india

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

By Chandrika Web

August 19, 2022

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. മദ്യനയം പുനക്രമീകരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ കൊണ്ടുവന്ന എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡല്‍ഹി ചീഫ് സെക്രട്ടറി ജൂലൈയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നിയമലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. അതേസമയം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു. മുമ്പ് നടത്തിയ തിരച്ചിലുകളില്‍ അന്വേഷണ ഏജന്‍സിക്ക് യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇത്തവണ അതുതന്നെയായിരിക്കും അവസ്ഥയെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു.