india

ചന്ദ്രയാൻ-3 അഞ്ചാമത്തെ ഭ്രമണപഥം ഉയര്‍ത്തലും വിജയകരം

By webdesk14

July 26, 2023

ഇന്ത്യയുടെ ചന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാന്‍3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും മുമ്പുള്ള അവസാന ഭ്രമണപഥ മാറ്റമാണ് ചന്ദ്രയാന്‍3 പൂര്‍ത്തിയാക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിക്കുക.