world – Chandrika Daily https://www.chandrikadaily.com Mon, 02 Mar 2026 11:04:56 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg world – Chandrika Daily https://www.chandrikadaily.com 32 32 ‘ഈ യുദ്ധം ട്രംപിന്റെ താല്‍പ്പര്യം, ഞങ്ങള്‍ ഇതിലില്ലെന്ന് അമേരിക്കന്‍ ജനത’; സൈനിക നടപടിയെ എതിര്‍ത്ത് അമേരിക്കന്‍ ജനത https://www.chandrikadaily.com/this-war-is-in-trumps-interest-we-are-not-in-this-the-american-people-american-people-against-military-action.html https://www.chandrikadaily.com/this-war-is-in-trumps-interest-we-are-not-in-this-the-american-people-american-people-against-military-action.html#respond Mon, 02 Mar 2026 11:04:39 +0000 https://www.chandrikadaily.com/?p=379183 വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്കയും ഇസ്രാഈലും നടത്തുന്ന സൈനിക നടപടിയെ എതിര്‍ത്ത് അമേരിക്കന്‍ ജനതയുടെ നാലില്‍ മൂന്ന് പേരും.
‘ഈ യുദ്ധം ട്രംപിന്റെ താല്‍പ്പര്യം, ഞങ്ങള്‍ ഇതിലില്ലെന്ന് അമേരിക്കന്‍ ജനത പറഞ്ഞു. ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ ഒരു സര്‍വേയിലാണ് യുദ്ധത്തോട് യുഎസിലെ പൊതുജനങ്ങളുടെ വികാരം പുറത്തുവന്നത്. നടക്കുന്ന ആക്രമണങ്ങളോട് നിരാശാജനകമായാണ് യു.എസ് പൗരന്മാര്‍ പ്രതികരിക്കുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം സംഘര്‍ഷത്തില്‍ ആദ്യത്തെ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് റോയിട്ടേഴ്സ് ഇപ്സോസ് പോള്‍ സര്‍വേ പുറത്തുവന്നത്. പ്രതികരിച്ചവരില്‍ നാലില്‍ ഒരാള്‍ മാത്രമാണ് യുഎസ്-ഇസ്രാഈല്‍ ആക്രമണങ്ങളെ അംഗീകരിച്ചത്. ട്രംപ് ഭരണകൂടം വരും ദിവസങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകും എന്നതിനെ, ആക്രമണങ്ങളോട് ജനം എങ്ങനെ പ്രതികരിക്കുന്നും എന്നത് സ്വാധീനം
ചെലുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/this-war-is-in-trumps-interest-we-are-not-in-this-the-american-people-american-people-against-military-action.html/feed 0
യുഎസ്-ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 550 കടന്നു https://www.chandrikadaily.com/us-israeli-aggression-the-death-toll-in-iran-has-crossed-550.html https://www.chandrikadaily.com/us-israeli-aggression-the-death-toll-in-iran-has-crossed-550.html#respond Mon, 02 Mar 2026 10:46:50 +0000 https://www.chandrikadaily.com/?p=379178 ടെഹ്റാന്‍: യുഎസ്-ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാനില്‍ മരണസംഖ്യ 550 കടന്നു. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉള്‍പ്പെടെ യുഎസ് – ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കയും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇറാന്‍ പ്രത്യാക്രമണവും ശക്തമാക്കി.

ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉള്‍പ്പെടെ ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍ എന്നാണ് റിപ്പോര്‍ട്ട്.

