kerala

ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

By webdesk18

July 27, 2025

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഒന്‍പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

നിലവിലുള്ളത് യെല്ലോ അലര്‍ട് ആണെങ്കിലും ഓറഞ്ച് അലര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണം. നദികളിലും, ഡാമുകളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത മുന്നറിയിപ്പുണ്ട്.

അതേസമയം ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലക്കും സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും, മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വടക്കന്‍ ഛത്തീസ്ഗഡിനും, ജാര്‍ഖണ്ഡിനും മുകളിലായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുന്നതോടെ വരും ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞേക്കും