ഗസ്സയിലെ വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് യുഎസ് മുന്നോട്ട് വെച്ചത്. രണ്ട് ഘട്ടങ്ങളിലായി ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുകയും, ഇതിന് പകരമായി 10 ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിട്ടുനല്‍കാമെന്നാണ് കരാറില്‍ പറയുന്നത്. തുടക്കത്തില്‍ അഞ്ച് ഇസ്രാഈലി ബന്ദികളെയും ബാക്കി അഞ്ചുപേരെ 60-ാം ദിവസവുമാണ് വിട്ടയക്കുക.
ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടയിലും ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ തുടരുകയാണ്. സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 36 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.