]]>
https://www.chandrikadaily.com/us-israeli-aggression-the-death-toll-in-iran-has-crossed-550.html/feed 0
സൗദിയില്‍ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു https://www.chandrikadaily.com/drone-attack-on-major-oil-refinery-in-saudi-the-operation-has-been-temporarily-suspended.html https://www.chandrikadaily.com/drone-attack-on-major-oil-refinery-in-saudi-the-operation-has-been-temporarily-suspended.html#respond Mon, 02 Mar 2026 10:27:43 +0000 https://www.chandrikadaily.com/?p=379173 റിയാദ്: സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോണ്‍ ആക്രമണം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വിദേശ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് പ്ലാന്റില്‍ ചെറിയ രീതിയില്‍ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ അത് നിയന്ത്രണവിധേയമാക്കി.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും മേഖലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/drone-attack-on-major-oil-refinery-in-saudi-the-operation-has-been-temporarily-suspended.html/feed 0
അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി https://www.chandrikadaily.com/irans-national-security-council-secretary-says-no-talks-with-us.html https://www.chandrikadaily.com/irans-national-security-council-secretary-says-no-talks-with-us.html#respond Mon, 02 Mar 2026 09:35:17 +0000 https://www.chandrikadaily.com/?p=379162
അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി തിങ്കളാഴ്ച വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് മിഥ്യാധാരണകൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ലാറിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുടെ പ്രതികരണം. അതേസമയം, താൻ ഇറാനിയൻ നേതാക്കളുമായി സംസാരിക്കുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിന് താൻ സമ്മതിച്ചതായും താൻ അവരുമായി സംസാരിക്കുമെന്നും ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. എന്നാൽ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ ആരോടാണ് സംസാരിക്കുക എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്ന ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലെന്ന് ട്രംപ് സൂചിപ്പിച്ചു.  അവർക്ക് നേരത്തെ തന്നെ ഒരു കരാറിൽ ഏർപ്പെടാമായിരുന്നുവെന്നും എന്നാൽ അമിത ബുദ്ധി കാണിച്ച അവർ അവസരം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
]]>
https://www.chandrikadaily.com/irans-national-security-council-secretary-says-no-talks-with-us.html/feed 0
അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് തിരിച്ചടി; കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍ https://www.chandrikadaily.com/backlash-american-military-operations-iran-destroys-american-warplanes-kuwait.html https://www.chandrikadaily.com/backlash-american-military-operations-iran-destroys-american-warplanes-kuwait.html#respond Mon, 02 Mar 2026 09:01:18 +0000 https://www.chandrikadaily.com/?p=379157 കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍. ആക്രമണം സ്ഥിരീകരിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയം. തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു. വിമാനങ്ങള്‍ എവിടെ നിന്നാണ് പറന്നുയര്‍ന്നതെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികരുള്ള രാജ്യമാണ് കുവൈത്ത്. മേഖലയിലെ അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി ആയാണ് സംഭവം വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. തിങ്കളാഴ്ച രാവിലെ കുവൈറ്റില്‍ നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായും എന്നാല്‍ അവയിലെ പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

]]>
https://www.chandrikadaily.com/backlash-american-military-operations-iran-destroys-american-warplanes-kuwait.html/feed 0
‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍ https://www.chandrikadaily.com/security-region-requires-urgent-intervention-sultan-of-oman-held-talks-with-gulf-leaders.html https://www.chandrikadaily.com/security-region-requires-urgent-intervention-sultan-of-oman-held-talks-with-gulf-leaders.html#respond Sun, 01 Mar 2026 07:21:19 +0000 https://www.chandrikadaily.com/?p=379050 മസ്‌കത്ത്: ഇറാന്‍ ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യംമെന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗള്‍ഫ് നേതാക്കളുമായി ഫോണ്‍സംഭാഷണം നടത്തി.

കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അസ്സബാഹ്, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായാണ് സുല്‍ത്താന്‍ ചര്‍ച്ച നടത്തിയത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മേഖലയുടെ സ്ഥിരതയെ തകര്‍ക്കുമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും സുല്‍ത്താന്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/security-region-requires-urgent-intervention-sultan-of-oman-held-talks-with-gulf-leaders.html/feed 0
ഇസ്രാഈലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ചൈന, വെടിനിര്‍ത്തലിന് ആഹ്വാനം https://www.chandrikadaily.com/china-evacuates-citizens-from-israel-calls-for-ceasefire.html https://www.chandrikadaily.com/china-evacuates-citizens-from-israel-calls-for-ceasefire.html#respond Sun, 01 Mar 2026 04:16:20 +0000 https://www.chandrikadaily.com/?p=379046 ഷാങ്ഹായ്: ഇറാനിലെ യു.എസ്-ഇസ്രാഈല്‍ സംയുക്ത ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.

ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടണമെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇസ്രാഈലിലുള്ള ചൈനീസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈജിപ്ത് വഴി എത്രയും വേഗം രാജ്യം വിടാനും ചൈനീസ് എംബസി നിര്‍ദ്ദേശം നല്‍കി.

ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം ഖാംനഈ കൊല്ലപ്പെട്ടത് അമേരിക്കയുടെ കൂടി വിജയമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു.

]]>
https://www.chandrikadaily.com/china-evacuates-citizens-from-israel-calls-for-ceasefire.html/feed 0
ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി https://www.chandrikadaily.com/iran-israel-conflict-16-more-flights-from-nedumbassery-canceled.html https://www.chandrikadaily.com/iran-israel-conflict-16-more-flights-from-nedumbassery-canceled.html#respond Sun, 01 Mar 2026 04:05:53 +0000 https://www.chandrikadaily.com/?p=379043 മിഡില്‍ ഈസ്റ്റില്‍ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തേണ്ട 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി. യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.

ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്. അതേസമയം മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് തുടരുന്നുണ്ട്.

അതേസമയം മിഡില്‍ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കരിപ്പൂരിലും നിര്‍ത്തിവെച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/iran-israel-conflict-16-more-flights-from-nedumbassery-canceled.html/feed 0
ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു; അബുദാബി വിമാനത്താവളത്തില്‍ ഒരു മരണം https://www.chandrikadaily.com/drone-attack-repelled-one-death-at-abu-dhabi-airport.html https://www.chandrikadaily.com/drone-attack-repelled-one-death-at-abu-dhabi-airport.html#respond Sun, 01 Mar 2026 03:22:12 +0000 https://www.chandrikadaily.com/?p=379039 അബുദാബി: അബുദാബി  സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടത്തിന് കാരണമായത്. ഏഷ്യന്‍ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അബുദാബി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

യുഎഇ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച്, വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിടുകയായിരുന്നു. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ വിമാനത്താവള പരിസരത്ത് വീണതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കാനും സോഷ്യല്‍ മീഡിയ വഴിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/drone-attack-repelled-one-death-at-abu-dhabi-airport.html/feed 0
‘പ്രതികാരം ചെയ്യും, കൊലയാളികളെ വെറുതെ വിടില്ല’: ഖാംനഈ കൊല്ലപ്പെട്ടതില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ താക്കീത് https://www.chandrikadaily.com/vengeance-will-be-taken-the-killers-will-not-be-spared-irans-revolutionary-guard-warns-of-khameneis-death.html https://www.chandrikadaily.com/vengeance-will-be-taken-the-killers-will-not-be-spared-irans-revolutionary-guard-warns-of-khameneis-death.html#respond Sun, 01 Mar 2026 03:00:32 +0000 https://www.chandrikadaily.com/?p=379036 തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രാഈലും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് ശനിയാഴ്ച ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തിന് പിന്നാലെ കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ഖാംനഈയുടെ വിയോഗത്തില്‍ അനുശോചിച്ച റവല്യൂഷണറി ഗാര്‍ഡ്, അദ്ദേഹത്തിന്റെ കൊലയാളികളെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ‘നമുക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍ അവരെ വേട്ടയാടുക തന്നെ ചെയ്യും,’ ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏഴ് ദിവസം അവധിയും പ്രഖ്യാപിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യത്തിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് ഇറാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാംനഈയുടെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

]]>
https://www.chandrikadaily.com/vengeance-will-be-taken-the-killers-will-not-be-spared-irans-revolutionary-guard-warns-of-khameneis-death.html/feed 0