india

കുട്ടികള്‍ക്കെതിരായ ലൈംഗിക ദുരുപയോഗം: ഉള്ളടക്കങ്ങള്‍ നീക്കണം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

By webdesk11

October 06, 2023

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ നോട്ടീസ്. സാമൂഹ്യ മാധ്യമ ഭീമന്മാരായ എക്‌സ്, യൂട്യൂബ്,ടെലഗ്രാം എന്നീ സാമൂഹ്യമാധ്യമങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമായും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഇത്തരമുള്ളടക്കം പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് ഐടി നിയമങ്ങള്‍ പ്രകാരമുള്ള ലംഘനമാണെന്നും കത്തില്‍ ചൂണ്ടി കാണിക്കുന്നുണ്ട്.