kerala

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk18

November 10, 2025

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മുതല്‍ മഴയ്ക്ക് ശമനമുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി വടക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങിയതാണ് മഴ കുറയാന്‍ കാരണം.അതേസമയം, ഇന്ന് മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.