Sports – Chandrika Daily https://www.chandrikadaily.com Sat, 24 Jan 2026 06:23:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Sports – Chandrika Daily https://www.chandrikadaily.com 32 32 വിജയത്തിലും പരാജയത്തിലും കൂടെ; സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗത്തിന്റെ പാദം തൊട്ട് വന്ദിച്ച് സൂര്യകുമാര്‍ യാദവ് https://www.chandrikadaily.com/with-victory-and-defeat-suryakumar-yadav-saluted-by-touching-the-feet-of-the-supporting-staff-member.html https://www.chandrikadaily.com/with-victory-and-defeat-suryakumar-yadav-saluted-by-touching-the-feet-of-the-supporting-staff-member.html#respond Sat, 24 Jan 2026 06:23:17 +0000 https://www.chandrikadaily.com/?p=375308 റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയുടെ (രഘു) പാദം തൊട്ട് വന്ദിക്കുന്ന സൂര്യകുമാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകുടെ കൈയടി നേടുന്നത്. ജയത്തിന് പിന്നാലെ ഡഗ് ഔട്ടിലേക്ക് നടന്ന സൂര്യകുമാര്‍ യാദവ് നേരെ രഘുവിന്റെ അടുത്തേക്ക് ചെന്നാണ് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്. കരിയറിലെ മോശം സമയത്ത് നെറ്റ്‌സില്‍ തനിക്ക് പിന്തുണ നല്‍കിയ സ്റ്റാഫ് അംഗത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

23 ഇന്നിംഗ്സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷം ആദ്യ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ പുറത്താകാതെ 82 റണ്‍സടിച്ച് ടീമിന്റെ വിജയശില്‍പിയായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യന്‍ ടീമിനും ആശ്വാസകരമാണ്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി തന്റെ സിഗ്‌നേച്ചര്‍ ഷോട്ടുകളിലൂടെയാണ് സൂര്യകുമാര്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടക്കത്തിലെ പുറത്തായശേഷം ഇഷാന്‍ കിഷനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് സൂര്യ ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

]]>
https://www.chandrikadaily.com/with-victory-and-defeat-suryakumar-yadav-saluted-by-touching-the-feet-of-the-supporting-staff-member.html/feed 0
മോശം പെരുമാറ്റം; പിവി സിന്ധുവിന് ‘ചുവപ്പ് കാര്‍ഡ്’! ക്വാര്‍ട്ടറില്‍ തോറ്റ് പുറത്ത് https://www.chandrikadaily.com/bad-behavior-pv-sindhu-gets-red-card-loses-in-the-quarterfinals-and-is-out.html https://www.chandrikadaily.com/bad-behavior-pv-sindhu-gets-red-card-loses-in-the-quarterfinals-and-is-out.html#respond Sat, 24 Jan 2026 04:52:16 +0000 https://www.chandrikadaily.com/?p=375284 ജക്കാര്‍ത്ത: ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. നാടകീയ രംഗങ്ങള്‍ കണ്ട പോരാട്ടത്തില്‍ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റ് പോരിലാണ് സിന്ധു പരാജയം സമ്മതിച്ചത്. സ്‌കോര്‍: 13-21, 17-21.

മത്സരം നാടകീയമായിരുന്നു. സിന്ധുവിനു മത്സരത്തിനിടെ ചെയര്‍ അംപയര്‍ മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പ് കാര്‍ഡും കാണിച്ചു. രണ്ടാം സെറ്റ് മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

ഗെയിം വൈകിപ്പിച്ചതിനും മോശം പെരുമാറ്റത്തിനുമായിരുന്നു നടപടി. ഇതോടെ താരത്തിനു മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ പ്രകോപനം തുടര്‍ന്നതോടെ അംപയര്‍ ചുവപ്പ് കാര്‍ഡും കാണിക്കുകയായിരുന്നു.

താരം ചെയര്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ മാച്ച് റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരത്തിനു നല്‍കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു.

പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു ഫലവത്തായില്ല.

