Health – Chandrika Daily https://www.chandrikadaily.com Mon, 08 Sep 2025 05:47:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Health – Chandrika Daily https://www.chandrikadaily.com 32 32 അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു https://www.chandrikadaily.com/one-more-died-of-amoebic-encephalitis.html https://www.chandrikadaily.com/one-more-died-of-amoebic-encephalitis.html#respond Mon, 08 Sep 2025 05:47:34 +0000 https://www.chandrikadaily.com/?p=353168 സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/one-more-died-of-amoebic-encephalitis.html/feed 0
ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് https://www.chandrikadaily.com/motusuchi-in-pill-given-for-suffocation-department-of-health-announces-investigation.html https://www.chandrikadaily.com/motusuchi-in-pill-given-for-suffocation-department-of-health-announces-investigation.html#respond Fri, 17 Jan 2025 16:24:16 +0000 https://www.chandrikadaily.com/?p=326136 തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

]]>
https://www.chandrikadaily.com/motusuchi-in-pill-given-for-suffocation-department-of-health-announces-investigation.html/feed 0
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു https://www.chandrikadaily.com/in-the-state-the-incidence-of-hiv-is-increasing-among-people-between-the-ages-of-19-and-25.html https://www.chandrikadaily.com/in-the-state-the-incidence-of-hiv-is-increasing-among-people-between-the-ages-of-19-and-25.html#respond Sat, 30 Nov 2024 02:47:27 +0000 https://www.chandrikadaily.com/?p=319659 സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

]]>
https://www.chandrikadaily.com/in-the-state-the-incidence-of-hiv-is-increasing-among-people-between-the-ages-of-19-and-25.html/feed 0
എംപോക്സിനെ അടുത്തറിയാം ജാഗ്രത പാലിക്കാം https://www.chandrikadaily.com/get-to-know-empox-and-be-careful.html https://www.chandrikadaily.com/get-to-know-empox-and-be-careful.html#respond Fri, 20 Sep 2024 06:00:09 +0000 https://www.chandrikadaily.com/?p=310088 ഡോ. ഗംഗപ്രസാദ്. ജി

ആഫ്രിക്കൻ രാജ്യങ്ങളിൽ എം പോക്സ് അഥവാ(Monkey Pox)തീവ്രമായി പടർന്നു പിടിയ്‌ക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിക്കുന്നതിനായി പ്രാദേശിക അന്തർദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുന്നുണ്ട്. രോഗബാധ തടയുവാനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇക്കഴിഞ്ഞ 2022 എം പോക്സ് ഒരുപാട് രാജ്യങ്ങളിൽ പൊട്ടി പുറപ്പെട്ടിട്ടുണ്ടായിരുന്നു. അന്ന് 6 ഭൂഖണ്ഡങ്ങളിലായി 104 രാജ്യങ്ങളിൽ വ്യാപിച്ച രോഗം പ്രധാനമായും അമേരിക്കയിലെയും യൂറോപ്പിലെയും പൊതുജനാരോഗ്യത്തിന് പ്രതികൂലമായി ബാധിച്ചിരുന്നു. 64,290 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

1959 ൽ ആണ് മങ്കി പോക്സ്വൈറസിനെ(MPXV)കുരങ്ങുകളുടെ ശരീരത്തിൽ നിന്നും വേർതിരിച്ചെടുത്തത്. മറ്റു മൃഗങ്ങളെ ഈ രോഗം ബാധിക്കുമെങ്കിലും കുരങ്ങുകളിൽ നിന്ന് വേർതിരിച്ചെടുത്തതിനാലാണ്  ഇങ്ങനെ ഒരു പേര് വന്നത്. എന്നാൽ 1970 മുതൽ പ്രധാനമായും പടിഞ്ഞാറൻ മധ്യ ആഫ്രിക്കയിലെ പ്രാദേശിക രാജ്യങ്ങളിൽ മനുഷ്യർക്കിടയിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന അവഗണിക്കപ്പെട്ട ഈ വൈറൽ രോഗം 2022 ൽ അഭൂതപൂർവ്വമായ വേഗതയിൽ വീണ്ടും ഉയർന്നുവന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതും ചില പ്രദേശങ്ങളിൽ സമൂഹവ്യാപനം ഉണ്ടാക്കിയതും പ്രത്യേക ആശങ്ക പരത്തി. ചിക്കൻപോക്സ് പരത്തുന്ന വൈറസിന്റെ അതേ ജനുസ്സിൽ പെടുന്ന ഓർത്തോപോക്സ് വൈറസുകളാണ് മങ്കിപോക്സ് വൈറസ്. (MPXV ).ഈ വൈറസുകളുടെ പ്രത്യേകത മനുഷ്യരിൽ മാത്രമല്ല,അണ്ണാൻ മുതൽ കുരങ്ങുകൾ വരെയുള്ള ഒട്ടനവധി മൃഗങ്ങളിൽ അണുബാധ ഉണ്ടാക്കുവാൻ ഇവയ്ക്ക് കഴിവുണ്ട് എന്നതാണ്.

ആയതിനാൽ ഒരു കാടിനുള്ളിൽ പെട്ടെന്ന് തന്നെ വലിയ വിസ്തീർണത്തിൽ ഇവയ്ക്ക് രോഗബാധ ഉണ്ടാക്കുവാൻ സാധിക്കും.
വസൂരിയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ആണെങ്കിലും വളരെ മയം ഉള്ളതും രോഗപ്പകർച്ച വസൂരിയുമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോൾ വളരെ കുറവാണ്. ക്ലാസ്സ് വൺ, ക്ലാസ്സ് ടു, ക്ലാസ്സ് വൺ ബി എന്നിങ്ങനെ എംപോക്സിൻ്റെ മൂന്ന് വകഭേദങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ക്ലാസ്സ് വൺ ബി എന്ന വകഭേദത്തിന്റെ വ്യാപനം വളരെ അപകടകരമാണെന്നാണ് ഡെമോക്രാറ്റിക്  റിപ്പബ്ലിക് ഓഫ് കോങ്ങോയിലെ ഗവേഷകർ സൂചിപ്പിക്കുന്നത്. ഇതിന് വ്യാപനശേഷി വളരെ കൂടുതലാണ്.ഗുരുതരമായ രോഗലക്ഷണങ്ങൾക്ക് കാരണമായേക്കാം. മുൻവർഷങ്ങളിൽ ആക മൊത്തം മരണ നിരക്ക്( Case fatality rate ) 8.7% ആണ്. ക്ലാസ്സ് ടു 3.6% മരണനിരക്ക് ആണെങ്കിൽ ക്ലാസ്സ് 1 10.6% ആണ്.

ഇപ്പോഴത്തെ ഔട്ട്‌ ബ്രേക്ക്‌ ൽ രോഗബാധയുള്ളവർ സജീവ നിരീക്ഷണത്തിൽ ഉള്ളതിനാൽ ( Active Surveillance ) വളരെ പെട്ടെന്ന് തന്നെ രോഗനിർണ്ണയം നടത്തി കൃത്യമായ ചികിത്സ നൽകുന്നതുകൊണ്ടും മരണനിരക്ക് 1%ത്തിലും താഴെകൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. റീപ്രൊഡക്ഷൻ നമ്പർ (R0) അഥവാ ആദ്യ രോഗി എത്ര പേർക്ക് രോഗം പരത്തുവാനുള്ള കഴിവ് 0.8 ൽ നിന്നും 2.44 ആയി കൂടിയിരിക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകർച്ച കൂടുന്നതിന് ജനസംഖ്യ വർദ്ധനവ്മാത്രമല്ല സാമൂഹികവും ലൈംഗിക പരവുമായ കാരണങ്ങൾ വളരെ ഏറെയാണ്. എന്നാൽ സ്ഥായി ആയിട്ടുള്ള  ഈരോഗത്തിന്റെ വ്യാപനം മുൻപത്തേക്കാൾ കുറവാണ്. ജീവിതരീതിയിലുള്ള മാറ്റങ്ങൾ കൊണ്ടും മുൻപ് രോഗം വന്നതുകൊണ്ടോ വാക്സിനേഷൻ നൽകിയ പ്രതിരോധശേഷി മൂലമോ ആവാം. മുൻകാലങ്ങളിൽ (1970-2015) കുട്ടികളിലാണ് (10 വയസ്സിനു താഴെ) കൂടുതലായി കണ്ടു വന്നിട്ടുള്ളത്. എന്നാൽ 2017-18 കാലഘട്ടങ്ങളിൽ നൈജീരിയയിലെ കണക്കനുസരിച്ച് 29 വയസ്സുള്ളവരാണ് കൂടുതൽ രോഗബാധിതർ ആയത്.

പുരുഷന്മാരാണ് അന്ന് കൂടുതലും ഉണ്ടായിരുന്നതും. 2022 ആയപ്പോഴേക്കും 34 വയസ്സുള്ള പുരുഷന്മാരാണ് കൂടുതലും ഉണ്ടായത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് (zoonotic)  പകരുവാനുള്ള സാധ്യതയുണ്ട്. കൂടാതെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും (interhuman )പകരാം. രോഗബാധിതനുമായുള്ള സമ്പർക്കത്തിലൂടെയാണ്സാധാരണയായി പകരുന്നത്. മൃഗത്തിൻ്റെ ശരീര ദ്രാവകം അല്ലെങ്കിൽ ഒരു കടിയിലൂടെയോ പോറലിലൂടെയോ പ്രത്യേകിച്ച് രോഗ സാന്ദ്രത  കൂടുതൽ ഉള്ള പ്രദേശങ്ങളിൽ സാധ്യത ഏറെയാണ്.വനനശീകരണം മൃഗ-മനുഷ്യ സമ്പർക്കം വർദ്ധിക്കുന്നതും വേവിക്കാത്ത മാംസം ഭക്ഷിക്കുന്നതും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുവാനുള്ള സാധ്യതവർദ്ധിപ്പിക്കുന്നു.

2022ലെ പഠനങ്ങൾ അനുസരിച്ചു മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകർന്നത് വായുവിലൂടെയും, ശരീരസ്രവങ്ങൾ, രോഗിയുടെ സ്പർശനം, നിത്യോപയോഗ വസ്തുക്കളിൽക്കൂടെയും, കൂടാതെ മലത്തിലൂടെയും ആണ് എന്നാണ് അനുമാനിക്കുന്നത്. ഈ വൈറസിന് പ്ലാസെന്റ (Placenta ) മറികടന്ന് ഗർഭസ്ഥ ശിശുവിനെ ബാധിക്കുവാനുള്ള കഴിവുണ്ടെങ്കിലും 2022 ലെ രോഗംബാധിച്ച 12 ഗർഭിണികളിലും കുഞ്ഞുങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എം പോക്സ് വൈറസ് നെ മനുഷ്യബീജങ്ങളിൽ നിന്ന് വേർ തിരിച്ചെടുത്തതിനാൽ ഇതിനെ ലൈംഗിക ജന്യരോഗമായും കണക്കാക്കുന്നു. പുരുഷ സ്വവർഗ അനുരാഗികളിൽ ആണ് കൂടുതലായും രോഗം ഉണ്ടായതായി കാണുന്നത്. പണ്ടുകാലത്ത് ഏറെ മരണം വിതച്ച വസൂരിരോഗത്തിന്റെ വാക്സിനേഷൻ (Small pox vaccination ) ഈരോഗത്തിന് 85% സംരക്ഷണം നൽകുന്നുണ്ട്. കാരണം 1980 ൽ ഈ വാക്സിനേഷൻ നിർത്തിയതിനു ശേഷമുള്ളവർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും.രോഗപ്രതിരോധശേഷി കുറഞ്ഞ (ഉദാ : എയ്ഡ്സ് രോഗബാധിതർ ) വരാണ് കൂടുതലായും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

ഇപ്പോൾ കണ്ടെത്തിയിട്ടുള്ള മിക്കവാറും പുതിയ രോഗികൾ എല്ലാം തന്നെ ലൈംഗികമായി അണുബാധ പകർന്നവരാണ്. സ്ത്രീകളിൽ ഗർഭം അലസുന്നതിനും കാരണമായേക്കാം. രോഗം മാറിയവർക്ക്‌ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ  ഉണ്ടായിട്ടുണ്ട് വായയുടെയും നാസാരന്ധ്രങ്ങളുടെയുംതൊലിയുടെയും ഒക്കെ  സമ്പർക്കം കൊണ്ട് മനുഷ്യ ശരീരത്തിലേക്ക് ഇവ പ്രവേശിക്കും. എന്നാൽ ലൈംഗികജന്യമായും പകരാം. ഒന്നു മുതൽ മൂന്ന് ആഴ്ചവരെയാണ്  പകർച്ച കാലാവധി. പനിയാണ് ആദ്യരോഗലക്ഷണം.
മുഖത്തും മറ്റു ശരീര ഭാഗങ്ങളിലും പാടുകൾ ഉണ്ടാവും. നടുവേദന, തൊണ്ടവേദന, ശ്വാസ തടസ്സം, പനി, വിറയൽ, കഴല വീക്കം, അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. കാട്ടുമൃഗങ്ങളുമായി സമ്പർക്കത്തിൽ ഇരിക്കുന്നവർ
ഇലക്ട്രോൺ മൈക്രോസ്കോപ്പി, ഇമ്മ്യൂണോഹിസ്റ്റോ കെമിക്കൽ ഡിറ്റക്ഷൻ, എം പോക്സ്വൈറൽ പ്രോട്ടീനുകൾ, കൂടാതെ തൊലിപ്പുറത്തെ മാറ്റങ്ങൾആരംഭിച്ചതിന് ശേഷം 4 മുതൽ 56 ദിവസം വരെ ഉണ്ടാവുന്നആന്റിബോഡികൾ എന്നിവ രോഗനിർണ്ണയത്തിനു ഉപയോഗിക്കുന്നു. എന്നാൽ എല്ലാ രീതികളും നിർദ്ദിഷ്ടമല്ല

സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അനുസരിച്ചു എം പോക്സ് കേസുകൾ തത്സമയ പോളിമറേസ് ചെയിൻ റിയാക്ഷൻ (qPCR)വഴിരോഗം സ്ഥിരീകരിക്കണം. രോഗം ആരംഭിച്ച് 21 ദിവസത്തിനകം സി ഡി സി യുടെ അനുമാനപ്രകാരം മുള്ള മാനദണ്ഡങ്ങൾക്ക്‌ കീഴെ വരുന്നുണ്ടോ എന്ന് കൃത്യമായിനോക്കണം.  എം പോക്സിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നിർണായക മാർഗങ്ങളിലൊന്നാണ്കോൺടാക്റ്റ് ട്രെയ്‌സിംഗ്.  എം പോക്സ് രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ 21 ദിവസത്തേക്ക് നിരീക്ഷിക്കണത്തിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവരും രോഗം സ്ഥിരീകരിച്ചവരും മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.

മനുഷ്യ-മനുഷ്യ സമ്പർക്കത്തിന് വളരെയധികം ശ്രദ്ധ നൽകിയിട്ടുണ്ടെങ്കിലും മൂല്യസ്രോതസ്സ് നിർദ്ദിഷ്ട മല്ലാത്തതിനാൽ മൃഗ-മൃഗ, മൃഗ -മനുഷ്യ സമ്പർക്കത്തിന്റെ പഠനങ്ങൾക്കായി കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. രോഗത്തിൻ്റെ എപ്പിഡെമിയോളജി നന്നായി മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും. നൈജീരിയയിൽ അവിടുത്തെ ഔട്ട്‌ ബ്രേക്ക്‌ റെസ്പോൺസ് മാനേജ്മെന്റ് അനാലിസിസ്  സിസ്റ്റം അവിടുത്തെ 8 സംസ്ഥാനങ്ങളിലായി  2017 മുതൽ പ്രവർത്തിച്ചു വരുന്നുണ്ട്. കൃത്യമായ ആന്റിവൈറൽ മരുന്നുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നാൽ ടീകോവിരിമാറ്റ് ( tecovirimat),ഒരേ കുടുംബത്തിൽപ്പെട്ട (ഓർത്തോപോക്സ്വൈറസുകൾ) വൈറസുകൾ മൂലമുണ്ടാകുന്ന മൂന്ന് അണുബാധകൾ, വസൂരി, എം പോക്സ്, കൗപോക്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള ആന്റി വൈറൽ മരുന്നാണ്. വസൂരിക്കെതിരായ വാക്സിനേഷനുശേഷംസംഭവിക്കാവുന്ന സങ്കീർണതകൾ ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു.എയ്ഡ്‌സ് രോഗികളിലെ കാഴ്ചയേ ബാധിക്കുന്നററ്റിനൈറ്റിസ്( Retinitis )ചികിത്സിക്കുവാൻ ഉപയോഗിക്കുന്ന സിഡോഫോവിർ (Cedofofir )മരുന്നുകളുംബ്രിൻസിഡോഫോവിർ ഗുളികകളും ഈ രോഗത്തിന് ഉപയോഗിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/get-to-know-empox-and-be-careful.html/feed 0
മലപ്പുറത്ത് 7 പേര്‍ക്ക് നിപ ലക്ഷണങ്ങള്‍, 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് https://www.chandrikadaily.com/in-malappuram-7-people-showed-symptoms-of-nipah-and-37-people-tested-negative.html https://www.chandrikadaily.com/in-malappuram-7-people-showed-symptoms-of-nipah-and-37-people-tested-negative.html#respond Thu, 19 Sep 2024 13:20:29 +0000 https://www.chandrikadaily.com/?p=310012 മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള  എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.

