Connect with us

kerala

16 വര്‍ഷത്തിന് ശേഷം ഇന്റര്‍പോളിന്റെ പിടിയില്‍; പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

2008 ലാണ് ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്

Published

on

കോട്ടയം: പാലായില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യ ഖാനെയാണ് യുഎഇയില്‍ നിന്ന് പിടികൂടിയത്. 2008 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

2008 ലാണ് ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസില്‍ അറസ്റ്റിലായ യഹ്യ ഖാന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതോടെ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.

ഒളിവില്‍ കഴിഞ്ഞിരുന്ന യഹ്യ ഖാനെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു. കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിൽ ഒളിവില്‍ കഴിഞ്ഞശേഷം ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് പിടികൂടാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

kerala

‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം’; ഗംഭീറിനേയും അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ പോസ്റ്റ്

ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനേയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനേയും ട്രോളി കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലാണ് ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കുക’ എന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്തത്. ഗംഭീറിന്റേയും അഗാര്‍ക്കറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ‘തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാകണം. അത് റോഡിലായാലും ഫീല്‍ഡിലായാലും’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനില്‍ ഗംഭീറിനേയും അഗാര്‍ക്കറിനേയും തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ഏകദിനത്തിലും ഇന്ത്യന്‍ ടീം പരാജയപ്പെട്ടിരുന്നു. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 358 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയതോടെ, ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിനെതിരെ വ്യപാക വിമര്‍ശനമാണുയര്‍ന്നത്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ടീം സെലക്ഷന്‍ നടത്തിയത്. അതേസമയം പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരെ ടീമിലെടുത്തത് സെലക്ഷന്‍ കമ്മിറ്റിയുടെ പിഴവായാണ് രേഖപ്പെടുത്തിയത്.

Continue Reading

india

തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍

എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.

Continue Reading

Trending