]]>
https://www.chandrikadaily.com/bad-behavior-pv-sindhu-gets-red-card-loses-in-the-quarterfinals-and-is-out.html/feed 0
രണ്ടാം ടി20: ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം; 209 റൺസ് ലക്ഷ്യം 28 പന്ത് ശേഷിക്കെ നേടി https://www.chandrikadaily.com/2nd-t20i-india-win-by-7-wickets-against-new-zealand-the-target-of-209-runs-was-achieved-with-28-balls-to-spare.html https://www.chandrikadaily.com/2nd-t20i-india-win-by-7-wickets-against-new-zealand-the-target-of-209-runs-was-achieved-with-28-balls-to-spare.html#respond Fri, 23 Jan 2026 17:32:47 +0000 https://www.chandrikadaily.com/?p=375243 റായ്പുർ: ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. അർധസെഞ്ച്വറികളുമായി തിളങ്ങിയ ഇഷാൻ കിഷൻ (76) ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (82) എന്നിവരാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നിർണായക സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഒരുക്കിയത്.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസാണിത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തി.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208, ഇന്ത്യ – 15.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 209.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. സിക്സറോടെ ഇന്ത്യൻ സ്കോർബോർഡ് തുറന്ന ഓപ്പണർ സഞ്ജു സാംസൺ പിന്നീട് ഒറ്റ റൺ പോലും നേടാനാകാതെ പുറത്തായി. കഴിഞ്ഞ മത്സരത്തേതുപോലെ ആദ്യ ഓവറിൽ തന്നെ കിവീസ് ഫീൽഡറുടെ കൈകളിലേക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ കളിയിലെ വിജയശില്പിയായ അഭിഷേക് ശർമ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ജേക്കബ് ഡഫിയാണ് അഭിഷേകിനെ ഗോൾഡൻ ഡക്കാക്കി മടക്കിയത്. ഇതോടെ ഇന്ത്യ 2 ഓവറിൽ 6 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ എത്തി.

ഇതിനുശേഷം ക്രീസിലെത്തിയ ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് ഇന്ത്യൻ ചേസിനെ പൂർണമായും നിയന്ത്രിച്ചത്. കിവീസ് ബൗളർമാരെ ഇഷാൻ നിർദയം ശിക്ഷിച്ചതോടെ ഇന്ത്യ 4.5 ഓവറിൽ 50 റൺസും 7.5 ഓവറിൽ 100 റൺസും കടന്നു. മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് ഒരുക്കി.

ഇഷ് സോധിയുടെ പന്തിൽ മാറ്റ് ഹെൻറി പിടിച്ച് പുറത്താകുമ്പോഴേക്കും ഇഷാൻ കിഷൻ 11 ഫോറും നാല് സിക്സും ഉൾപ്പെടെ 76 റൺസ് സ്വന്തമാക്കിയിരുന്നു. പിന്നീട് സൂര്യകുമാർ യാദവ് മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയെ വിജയം വരെ എത്തിച്ചു.

]]>
https://www.chandrikadaily.com/2nd-t20i-india-win-by-7-wickets-against-new-zealand-the-target-of-209-runs-was-achieved-with-28-balls-to-spare.html/feed 0
ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍ച്ച തുടക്കം; ആദ്യ ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടം https://www.chandrikadaily.com/india-start-to-collapse-against-new-zealand-two-wickets-lost-in-the-first-overs.html https://www.chandrikadaily.com/india-start-to-collapse-against-new-zealand-two-wickets-lost-in-the-first-overs.html#respond Fri, 23 Jan 2026 16:28:56 +0000 https://www.chandrikadaily.com/?p=375231 ഇന്‍ഡോര്‍: ന്യുസിലാന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. മലയാളി താരം സഞ്ജു സാംസണ്‍ വെറും ആറു റണ്‍സിന് പുറത്തായി. തുടര്‍ന്നുള്ള ഓവറില്‍ അഭിഷേക് ശര്‍മയും മടങ്ങി.

