kerala

മഹറിനൊപ്പം ചന്ദ്രികയും; വിവാഹ പന്തലില്‍ ഒരു ചന്ദ്രിക കാമ്പയിന്‍

By Test User

September 12, 2020

മലപ്പുറം: വിവാഹ പന്തലില്‍ വെച്ചൊരു ചന്ദ്രിക കാമ്പയിന്‍. കൂട്ടിലങ്ങാടി മിനാര്‍കുഴിയില്‍ നടന്ന നിക്കാഹ് ചടങ്ങിലാണ് വധുവിനെ വരിചേര്‍ത്ത് വരന്‍ ചന്ദ്രിക സെര്‍ക്കുലേഷന്‍ കാമ്പയിന് പുതിയ മാതൃക കാണിച്ചത്. കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് സെക്രട്ടറിയും മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും ഗായകനുമായ പുളിക്കല്‍ പഞ്ചായത്ത് ഒളവട്ടൂര്‍ കാരനായ കെ.പി.മുഹമ്മദ് ഫായിസാണ് വധുവായ മലപ്പുറം കൂട്ടിലങ്ങാടി മിനാര്‍കുഴി മുല്ലപ്പള്ളി അലവിക്കുട്ടിയുടെയും ഷെറീനയുടെ മകള്‍ ശബീഹാ ഷംസാദിനെ നിക്കാഹ് പന്തലില്‍ വെച്ച് ചന്ദ്രികയുടെ വരിചേര്‍ത്തത്. ഇരുവരേയും ചടങ്ങില്‍ പങ്കെടുത്ത ചന്ദ്രിക പത്രാധിപര്‍ സി പി.സൈതലി, ടിവി ഇബ്രാഹിം എംഎല്‍എ എന്നിവര്‍ അഭിനന്ദിച്ചു.