kerala

ചക്കുളത്തുകാവ് പൊങ്കാല; ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ മറ്റന്നാള്‍ പ്രാദേശിക അവധി

By webdesk17

December 11, 2024

ആലപ്പുഴ: ചക്കുളത്ത് കാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ മറ്റന്നാള്‍ പ്രാദേശിക അവധി. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഡിസംബര്‍ 13 വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു.