kerala

വ്യാപക മഴയ്ക്ക് സാധ്യത; മലയോര മേഖലയിൽ പ്രത്യേക ജാഗ്രത

By webdesk14

September 27, 2023

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലേര്‍ട്ട്. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ ഇടത്തരം മഴ, ഇടി, മിന്നല്‍ തുടരാന്‍ സാധ്യതയുണ്ട്. മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.