Connect with us

india

വായ്പ കട്ട് ചെയ്ത് കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Published

on

കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്രം വെട്ടിക്കുറച്ചു. 8000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം വായ്പ എടുക്കാവുന്നത് 15390 കോടി രൂപയില്‍ ഒതുങ്ങും. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പ അനുവദിച്ചിരുന്നു.

ജി.എസ്.ടിയുടെ 3 ശതമാനം വരെ വായ്പ എടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. വായ്പ എടുക്കാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

ഇതിനകം തന്നെ കേരളം 2000 കോടി രൂപ വായ്പ എടുത്തുകഴിഞ്ഞു. രണ്ട് മാസത്തെ പെന്‍ഷന്‍, ശമ്പളം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കേരളം ഈ സാമ്പത്തിക വര്‍ഷം 2000 കോടി വായ്പ എടുത്തത്. ഇനി ഈ വര്‍ഷം അവസാനം വരെ കേരളത്തിന് എടുക്കാന്‍ സാധിക്കുന്ന വായ്പ 13390 കോടി രൂപ മാത്രമാണ്.

നികുതി വര്‍ധിപ്പിച്ചിതിനാല്‍ ചെറിയ തോതില്‍ വരുമാന വര്‍ധന കേരളത്തിനുണ്ടാകും.

india

മധ്യപ്രദേശില്‍ 95 കിലോ കഞ്ചാവുമായി ബജ് റംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ അറസ്റ്റില്‍

പിടികൂടി 24 മണിക്കൂറിനു ശേഷമാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

95 കിലോ കഞ്ചാവ് ട്രെയിനില്‍ കടത്തുന്നതിനിടെ ബജരംഗ്ദള്‍ മധ്യപ്രദേശ് പന്ന ജില്ലാ കണ്‍വീനര്‍ അറസ്റ്റില്‍. ജില്ലാ കണ്‍വീനര്‍ സുന്ദര തിവാരിയും കൂട്ടാളിയുമാണ് പിടിയിലായത്. സതന ജില്ലയിലെ ഉഞ്ഹറ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

ഇവര്‍ ട്രെയിന്‍ ഇറങ്ങിയ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടി 24 മണിക്കൂറിനു ശേഷമാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Continue Reading

india

മൈസുരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തു മരണം

ബെല്ലാരിയില്‍ നിന്നും മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Published

on

മൈസൂരില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. കൊല്ലഗല്‍ ടി നരസിപുര മെയിന്‍ റോഡിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. കാറില്‍ ഉള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ചാമരാജനഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെല്ലാരിയില്‍ നിന്നും മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ 13 പേരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുന്നു.

Continue Reading

india

വേണ്ടി വന്നാല്‍ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുന്‍ കേരള വിജിലന്‍സ് മേധാവി; എവിടെ വരണമെന്ന് പറയൂ എന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ

Published

on

ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ധൈര്യമുണ്ടെങ്കിൽ തന്നെ വെടിവെക്കൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന ബജ്റംഗ് പുനിയയുടെ ദൃശ്യങ്ങളടങ്ങിയ ഒരു വാർത്താ ശകലം പങ്കുവച്ചുകൊണ്ട് അസ്താന ഇങ്ങനെ കുറിച്ചു, ‘ആവശ്യമെങ്കിൽ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങൾ പറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ നിങ്ങളെ വലിച്ചിഴച്ച് എച്ചിൽ പോലെ ഉപേക്ഷിച്ചു. 129ആം വകുപ്പ് പൊലീസിനു വെടിയുതിർക്കാൻ അവകാശം നൽകുന്നതാണ്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അത് നടത്തും. പക്ഷേ, അതിന് നിങ്ങൾ കാര്യങ്ങളറിയണം. പോസ്റ്റ്മോർട്ടം ടേബിളിൽ വച്ച് വീണ്ടും കാണാം.’

ഈ ട്വീറ്റ് പങ്കുവച്ച് പുനിയ കുറിച്ചത് ഇങ്ങനെ: ‘ഈ ഐപിഎസ് ഓഫീസർ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങൾ നിങ്ങൾക്ക് മുന്നിലുണ്ട്. എവിടെ വരണമെന്ന് പറയൂ. ഞങ്ങൾ നെഞ്ചിൽ തന്നെ വെടിയുണ്ടകളേറ്റുവാങ്ങുമെന്ന് ഞാൻ വാക്കുതരുന്നു. വെടിയുണ്ടകളല്ലാതെ ബാക്കിയെല്ലാം ഞങ്ങൾ ഏറ്റുവാങ്ങി. അതും വന്നോട്ടെ’ എന്നായിരുന്നു പുനിയയുടെ ട്വീറ്റ്‌.

 

Continue Reading

Trending