച്ചു.അക്ഷര ശ്രീ കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി സ്വപ്നതുല്യമായ മേഖലയില്‍ കൊണ്ടോട്ടിയില്‍ നിന്ന് നിരവധി പേരെ എത്തിക്കാന്‍ സഹായിക്കും എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു എം.എല്‍.എ പ്രസ്താവിച്ചു. കൊണ്ടോട്ടിയില്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എലങ്കയില്‍ മുംതാസ്, പി. ടി. എ.വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്,കോളേജ് യൂണിയന്‍ അഡൈ്വസര്‍ ഡോ.അബിദാ ഫാറൂഖി, സൈലം, പരീക്ഷാ ഓപ്പറേഷന്‍ മേനേജര്‍ മിലാന്‍ തോമസ്, സൈലം പി.എസ്.സി പരീക്ഷാ വിഭാഗം മാനേജര്‍ കിരണ്‍. എസ്.കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സാബിര്‍, അക്ഷര ശ്രീ കമ്മിറ്റി അംഗങ്ങളായ, കെ.മുഹമ്മദ് അഷ്റഫ് മാസ്റ്റര്‍,ഡോ.ലത്തീഫ്, പി.വി. അസാദ്, നവാസ് ശരീഫ്, എ.പി,പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ടി. ശരണ്യ ,ജന പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉറുദു അധ്യാപ തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കയ കൊണ്ടോട്ടി മണ്ഡലത്തിലെ സഫ്വാന്‍ നീറാട് മുഖ്യാതിഥിയായി,

ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ കോളേജുകളിലും, തുടര്‍ന്ന് മണ്ഡത്തിന് പുറത്ത് പഠനം നടത്തുന്നവരും, 18 വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി. അവര്‍ക്ക് ഗവണ്‍മെന്റ് ജോലിയുടെ പ്രാധാന്യവും പ്രസ്‌ക്തിയും വിശദീകരിക്കുന്ന വര്‍ഷോപ്പ് സംഘടിപ്പിച്ച ശേഷം അവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി മികച്ച ഓണ്‍ലൈന്‍, ഓഫ് ലൈന്‍ പരിശീലനങ്ങളും, പഠന സഹായികളും, പ്രത്യേക അഭിമുഖ പരിശീലനങ്ങളും നല്കി ജോലി നേടുവാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിയോജക മണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വബോധവും പകര്‍ന്നു നല്കുകയും, ഒപ്പം സാമൂഹിക സാമ്പത്തിക സ്വയം പര്യാപ്തതയും ഉറപ്പുവരുത്തലുമാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യമെന്ന് എം.എല്‍.എ വിശദീകരിച്ചു. കോളേജ് യൂണിയന്റെയും, മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്കുന്ന സൈലത്തിന്റെയും സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതി പ്രകാരം മണ്ഡലത്തിലെ കോളേജുകളില്‍ നിന്ന് 1500ല്‍ അധികം കുട്ടികള്‍ക്ക് പി എസ് സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് അക്ഷരശ്രീ പി.എസ്.സി കോര്‍ഡിനേറ്റര്‍ കെ.എം.ഇസ്മായില്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/kondotti-constituency-with-a-new-beginning-on-womens-day.html/feed 0
നവീകരിച്ച ഫാമിലിയുടെ ഉദ്ഘാടനം നാളെ https://www.chandrikadaily.com/the-renovated-family-will-be-inaugurated-tomorrow.html https://www.chandrikadaily.com/the-renovated-family-will-be-inaugurated-tomorrow.html#respond Fri, 07 Mar 2025 09:09:19 +0000 https://www.chandrikadaily.com/?p=332925 തിരൂർ: കഴിഞ്ഞ ആറ് വർഷത്തിലേറെയായി തിരൂരിന്റെ ഇഷ്ടങ്ങളറിഞ്ഞ ഫാമിലി വെഡ്ഡിംഗ് സെന്റർ വലിയ മാറ്റങ്ങളോടെയും വിപുലമായ സൗകര്യങ്ങളോടെയും നാളെ ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരൂരിന്റെ പുത്തൻ ഫാഷൻ അഭിരുചികൾക്കൊപ്പം
പെരുന്നാൾക്കാലത്തേക്ക് അണിഞ്ഞൊരുങ്ങിയാണ് ഫാമിലി നവീകരിച്ചതെന്ന് പറഞ്ഞു.
പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുന്ന സ്ഥാപനം എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ഒരു വെഡ്ഡിംഗ് സെന്റർ പല സ്ഥലത്തായുള്ള ഫാമിലികൾ ഒരുമിച്ച് ക്യൂ.ആർ കോഡ് സ്കാൻ ചെയ്താണ് ലോഞ്ച് ചെയ്യുന്നത്.
നാളെ പത്രത്തിലുള്ള ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് തിരൂർ ഫാമിലിയുടെ റീലോഞ്ചിംഗിൽ എല്ലാവരും പങ്കാളികളാവണമെന്നും അറിയിച്ചു.

