kerala

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

By webdesk13

June 05, 2024

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ള നാലുജില്ലകളിൽ കൂടി യെല്ലോ അലേർട്ട് നൽകി. പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം ,ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് , കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് തുടരുന്നു.

സംസ്ഥാനത്ത് നിലനിൽക്കുന്ന ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം കാരണമാണ് ജില്ലകളിലുടനീളം മഴ ലഭിക്കുന്നത്. കാലവർഷം പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞിരുന്നു.

കാൽവർഷക്കാറ്റിന്റെ ശക്തി കുറഞ്ഞതിനാലാണ് മഴ കുറഞ്ഞതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിരുന്നു. വരും ആഴ്ചകളിൽ കാലാവർഷക്കാറ്റിന്റെ ശക്തി കൂടുമെന്നും സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.