മാറ്റ് ഹെന്‍റിയുടെ ആദ്യ ഓവറിലാണ് സഞ്ജു പുറത്തായത്. ആദ്യ പന്തില്‍ റണ്‍സ് നേടാനാകാതിരുന്ന സഞ്ജു, രണ്ടാം പന്ത് സ്ക്വയര്‍ ലെഗിലേക്ക് ഉയർത്തിയടിച്ചു. ഡെവോൺ കോൺവെയുടെ കൈവശം എത്തേണ്ടിയിരുന്ന പന്ത് ബൗണ്ടറി കടന്നതോടെ സിക്സായി. പിന്നാലെ രണ്ട് പന്തുകളില്‍ റണ്‍സ് നേടാനായില്ല. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ മിഡ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് നേരെ രചിന്ത രവീന്ദ്രയുടെ കൈകളിലേക്കെത്തുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ച്ചയായ പരാജയകരമായ പ്രകടനമാണ് മലയാളി താരത്തില്‍ നിന്ന് വീണ്ടും കണ്ടത്.

രണ്ടാം ഓവറില്‍ ജേക്കബ് മര്‍ഫിയാണ് ന്യുസിലാന്‍ഡിനായി ബൗള്‍ ചെയ്തത്. ഓവറിലെ ആദ്യ പന്ത് നേരിട്ട അഭിഷേക് ശര്‍മ ദീപ് സ്ക്വയര്‍ ലെഗില്‍ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി.

നിലവില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 56 റണ്‍സും സൂര്യകുമാര്‍ യാദവ് എട്ട് പന്തില്‍ എട്ട് റണ്‍സുമാണ് നേടിയത്. ആറു ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍.

]]>
https://www.chandrikadaily.com/india-start-to-collapse-against-new-zealand-two-wickets-lost-in-the-first-overs.html/feed 0
രഞ്ജി ട്രോഫി: കേരളത്തെ 139ന് പുറത്താക്കി ചണ്ഡീഗഢ്; ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് https://www.chandrikadaily.com/ranji-trophy-kerala-bowled-out-for-139-by-chandigarh-first-innings-lead-on-day-one.html https://www.chandrikadaily.com/ranji-trophy-kerala-bowled-out-for-139-by-chandigarh-first-innings-lead-on-day-one.html#respond Fri, 23 Jan 2026 13:17:00 +0000 https://www.chandrikadaily.com/?p=375209 തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ചണ്ഡീഗഢ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 139 റൺസിന് പുറത്തായതോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ്, ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന ശക്തമായ നിലയിലാണ്.

കേരളത്തിന് തുടക്കം മുതൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽ ഓപ്പണർ അഭിഷേക് ജെ. നായർ (1) പുറത്തായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. തുടർന്ന് 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കി. പിന്നാലെ സചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന സഖ്യം പ്രതീക്ഷ നൽകി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലായിരുന്നു.

എന്നാൽ ലഞ്ചിന് ശേഷം കേരളത്തിന്റെ തകർച്ച പെട്ടെന്നായിരുന്നു. നാലാം ഓവറിൽ തന്നെ സചിൻ ബേബി (41), വിഷ്ണു വിനോദ് (0) എന്നിവർ രോഹിത് ധന്ദയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവായി പുറത്തായി. അർധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കേരളത്തിന്റെ ഇന്നിങ്സ് തകർന്നുവീണു.

ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ്മ (1), ശ്രീഹരി എസ്. നായർ (0) എന്നിവർ തുടർച്ചയായി മടങ്ങി. ഒരു റണ്ണുമായി നിധീഷ് എം.ഡിയും അക്കൗണ്ട് തുറക്കാതെ ഏദൻ ആപ്പിൾ ടോമും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 139ൽ അവസാനിച്ചു. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. ചണ്ഡീഗഢിനായി നിഷുങ്ക് ബിർള നാല് വിക്കറ്റും രോഹിത് ധന്ദ മൂന്ന് വിക്കറ്റും ജഗജിത് സിങ് സന്ധു രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 11 റൺസെടുത്ത ഓപ്പണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, ക്യാപ്റ്റൻ മനൻ വോറയും അർജുൻ ആസാദും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരുത്തുറ്റ നിലയിലെത്തിച്ചു. കളി നിർത്തുമ്പോൾ അർജുൻ ആസാദ് 78 റൺസുമായും മനൻ വോറ 51 റൺസുമായും പുറത്താകാതെ ക്രീസിലുണ്ട്.

