ഇന്ത്യ-പാക്കിസ്താന്‍ കളി വരുമ്പോള്‍ തന്നെ അതിനെ യുദ്ധമെന്നും പോരാട്ടമെന്നും വിശേഷിപ്പിക്കുന്നവരാണ് ആരാധകരും മാധ്യമങ്ങളുമെല്ലാം. പാക്കിസ്താന്‍ തോറ്റാല്‍ ഇന്ത്യ യുദ്ധത്തില്‍ ജയിച്ചവരാകും. ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. കളിക്കളത്തിലെ തോല്‍വിയില്‍ നിരാശരാണ് ഇന്ത്യന്‍ ആരാധകരും. എന്നാല്‍ നിരാശപ്പെട്ട ആരാധകര്‍ക്ക് കാണാനിതാ ഇരുടീമുകളും ഉള്‍പ്പെട്ട ഒരു വീഡിയോ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, യുവരാജ് സിംഗ് പാക് താരം ശുഹൈബ് മാലിക്കും മറ്റു താരങ്ങളും കൂടി വട്ടംകൂടി നിന്ന് തമാശപറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ് ഈ കാഴ്ച്ചയില്‍. കളിയുടെ വിജയത്തിലും തോല്‍വിക്കും അപ്പുറത്ത് സൗഹൃദത്തിനും സ്‌നേഹത്തിനും വില കല്‍പ്പിക്കുന്നവരാണ് താരങ്ങളെന്ന് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും.

watch video: