EDUCATION

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2024-25; അപേക്ഷ ക്ഷണിച്ചു

By webdesk13

January 20, 2025

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് ഇലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.

Eligibility * മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ് തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലൊന്നിൽ പെടുന്ന പെൺകുട്ടി ആയിരിക്കണം. * കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. * യോഗ്യത പരീക്ഷയിൽ 50% ഇൽ അധികം മാർക്ക് നേടിയിരിക്കണം. * എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. * മെഡിക്കൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.

 പ്രതിവർഷ സ്കോളർഷിപ്പ് തുക * ബിരുദം : ₹ 5,000/- * ബിരുദാനന്തര ബിരുദം : ₹ 6,000/- * പ്രൊഫഷണൽ കോഴ്സ് : ₹ 7,000/- * ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-

ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.

 അപേക്ഷിക്കാനുള്ള അവസാന തിയതി : 03 ഫെബ്രുവരി 2025

 അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ * മാർക്ക് ലിസ്റ്റ് കോപ്പി * അലോട്മെന്റ് മെമ്മോ * ബാങ്ക് പാസ്സ് ബുക്ക്‌ * ആധാർ കാർഡ് * ജാതി സർട്ടിഫിക്കറ്റ് * നാറ്റിവിറ്റി സർട്ടിഫിക്കറ്റ് * വരുമാന സർട്ടിഫിക്കറ്റ് * ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ് * റേഷൻ കാർഡ്

വെബ്സൈറ്റ് www.scholarship.minoritywelfare.kerala.gov.in