നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.
തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്കൂട്ടറുകള് കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.
യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല് അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്.
തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണ്ണം കൊള്ളയടിക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രദ്ധകേന്ദീകരിച്ചതിനാലാണ് ശബരിമല മണ്ഡ ലകാല തീര്‍ത്ഥാടനം അലങ്കോലമായതെന്ന് കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം സ മ്പൂര്‍ണ്ണ പരാജയമാണെന്ന് പ രസ്യമായി സമ്മതിക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ പ്രതികരണമെന്നും സണ്ണി ജോ സഫ് പറഞ്ഞു.
ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതില്‍ ഗുരുതര വീഴ്ച്ചയാണുണ്ടായത്.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോ പനം നടത്താത്തത് ശബരിമലയില്‍ സ്ഥിതി വഷളാക്കി മുഖ്യമന്ത്രി കൂടി പങ്കെടുക്കേണ്ട പല സുപ്രധാന അവലോകന യോഗങ്ങളും വേണ്ടെന്നുവെച്ചു. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന് പോലും കമീകരണം ഒരുക്കിയില്ല. ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മണ്ഡല കാലം തുടങ്ങി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്‍ഗ്രസ് പ്ര വര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയില്‍ തീര്‍ഥാടകരല്ല സര്‍ക്കാരിനു പ്രധാനമെന്നു വീണ്ടും വീണ്ടും തെ ളിയിക്കപ്പെടുന്നു. ഭക്തരുടെ കാണിക്കയിലും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള സമ്പത്തിലുമാണ് സര്‍ക്കാരിനു കണ്ണ്. സ്വര്‍ണക്കൊ ള്ളയില്‍ വശംകെട്ടു പോയ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഈ തീര്‍ഥാടന കാലത്തേക്കുള്ള ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. ഒരു ലക്ഷത്തിലധികം ഭക്തര്‍ വെര്‍പില്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലീസംവിധാനം സര്‍ക്കാര്‍ ഒരുക്കിയില്ല. ഒന്നും രണ്ടും പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണ കാലത്ത് ഒരു വര്‍ഷം പോലും ശബരിമലയില്‍ സ്വസ്ഥമായ തീര്‍ഥാടനം ഉണ്ടായില്ല. യുവതി പ്രവേശനത്തിലൂടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പിന്നിടു ദേവന്റെ സ്വത്തായ സ്വര്‍ണം കവര്‍ച്ച ചെയ്ത് ക്ഷേത്ര വിശുദ്ധിക്കു കളങ്കമുണ്ടാക്കി. ഇപ്പോള്‍ യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ പുതിയ തീര്‍ഥാടന കാലത്ത് അപകടകരമായ തരത്തില്‍ തീര്‍ഥാടകരെ കടത്തി വിട്ട് വീണ്ടും വന്‍ പ്രതിസന്ധിയാണു സൃഷ്ടിച്ചത്
ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാതെ കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡി നും താല്‍പ്പര്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സുധാകരന് കുറ്റപ്പെടുത്തി. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിന്റെ തിര ക്കില്‍ ഭക്തരെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മറന്നു. അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ കണ്ടതുപോലെയായിരിക്കും മണ്ഡലകാല തീര്‍ത്ഥാടന തിരക്കെന്നും അവര്‍ കരുതിക്കാണുമെന്നും കെ.സുധാകരന് പരിഹസിച്ചു.