]]>
https://www.chandrikadaily.com/in-malappuram-7-people-showed-symptoms-of-nipah-and-37-people-tested-negative.html/feed 0
സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് https://www.chandrikadaily.com/health-department-with-strict-instructions-in-case-of-confirmed-empox-in-the-state.html https://www.chandrikadaily.com/health-department-with-strict-instructions-in-case-of-confirmed-empox-in-the-state.html#respond Thu, 19 Sep 2024 04:34:54 +0000 https://www.chandrikadaily.com/?p=309893 കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.

ഏതെങ്കിലും രീതിയിലുള്ള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേന്ദ്ര മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു.

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്.

]]>
https://www.chandrikadaily.com/health-department-with-strict-instructions-in-case-of-confirmed-empox-in-the-state.html/feed 0
നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്‌ https://www.chandrikadaily.com/relief-in-nipah-10-people-including-the-mother-relatives-and-the-doctor-who-treated-the-deceased-tested-negative.html https://www.chandrikadaily.com/relief-in-nipah-10-people-including-the-mother-relatives-and-the-doctor-who-treated-the-deceased-tested-negative.html#respond Wed, 18 Sep 2024 16:23:28 +0000 https://www.chandrikadaily.com/?p=309883 നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 18) പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 176 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി 2 പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 11 പേര്‍ ഉള്‍പ്പെടെ 226 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി. ഫീല്‍ഡ് സര്‍വേയുടെ ഭാഗമായി മമ്പാട്, തിരുവാലി, വണ്ടൂര്‍ പഞ്ചായത്തുകളിലായി ആകെ 1044 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. ആകെ 7953 വീട്ടുകളിലാണ് ഇതിനകം സര്‍വേ പൂര്‍ത്തിയാക്കിയത്. 19 പനി കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 175 പനി കേസുകള്‍ സര്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/relief-in-nipah-10-people-including-the-mother-relatives-and-the-doctor-who-treated-the-deceased-tested-negative.html/feed 0
മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം https://www.chandrikadaily.com/1empox-confirmed-in-malappuram-a-person-who-came-from-abroad-is-sick.html https://www.chandrikadaily.com/1empox-confirmed-in-malappuram-a-person-who-came-from-abroad-is-sick.html#respond Wed, 18 Sep 2024 12:40:22 +0000 https://www.chandrikadaily.com/?p=309873

സംസ്ഥാനത്ത് എം. പോക്‌സ്‌. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് എംപോക്സ്?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980-ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.

അടുത്ത സമ്പർക്കത്തിലൂടെ പകരാം

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത്നെ എംപോക്സിനെതിരേയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ എംപോക്സിന്റെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്സിന്റം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്സിന്റെ വാക്സിനേഷൻ നിലവിലുണ്ട്

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

]]>
https://www.chandrikadaily.com/1empox-confirmed-in-malappuram-a-person-who-came-from-abroad-is-sick.html/feed 0
മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് https://www.chandrikadaily.com/nipah-test-results-of-three-people-were-also-negative.html https://www.chandrikadaily.com/nipah-test-results-of-three-people-were-also-negative.html#respond Tue, 17 Sep 2024 14:02:04 +0000 https://www.chandrikadaily.com/?p=309734 മലപ്പുറത്ത് മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി മന്ത്രി വീണ ജോര്‍ജ്. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്.

അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകീട്ടും അവലോകന യോഗം ചേര്‍ന്നു.

]]>
https://www.chandrikadaily.com/nipah-test-results-of-three-people-were-also-negative.html/feed 0
നിപയില്‍ ആശ്വാസം; 13 പേരുടെ സാമ്പിള്‍ നെഗറ്റീവ് https://www.chandrikadaily.com/relief-in-nipah-a-sample-of-13-people-was-negative.html https://www.chandrikadaily.com/relief-in-nipah-a-sample-of-13-people-was-negative.html#respond Tue, 17 Sep 2024 07:48:20 +0000 https://www.chandrikadaily.com/?p=309653 മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള പതിമൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

175 പേരാണ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. ഇവര്‍ ആശുപത്രി നിരീക്ഷണത്തില്‍ തുടരും. രോഗ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

]]>
https://www.chandrikadaily.com/relief-in-nipah-a-sample-of-13-people-was-negative.html/feed 0