international

ഖത്തറില്‍ വെള്ളിയാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത; കാലാവസ്ഥാ മുന്നറിയിപ്പ്

By webdesk18

December 09, 2025

ദോഹ: രാജ്യത്ത് മഴമേഘങ്ങളുടെ സാന്നിധ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 12 വെള്ളിയാഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ ലഭിക്കാമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ ചിന്നിച്ചിതറിയ മേഘങ്ങള്‍ കാണപ്പെടും. രാത്രിയില്‍ തണുപ്പ് കൂടിയതായിരിക്കും.

തെക്കുകിഴക്കില്‍ നിന്ന് വടക്കുകിഴക്ക് ദിശയിലേക്ക് മിതമായ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. കാലാവസ്ഥാ മാറ്റങ്ങള്‍ പരിഗണിച്ച് യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കി.