വനം വകുപ്പ് കണ്ട്രോള് റൂമുകള്‍ തുറന്നു
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് വനംവകുപ്പ് പമ്പയിലും സന്നിധാനത്തും കണ്ട്രോള് റൂമുകള്‍ തുറന്നു . ഫോണ്‍: 04735203492 (പമ്പ), 04735202074 (സന്നിധാനം). വനപാതകളില്‍ തീര്‍ഥാട കര്‍ക്ക് നേരിടുന്ന പ്രശ്നങ്ങള്‍, കണ് ട്രോള്‍ റൂമില്‍ അറിയിക്കാം. വനത്തിനു ളിലും പരിസരത്തും വനമേഖലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി തീ കൂട്ടുന്നതും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ഫോറസ്റ്റ് പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. പമ്പസന്നി ധാനം, എരുമേലിപമ്പ, ഉപ്പുപാറപാണ്ടിത്താവളം കാനന പാതകളിലെയും ശബരിമല വനങ്ങളുടെയും ശബരിമല ഉത്സവ മേഖലയില്‍ വരുന്നതും റാന്നി, കോട്ടയം ഡിവിഷനുകളിലും പെരിയാര്‍ ടൈഗര്‍ റിസര്‍വിലും ഉള്‍പ്പെടുന്ന വനഭാഗങ്ങളുടെയും സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും കണ്ട്രോള് റൂമിന്‍ന്റെ പരിധിയില്‍ വരും.
ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല യിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാള ത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്ന തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു.
പന്ത്രണ്ടും പതിമൂന്നും മണിക്കൂര്‍ ക്യൂ നിന്നാണ് പലരും ദര്‍ശനം നടത്തുന്നത്. തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെയും നിരവധി പേര് മടങ്ങി ദര് ശനം നടത്തിയ പലര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്നദര്‍ശനം കഴിഞ്ഞവര്‍ നടപ്പന്തല്‍ വിട്ട് പുറത്തേ പോകാനാകാത്ത അവസ്ഥയാണ്. ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗ സ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സര്‍ക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തി നും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സര്‍ക്കാരും പറയുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സര്‍ക്കാര്‍ പറയുന്നത് അപഹാസ്യമാണ്. ശബരിമലയുടെ വികസന മെന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യ ത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീര്‍ത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയ തിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാന്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും തയാറാകണം.
സ്വര്‍ണക്കൊള്ളയില്‍ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുന്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ദേവ സ്വത്തിന്റെ സര്‍ക്കാരിന്റെ യും അലംഭാവത്തെ തുടര്‍ന്ന തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമ ലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യ ത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.
സ്പോര്‍ട്ട് ബുക്കിങ് 20,000 മാത്രമായി നിജപ്പെടുത്തി
തിരുവനന്തപുരം: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി സ്പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തി.സ്പോട്ട് ബുക്കിങ് വഴി കൂടുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് ഒരേ സമയം പ്രവേശനം അനുവദിച്ചതും വേണ്ട മുന്നൊരുക്കം നടത്താത്തതുമാണ് തിരക്കിന് കാരണമെന്ന് പരാതി ഉയര്‍ന്നതോടെയാണ് സ്പോര്‍ട്ട് ബുക്കിങ് 20000 മാത്രമായി നിജപ്പെടുത്തിയത്. ഇരുപതിനായിരം പേരിലും കൂടുതലായി ഭക്തരെത്തി യാല്‍ ഇവര്‍ക്ക് അടുത്ത ദിവ സം ദര്‍ശനത്തിനുള്ള ക്രമീക രണ ഏര്‍പ്പെടുത്തും. ഇതിനാക്ക് യി ഭക്തര്‍ക്ക് തങ്ങാന്‍ നില ക്കലില്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.സ്പോട്ട് ബുക്കിങിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന്നിലയ്ക്കലില്‍ ഏഴ് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധി കമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്പോട്ട് ബുക്കിംഗ് ബൂത്തുകള്‍ പുറമേയാണിത്.
മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സില്‍ എത്തി വിശ്ര മിക്കുന്ന ഭക്തര്‍ക്ക് വരിനില്‍ക്കുന്നതിലെ മുന്‍ഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളില്‍ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോം പ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു.
പമ്പയില്‍ എത്തിക്കഴി ഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമ യത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപ്പോകാന്‍ സാ ഹചര്യമൊരുക്കും. ഇതിനായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നില്ക്കുമ്പോള് ഏതെങ്കിലും ഭാഗത്ത് ഭക്തര്‍ കുടിവെള്ളം ലഭിക്കുന്നതിന് തടസം നേരിടുന്നുണ്ടെങ്കില്‍ ഭക്തര്‍ക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന് കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
എമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