]]>
https://www.chandrikadaily.com/ranji-trophy-kerala-bowled-out-for-139-by-chandigarh-first-innings-lead-on-day-one.html/feed 0
രഞ്ജി ട്രോഫി ക്രിക്കറ്റ്; ഇരട്ട സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍ https://www.chandrikadaily.com/ranji-trophy-cricket-sarfaraz-khan-with-a-double-century.html https://www.chandrikadaily.com/ranji-trophy-cricket-sarfaraz-khan-with-a-double-century.html#respond Fri, 23 Jan 2026 09:18:08 +0000 https://www.chandrikadaily.com/?p=375151 ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ ഇരട്ട സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍. 219 പന്തില്‍ 227 റണ്‍സ്
ടിച്ച് സര്‍ഫറാസ് ഖാന്‍ മുംബൈയുടെ ടോപ് സ്‌കോററായി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുബൈ സര്‍ഫറാസ് ഖാന്റെ ഇരട്ട സെഞ്ചുറി മികവില്‍ ഹൈദരാബാദിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 560 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സിദ്ദേശ് ലാഡ് 104 റണ്‍സടിച്ച് ആദ്യ ദിനം പുറത്തായിരുന്നു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ മുംബൈക്ക് തുടക്കത്തിലെ ഹിമാന്‍ഷു സിംഗിനെ(1) നഷ്ടമായെങ്കിലും 142 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന സര്‍ഫറാസ് തകര്‍ത്തടിച്ചു. 206 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ച സര്‍ഫറാസ് 219 പന്തില്‍ 227 റണ്‍സെടുത്താണ് പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സര്‍ഫറാസിന്റെ അഞ്ചാമത്തെ ഇരട്ട സെഞ്ചുറിയാണിത്. ഇന്നലെയാണ് സര്‍ഫറാസ് തന്റെ 17-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചത്. 19 ഫോറുകളും 9 സിക്‌സറുകളും അടങ്ങുന്നതാണ് സര്‍റഫാസിന്റെ ഇന്നിംഗ്‌സ്.103.65 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സര്‍ഫറാസിന്റെ ബാറ്റിംഗ്. 2029-2020 സീസണുശേഷം അമന്‍ദീപ് ഖരെയും അനുസ്തൂപ് മജൂംദാറും മാത്രമാണ് രഞ്ജിയില്‍ സര്‍ഫറാസിനെക്കാള്‍ കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത്.

ഹൈദരാബാദ് ക്യാപ്റ്റനായ മുഹമ്മദ് സിറാജിന്റെ 39 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 45 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരിക്കുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലാണ് സര്‍ഫറാസ്. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരെ വെറും 15 പന്തില്‍ നിന്ന് സര്‍ഫറാസ് അര്‍ധസെഞ്ചുറി നേടിയിരുന്നു. ലിസ്റ്റ് എ ക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയാണിത്.ആറ് ഇന്നിങ്സുകളില്‍ നിന്നായി 75.75 ശരാശരിയിലും 190.56 സ്‌ട്രൈക്ക് റേറ്റിലും 303 റണ്‍സ് അടിച്ചുകൂട്ടിയ താരം, ടൂര്‍ണമെന്റില്‍ മുംബൈയുടെ ടോപ് സ്‌കോററുമായിരുന്നു. ഹൈദരാബാദിന്റെ നായകന്‍ കൂടിയായ മുഹമ്മദ് സിറാജ് 25 ഓവര്‍ പന്തെറിഞ്ഞെങ്കിലും 106 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്.

 

 

]]>
https://www.chandrikadaily.com/ranji-trophy-cricket-sarfaraz-khan-with-a-double-century.html/feed 0
ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാതിരുന്നാല്‍ നഷ്ടം ഐസിസിക്ക്; പിന്മാറിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് https://www.chandrikadaily.com/if-bangladesh-does-not-play-in-the-world-cup-icc-will-lose-after-the-withdrawal-the-bangladesh-cricket-board.html https://www.chandrikadaily.com/if-bangladesh-does-not-play-in-the-world-cup-icc-will-lose-after-the-withdrawal-the-bangladesh-cricket-board.html#respond Fri, 23 Jan 2026 05:06:20 +0000 https://www.chandrikadaily.com/?p=375081 അടുത്ത മാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ്. സുരക്ഷാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളില്‍ ഐസിസിയെ അറിയിക്കണമെന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ലോകകപ്പ് ബഹിഷ്‌കരിക്കുകയാണെന്നും ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചത്.

