Culture
സി.ബി.ഐ: നിര്‍ണായക ഫയലുകള്‍ പുറത്ത്
ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാറിന്റെ ശത്രുവാക്കിയത് സ്‌പെഷ്യല്‍ ഡയരക്ടറായിരുന്ന രാകേഷ് അസ്താനക്കെതിരായ സി.ബി.ഐ റിപ്പോര്‍ട്ട് തിരുത്താന്‍ അദ്ദേഹം തയ്യാറാകാതിരുന്നതെന്ന് റിപ്പോര്‍ട്ട്. സി.ബി. ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍.
കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരിയാണ് ഇതിന് വിവാദ നീക്കത്തിന് ഇടനിലക്കാരനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലോകിന് ശേഷം സി.ബി. ഐ ഡയരക്ടര്‍ സ്ഥാനത്തേക്ക് മോദി കണ്ടുവെച്ച ആളായിരുന്നു ഗുജറാത്ത് കേഡര്‍ ഐ.പി. എസ് ഓഫീസറും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ അസ്താന. എന്നാല്‍ അഴിമതി ആരോപണത്തില്‍ കുരുങ്ങിയത് ഈ നീക്കത്തിന് തിരിച്ചടിയായി. ഇതോടെയാണ് ചൗധരിയെ മുന്നില്‍ നിര്‍ത്തി കേന്ദ്രം ഇടനില നീക്കം നടത്തിയത്.
2018 മധ്യത്തോടെ ചൗധരി അലോകിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി, സി.ബി.ഐ റിപ്പോര്‍ട്ടിലെ അസ്താനക്കെതിരായ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടു. നിര്‍ദേശം അംഗീകരിച്ചാല്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഈ ‘കൊടുക്കല്‍ വാങ്ങല്‍’ അലോക് തള്ളി. സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് പട്‌നായിക്കിനെ വര്‍മ്മ ഇക്കാര്യം അപ്പോള്‍ തന്നെ അറിയിക്കുകയും ചെയ്തു. ഇതോടെ അദ്ദേഹം കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറി. ഇതാണ് പാതിരാ ഓപ്പറേഷനിലൂടെ അലോകിനെ പുറത്താക്കാനുള്ള കാരണമെന്ന് ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പുതിയ വിവരത്തോട് പ്രതികരിക്കാന്‍ സി.വി.സിയോ അലോക് വര്‍മ്മയോ ജസ്റ്റിസ് പട്‌നായിക്കോ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
തുടരുന്ന അവഗണനയ്ക്കിടയിലും ‘ഷമി ഷോ’; മുഷ്താഖ് അലി ട്രോഫിയില്‍ വീണ്ടും മിന്നും പ്രകടനം
നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെടുമ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഹമ്മദ് ഷമി. രഞ്ജിയില്‍ നേടിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ മുഷ്താഖ് അലി ട്രോഫിയിലും ഷമി മികച്ച ഫോമിലാണ്.
കഴിഞ്ഞ ദിവസം ഹരിയാനക്കെതിരായ മത്സരത്തില്‍ അദ്ദേഹം 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. മത്സരം ബംഗാള്‍ പരാജയപ്പെട്ടുവെങ്കിലും ഷമിയുടെ പ്രകടനമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയിരിക്കുന്നത്.
അതില്‍ 11 വിക്കറ്റും അവസാന മൂന്ന് മത്സരങ്ങളിലൂടെയാണ് വന്നത്. ഹരിയാനക്കും സര്‍വീസസിനുമെതിരെ നാല് വിക്കറ്റും പുതുച്ചേരിക്കെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തിയ ഷമി രഞ്ജിയിലും അസമിനും ഗുജറാത്തിനുമെതിരെ മികവ് കാട്ടിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മുന്‍ താരം സൗരവ് ഗാംഗുലി അടക്കം പലരും ഷമിക്ക് തുറന്ന പിന്തുണ നല്‍കിയിരുന്നു. ടി20 ടീമില്‍ ഇല്ലാത്തതും ചര്‍ച്ചയായി.
നിരന്തരം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് ഷമി നേരത്തെ തന്നെ തുറന്നടിച്ചിരുന്നു. തന്റെ ഫിറ്റ്നസ് വിവരങ്ങള്‍ സെലക്ടര്‍മാര്‍ക്ക് അയയ്ക്കുന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും എന്‍.സി.എയില്‍ സ്ഥിരമായി പരിശീലനം നടത്തുന്നുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സെലക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും താരം വ്യക്തമാക്കിയിരുന്നു.
news
ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം -എ കെ ആന്റണി
കഴിഞ്ഞതവണത്തെക്കാള്‍ വന്‍ വിജയമിത്തവണ യുഡിഎഫില്‍ ഉണ്ടാകും.
ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് എ കെ ആന്റണി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാറ്റം.
കേരളത്തില്‍ ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ട്. കഴിഞ്ഞതവണത്തെക്കാള്‍ വന്‍ വിജയമിത്തവണ യുഡിഎഫില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പിലെ വിഷയം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ്.
ജനജീവിതം ദുസഹം ആയിരിക്കുകയാണ്. അതാണ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വിഷയം. ഇടതുപക്ഷം നന്നാകണമെങ്കില്‍ അവര്‍ക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ് വേണമെന്ന് ഇടതുപക്ഷക്കാരും വിശ്വസിക്കുന്നു. ഭരണ മാറ്റത്തിനുള്ള തുടക്കം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
news
ഇന്‍ഡിഗോയ്ക്ക് എതിരെ കടുത്ത നടപടി; ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം
വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന വിമാനപ്രതിസന്ധിയെ തുടര്‍ന്ന് ഇന്‍ഡിഗോയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിസിഎയും വ്യോമയാന മന്ത്രാലയവും ഒരുങ്ങുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ഒഴിവാകുന്ന സ്പോട്ടുകള്‍ മറ്റു എയര്‍ലൈന്‍ കമ്പനികള്‍ക്ക് കൈമാറുകയും ചെയ്തേക്കുമെന്നു വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു അറിയിച്ചു.
വിമാന പ്രശ്നങ്ങള്‍ എട്ടാം ദിവസവും തുടരുന്നതിനിടെ ഇന്ന് മാത്രം 200ത്തിലധികം ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി നടന്ന ഉന്നത തല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ വ്യോമയാന മന്ത്രാലയം എല്ലാ എയര്‍ലൈന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു.
2,200 ഓളം വിമാനം ദിവസേന സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ റൂട്ടുകളും സര്‍വീസ് സ്ലോട്ടുകളും വെട്ടിക്കുറയ്ക്കുമെന്നും നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി രാജസഭയില്‍ വ്യക്തമാക്കി. വിമാന പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ കഴിഞ്ഞ ആഴ്ചകളിലായി റീഫണ്ട് നല്‍കിക്കൊണ്ടിരിക്കുകയാണ്.
610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകള്‍ നഷ്ടപ്പെട്ട യാത്രക്കാരില്‍ തിരിച്ചുനല്‍കിയതായും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. റീഫണ്ട്, റീബുക്കിംഗ് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ പ്രത്യേക സെല്ലുകളും തുറന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നു സൂചന ലഭിച്ചിട്ടുണ്ട്.
-
india17 hours agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
health3 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news3 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news3 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
kerala19 hours agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
News3 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket3 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
-
india16 hours ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

