kerala

മഴ തുടരും: തെക്കന്‍-മധ്യ കേരളത്തില്‍ ശക്തമാകും, വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും

By webdesk11

September 04, 2023

കേരളത്തില്‍ ഒന്‍പതു വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തിങ്കളാഴ്ച ചില സ്ഥലങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാദ ചുഴിയുടെ സ്വാധീനത്താല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ മഴ വടക്കന്‍ കേരളത്തിലും വ്യാപിക്കും.

അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ ഗുരുനാഥന്‍മണ്ണ്, മുണ്ടന്‍ പാറ മേഖലയില്‍ അതിശക്തമായ മഴയാണ്. വനത്തില്‍ ഉരുള്‍പൊട്ടിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.