ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ഇറങ്ങിയ സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷക്കാരനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു.

ബി.ജെ.പി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ 29നെതിരെ 56 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കമ്പാര്‍ അക്കാദമി തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജ്ഞാനപീഠ പുരസ്‌കാര ജേത്രി കൂടിയായ പ്രതിഭാ റായിയെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി പിടിച്ചടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സംഘപരിവാര്‍. എന്നാല്‍ നിലവില്‍ അക്കാദമി ഉപാധ്യക്ഷന്‍ കൂടിയായ കന്നഡ സാഹിത്യകാരന്‍ കമ്പാറിനെ പുരോഗമന പക്ഷം വിജയത്തിലെത്തിക്കുകയായിരുന്നു.രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.