എന്നാല്‍ ടി20 ലോകകപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ (ഐസിസി) രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമീനുള്‍ ഇസ്ലാം. ഐസിസി ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ലെന്നും ലോകകപ്പില്‍ ബംഗ്ലാദേശ് കളിക്കാതിരുന്നാല്‍ നഷ്ടം ഐസിസിക്ക് തന്നെയാണെന്നും അമീനുള്‍ ഇസ്ലാം ചൂണ്ടിക്കാട്ടി.

‘ടി20 ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ കളിക്കണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ചപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരു ആഗോള സംഘടനയ്ക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. 200 മില്യണ്‍ ജനങ്ങള്‍ ഇനി ആ ലോകകപ്പ് കാണില്ല. ആ നഷ്ടം അവരുടേത് മാത്രമായിരിക്കും. ഐസിസി ശ്രീലങ്കയെ ‘കോ-ഹോസ്റ്റ്’ (സഹ ആതിഥേയര്‍) എന്നാണ് വിളിക്കുന്നത്. എന്നാല്‍ അവര്‍ സഹ ആതിഥേയരല്ല. ഇതൊരു ‘ഹൈബ്രിഡ് മോഡല്‍’ മാത്രമാണ്. ഐസിസി കൂടിക്കാഴ്ചയില്‍ ഞാന്‍ കേട്ട ചില കാര്യങ്ങള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു’, അമീനുള്‍ ഇസ്ലാം പറഞ്ഞു.

 

 

]]>
https://www.chandrikadaily.com/if-bangladesh-does-not-play-in-the-world-cup-icc-will-lose-after-the-withdrawal-the-bangladesh-cricket-board.html/feed 0
രഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍ https://www.chandrikadaily.com/ranji-trophy-kerala-bowled-out-for-139-chandigarh-at-142-runs-for-one-wicket.html https://www.chandrikadaily.com/ranji-trophy-kerala-bowled-out-for-139-chandigarh-at-142-runs-for-one-wicket.html#respond Thu, 22 Jan 2026 13:50:32 +0000 https://www.chandrikadaily.com/?p=375046 തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 139 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്.

സ്വന്തം മണ്ണില്‍ കേരളത്തിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതിയത്. ഇരുവരും പുറത്തായതോടെ വിക്കറ്റുകള്‍ തകിടംമറിയുകയായിരുന്നു. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി

കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. 14 റണ്‍സെടുത്ത എ.കെ. ആകര്‍ഷിനെ രോഹിത് ധന്ദ ക്ലീന്‍ ബൗള്‍ഡാക്കി.
അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (4), അങ്കിത് ശര്‍മ്മ (1), ശ്രീഹരി എസ്. നായര്‍ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളില്‍ മടങ്ങിയത്. ഒരു റണ്ണുമായി നിധീഷ് എം ഡിയും അക്കൗണ്ട് തുറക്കാതെ ഏദന്‍ ആപ്പിള്‍ ടോമും കൂടി മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 139ല്‍ അവസാനിച്ചു. സല്‍മാന്‍ നിസാര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിര്‍ള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റുകള്‍ നേടി.

 

]]>
https://www.chandrikadaily.com/ranji-trophy-kerala-bowled-out-for-139-chandigarh-at-142-runs-for-one-wicket.html/feed 0
ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ് https://www.chandrikadaily.com/not-going-to-india-for-t20-world-cup-bangladesh-stand-firm.html https://www.chandrikadaily.com/not-going-to-india-for-t20-world-cup-bangladesh-stand-firm.html#respond Thu, 22 Jan 2026 12:40:38 +0000 https://www.chandrikadaily.com/?p=375038 ടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മാറ്റി ശ്രീലങ്കയില്‍ കളിക്കാനുള്ള അവസരം ഒരുക്കണമെന്ന ബിസിബിയുടെ ആവശ്യവും തള്ളിയ ഐസിസി ഇന്ന് അന്തിമതീരുമാനം അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം അറിയിച്ചു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പില്‍ സുരക്ഷാ കാരണങ്ങളാല്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബി.സി.ബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് തങ്ങളുടെ തീരുമാനം അറിയിച്ചത്.