ചെറിയ പെരുന്നാൾ ആഘോഷം നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഗംഭീരമാക്കാൻ അതിവിപുലമായ കളക്ഷനോടെയാണ് തിരൂർ ഫാമിലി ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കുന്നത്. ജൂട്ട്, തുസെർ, കശ്മീരി, കോട്ട, ഓർഗൻസ് തുടങ്ങിയ പട്ടുസാരികളുടെ വിസ്മയിപ്പിക്കുന്ന കളക്ഷൻ തിരൂരിലുണ്ടാകും. കുഞ്ഞുകുട്ടികളുടെ ലോകം കൂടുതൽ കളർഫുളാക്കാൻ ഹെയ്‌സ് എന്ന സ്പെഷ്യൽ കിഡ്സ് സെക്ഷനും തിരൂർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ഡിസൈനേഴ്സ് സൽവാർ ബ്രാന്റായ ലൂണ ബെല്ല, സഫേൽ അനാർക്കലി, കർവിക്യു, രംഗ്രിതി, എർഷ്, സാസൂ തുടങ്ങിയ മറ്റെവിടെയുമില്ലാത്ത സ്റ്റൈലിഷും ട്രെൻഡിയുമായുള്ള ലേഡീസ് വെയർ ബ്രാന്റുകളും തിരൂർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഫൂട്ട് വെയർ കളക്ഷൻ ഉൾക്കൊള്ളുന്ന ഷൂ വേൾഡ് ബ്രാന്റഡ്‌ വാച്ചുകൾക്കായുള്ള ടൈം വാലറ്റ്, മിസ്റ്റിക് ഫാൻസി, കനീജ് പെർഫ്യൂം, ചോക്കോ ഹട്ട് തുടങ്ങിയ നിരവധി സ്റ്റോറുകളും തിരൂർ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ ഭാഗമാണ്.

വാർത്താ സമ്മേളനത്തിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ഫൗണ്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ്, മാനേജിംഗ് ഡയറക്ടർമാരായ ഇ.കെ അബ്ദുൽ ബാരി, കെ.ടി അബ്ദുൽ സലാം, പി.എ മുജീബ് റഹ്മാൻ, തിരൂർ ഷോറൂം ജനറൽ മാനേജർ എം.കെ.ബി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

]]>
https://www.chandrikadaily.com/the-renovated-family-will-be-inaugurated-tomorrow.html/feed 0
സർക്കാർ ജോലിയിലേക്ക് ഒരു ചുവട് വെയ്പ്പ്’; വനിതാ ദിന സമ്മാനവുമായി ടി. വി.ഇബ്രാഹിം എം.എൽ.എ https://www.chandrikadaily.com/11one-step-to-govt-jobs-t-with-womens-day-gift-v-ibrahim-mla.html https://www.chandrikadaily.com/11one-step-to-govt-jobs-t-with-womens-day-gift-v-ibrahim-mla.html#respond Thu, 06 Mar 2025 09:02:03 +0000 https://www.chandrikadaily.com/?p=332763 പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും സർക്കാർ ജോലി ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവൻ കോളേജിലേയും വിദ്യാർത്ഥിനികൾക്ക് സൗജന്യ പി.എസ്.സി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമാകുന്നു.

ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലെ മുഴുവൻ കോളേജിലെയും വിദ്യാർത്ഥിനികൾക്ക് പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ നടത്തുകയം, തുടർന്ന് മണ്ഡലത്തിന് പുറത്ത് പഠനം നടത്തുന്ന കുട്ടികളുടെയും 18 വയസ്സ് പൂർത്തിയായവരുടെയും വൺ ടൈം രജിസ്ട്രേഷൻ പൂർത്ഥികരിക്കുവാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഓറിയെന്റേഷൻ നല്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫ്‌ലൈനായും, ഓണ്ലൈന്നായും സൗജന്യ പി.എസ്.സി പരിശീലനം നല്കി ജോലി നേടിയെടുക്കാൻ പ്രാപ്തരാക്കലാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈലത്തിൻ്റെ സഹായ സഹകരണത്തോടുകൂടിയാണ് പരിശീലനം നല്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനവും വൺ ടൈം രജിസ്ട്രേഷൻ്റെ തുടക്കവും നാളെ 10 മണിക്ക് കൊണ്ടോട്ടി ഗവർമെന്റ്കോളേജിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ ടി. വി.ഇബ്രാഹിം എം.എൽ.എ നിർവഹിക്കും. മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. അക്ഷരശ്രീ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള കെ-സ്റ്റാർ പദ്ധതി,ടാലന്റ് എന്ററിച്മെന്റ് പ്രോഗ്രാം, എവറസ്റ്റ് സ്കോളർഷിപ്പ്, വിജയാരവം, എൽ എസ് എസ്, യു എസ് എസ് പരിശീലനം,വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമൊരുക്കൽ, സമഗ്ര ഗുണമേൻമ ഉറപ്പുവരുത്തൽ, പരിശീലന പരിപാടികള്‍ തുടങ്ങിയവ അക്ഷരീ പദ്ധതിയുടെ ഭാഗമായി നിലവിൽ മണ്ഡലത്തിൽ നടന്നു വരുന്നുണ്ട്.

]]>
https://www.chandrikadaily.com/11one-step-to-govt-jobs-t-with-womens-day-gift-v-ibrahim-mla.html/feed 0
കൊച്ചിയില്‍ എംഡിഎംഎ വില്പനയ്ക്കിടെ 17 കാരന്‍ പിടിയില്‍ https://www.chandrikadaily.com/17-year-old-arrested-while-selling-mdma-in-kochi.html https://www.chandrikadaily.com/17-year-old-arrested-while-selling-mdma-in-kochi.html#respond Wed, 05 Mar 2025 11:27:57 +0000 https://www.chandrikadaily.com/?p=332601 പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി വില്പനയ്ക്കിടെ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ അത്താണി സ്വദേശി റിബിൻ, പ്രായപൂർത്തിയാക്കത്ത 17 കാരൻ എന്നിവരെയാണ് പിടികൂടിയത്.

ബൈക്കിലെത്തി എംഡിഎംഎ വിൽക്കാൻ നിൽക്കുമ്പോഴാണ് മഫ്തിയിലെത്തിയ പൊലീസ് ഇവരെ പിടികൂടുന്നത്. ഈ പ്രദേശത്ത് സ്ഥിരമായി ലഹരി വിൽക്കുന്നവരാണ് പ്രതികൾ. ഇവരെ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ് പൊലീസ്.

]]>
https://www.chandrikadaily.com/17-year-old-arrested-while-selling-mdma-in-kochi.html/feed 0