Culture

സിബിഐയില്‍ അഴിച്ചുപണി; സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലം മാറ്റി

By chandrika

January 23, 2019

കൊച്ചി: സംസ്ഥാനത്ത് സിബിഐ യൂണിറ്റുകളില്‍ വീണ്ടും കൂട്ടസ്ഥലമാറ്റം. കൊച്ചി യൂണിറ്റ് എസ്.പി അടക്കം തിങ്കളാഴ്ച സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലംമാറ്റി പുതിയ ഉത്തരവ് ഇറങ്ങി. തിങ്കളാഴ്ചത്തെ ഉത്തരവില്‍ മുംബൈയിലേക്ക് സ്ഥലം മാറ്റിയ എസ്.പി എ.ഷിയാസിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവ് ഇറങ്ങിയത്. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ സ്ഥലംമാറ്റല്‍ ആണ് എ.ഷിയാസിന്റേത്. ബംഗളൂരുവിലെ അഡീഷണല്‍ എസ്.പി വൈ.ഹരികുമാറിന് തിരുവനന്തപുരത്തിന്റെ ചുമതല നല്‍കിയത് റദ്ദാക്കി. തിരുവനന്തപുരം യൂണിറ്റിന്റെ ചുമതല കൊച്ചിയിലെ പുതിയ എസ്.പി പി.ബാലചന്ദ്രന് നല്‍കി. തിങ്കളാഴ്ച 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കൊണ്ടാണ് ഉത്തരവിറങ്ങിയത്.