ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ സുരക്ഷിതരായി പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കെ ലോകകപ്പ് ഫൈനല്‍ കാണാനുള്ള ക്ഷണം ആവര്‍ത്തിച്ച് വീണ്ടും ഫിഫ.
കുട്ടികള്‍ യാത്ര ചെയ്യാന്‍ ആരോഗ്യപരമായി സജ്ജരാണെന്ന് ഉറപ്പവരുത്തിയാല്‍ അവര്‍ക്ക് സുരക്ഷിതമായി കളി കാണാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങള്‍ ഒരുക്കുമെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷനെ ഫിഫ അധികൃതര്‍ അറിയിച്ചു. ഈമാസം 15നാണ് ലോകകപ്പ് ഫൈനല്‍. അതിനു മുമ്പ് തന്നെ ഫുട്‌ബോള്‍ സംഘത്തിലെ കുട്ടികളും അവരുടെ കോച്ചും സുരക്ഷിതരമായി പുറത്തുവരുമെന്നാണ് പ്രതീക്ഷ. തായ്‌ലന്‍ഡ് യൂത്ത് ഫുട്‌ബോള്‍ ടീമംഗങ്ങളാണ് ഗുഹയില്‍ കുടുങ്ങിയത്. ജൂണ്‍ 23ന് ഗുഹ സന്ദര്‍ശിക്കാന്‍ പോയ സംഘം പുറത്തുവരാന്‍ സാധിക്കാതെ അകപ്പെടുകയായിരുന്നു.