ബംഗ്ലാദേശിനോട് ഐ.സി.സി നീതി കാണിച്ചില്ലെന്നും ക്രിക്കറ്റിനേക്കാള്‍ ഉപരി കളിക്കാരുടെ സുരക്ഷക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ആസിഫ് പറഞ്ഞു. അതേസമയം ഇന്ത്യയില്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റാന്‍ ഐ.സി.സി ഒരു ദിവസത്തെ സമയം ബി.സി.ബിക്ക് കൂടി അനുവദിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

ബംഗ്ലാദേശ് താരങ്ങള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ആരാധകര്‍ക്കോ ലോകകപ്പ് വേദികളില്‍ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് ബുധനാഴ്ച ചേര്‍ന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ വിലയിരുത്തിയിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ മത്സരങ്ങള്‍ നടക്കുമെന്നും, മത്സരങ്ങള്‍ മാറ്റുന്നത് ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെയാകെ ബാധിക്കുമെന്നും ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ഇറ്റലി, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍ എന്നിവരോടൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 7 ന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ ഉദ്ഘാടന മത്സരം. മത്സരക്രമം അനുസരിച്ച് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശ് രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കൂടി കളിക്കണം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാന ഗ്രൂപ്പ് ഘട്ട മത്സരം.

 

]]>
https://www.chandrikadaily.com/not-going-to-india-for-t20-world-cup-bangladesh-stand-firm.html/feed 0
സന്തോഷ് ട്രോഫി; ആദ്യമത്സരത്തിന് കേരളം ഇന്നിറങ്ങും https://www.chandrikadaily.com/santoshtrophy-kerala-will-play-the-first-match-today.html https://www.chandrikadaily.com/santoshtrophy-kerala-will-play-the-first-match-today.html#respond Thu, 22 Jan 2026 05:05:15 +0000 https://www.chandrikadaily.com/?p=374947 ഗോഹട്ടി: കേരളത്തിന് സന്തോഷ് ട്രോഫിയില്‍ ഇന്ന് ആരംഭദിനം. കിരിട പ്രതീക്ഷയുമായി ആസാമിലെത്തിയ സഞ്ജുവും സംഘവും നേരിടുന്നത് പഞ്ചാബിനെ. ശക്തരാണ് പഞ്ചാബികള്‍ എന്നത് തന്നെ കേരളത്തിനുള്ള ഊര്‍ജ്ജം. ശക്തരായ പ്രതിയോഗികള്‍ക്കെതിരെ കളിച്ച് തുടങ്ങുന്നത് തന്നെയാണ് നല്ലതെന്നാണ് ടീമിന്റെ നിലപാടും. പോയ സീസണില്‍ കപ്പിന് അരികില്‍ കിരീടം നഷ്ടമായ കേരളത്തിന് ഇത്തവണ ശക്തരായ പ്രതിയോഗികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍. അതിനാല്‍ തന്നെ ഓരോ മത്സരവും നിര്‍ണായകം. കാലാവസ്ഥ വലിയ വെല്ലുവിളിയാവില്ലെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഒമ്പതിനാണ് മല്‍സരം നടക്കുന്നത്. പൊതുവേ തണുപ്പേറിയ കാലാവസ്ഥയാണ് മല്‍സരം നടക്കുന്ന ദുബ്രിഘട്ടില്‍. ഉന്നത നിലവാരമുളള മൈതാനവുമല്ല. പക്ഷേ സുപ്പര്‍ ലീഗ് കേരളയില്‍ കളിച്ച് കരുത്ത് തെളിയിച്ചവരാണ് സഞ്ജു നയിക്കുന്ന സംഘത്തിലെ പോരാളികള്‍.

 

]]>
https://www.chandrikadaily.com/santoshtrophy-kerala-will-play-the-first-match-today.html/feed 0