News

ചാമ്പ്യന്‍സ് ലീഗ്: ന്യൂകാസിലിനോട് സമനില, പിഎസ്ജിക്ക് നേരിട്ടുള്ള പ്രീക്വാര്‍ട്ടര്‍ യോഗ്യത നഷ്ടം

By sreenitha

January 29, 2026

ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ സമനിലയില്‍ പിരിഞ്ഞ് പാരിസ് സെന്റ് ജര്‍മന്‍. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി മത്സരം 1–1ന് അവസാനിച്ചു. പിഎസ്ജിക്കായി വിറ്റീഞ്ഞയാണ് വല കുലുക്കിയത്. ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.

ഈ സമനിലയോടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. മത്സരത്തിന് ശേഷം ഇരുടീമുകളും 14 പോയിന്റുകള്‍ വീതം നേടി പട്ടികയില്‍ 11-ഉം 12-ഉം സ്ഥാനങ്ങളിലാണ്.

ലീഗില്‍ മുന്നേറ്റം തുടരണമെങ്കില്‍ ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് മത്സരം കളിക്കേണ്ടിവരും.